"നാസി ജർമ്മനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ആമുഖം
ആമുഖം
വരി 105:
[[വർണ്ണവിവേചനം]], വർഗ്ഗോന്നതി, [[ജൂതവിരോധം]] എന്നിവ നാസിഭരണകൂടത്തിന്റെ പ്രധാനപ്പെട്ട പ്രത്യയശാസ്ത്ര സവിശേഷതകളായിരുന്നു. നാസികൾ ജർമ്മാനിക് ജനതകളെ, ആര്യൻ വംശത്തിന്റെ ഏറ്റവും ശുദ്ധമായ ശാഖയായ മാസ്റ്റർ റേസ് ആയി കണക്കാക്കി. അധികാരം പിടിച്ചെടുത്തതിനുശേഷം നാസികൾ [[ജൂതൻ|യഹൂദരോടും]] [[റൊമാനി ജനത|റൊമാനി ജനതയോടുമുള്ള]] വിവേചനം ആരംഭിക്കുകയും അവരെ പീഡിപ്പിക്കാൻ തുടങ്ങുകയും ചെയ്തു. നാസികൾ ആദ്യത്തെ തടങ്കൽപ്പാളയങ്ങൾ 1933 മാർച്ചോടുകൂടി സ്ഥാപിച്ചു. ജൂതന്മാരെയും നാസികൾക്ക് അഭികാമ്യമല്ലാത്ത മറ്റുള്ളവരെയും തടവിലാക്കുകയും [[ഉദാരതാവാദം|ലിബറലുകൾ]], [[സോഷ്യലിസം|സോഷ്യലിസ്റ്റുകൾ]], [[കമ്യൂണിസം|കമ്മ്യൂണിസ്റ്റുകൾ]] എന്നിവരെയെല്ലാം കൊല്ലുകയോ തടവിലാക്കുകയോ നാടുകടത്തുകയോ ചെയ്തു. ഹിറ്റ്‌ലറുടെ ഭരണത്തെ എതിർത്ത പൗരന്മാരും ക്രിസ്ത്യൻ പള്ളികളും അടിച്ചമർത്തപ്പെടുകയും നാസികൾ നിരവധി നേതാക്കളെ ജയിലിലടയ്ക്കുകയും ചെയ്തു. നാസി ജർമ്മനിയിലെ വിദ്യാഭ്യാസം വംശീയ ജീവശാസ്ത്രം, ജനസംഖ്യാ നയം, സൈനിക സേവനത്തിനുള്ള യോഗ്യത എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. നാസികൾ സ്ത്രീകൾക്കുള്ള തൊഴിലവസരങ്ങളും വിദ്യാഭ്യാസസാധ്യതകളും വെട്ടിക്കുറച്ചു. [[Strength Through Joy|സ്ട്രെങ്ത് ത്രൂ ജോയ്]] എന്ന പരിപാടി വഴി വിനോദവും വിനോദസഞ്ചാരവും സംഘടിപ്പിച്ചു. നാസികൾ 1936 ലെ സമ്മർ ഒളിമ്പിക്സിനെ ജർമ്മനിയെ അന്താരാഷ്ട്ര വേദിയിൽ പ്രദർശിപ്പിക്കാനുള്ള ഉപാധിയാക്കി. നാസി പ്രൊപ്പഗാണ്ട മന്ത്രിയായ [[ജോസഫ് ഗീബൽസ്]] പൊതുജനാഭിപ്രായത്തെ സ്വാധീനിക്കാൻ സിനിമ, ബഹുജന റാലികൾ, ഹിറ്റ്ലറുടെ ഹിപ്നോട്ടിക്കായ പ്രസംഗം എന്നിവ ഫലപ്രദമായി ഉപയോഗിച്ചു. നാസി ഗവൺമെന്റ് കലാപരമായ ആവിഷ്കാരസ്വാതന്ത്രം നിയന്ത്രിച്ചു, ചില പ്രത്യേക കലാരൂപങ്ങളെ മാത്രം പ്രോത്സാഹിപ്പിക്കുകയും മറ്റുള്ളവയെ നിരോധിക്കുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്തു.
 
1930-കളുടെ അവസാന പകുതി മുതൽ നാസി ജർമ്മനി ചുറ്റുമുള്ള രാജ്യങ്ങളിലെ പ്രാദേശിക അധികാരങ്ങൾക്കു വേണ്ടിയുള്ള ആവശ്യങ്ങൾ ഉന്നയിക്കാൻ ആരംഭിച്ചു. ഈ ആവശ്യങ്ങളുടെ തിരസ്കരണത്തെ യുദ്ധഭീഷണി കൊണ്ട് നേരിടുകയും ചെയ്തു. 1935-ൽ ജർമ്മനിയിൽ വീണ്ടും ചേരാൻ [[സാർലാൻഡ്]] ജനഹിതപരിശോധനയിലൂടെ തീരുമാനിച്ചു. 1936-ൽ ഹിറ്റ്ലർ സൈന്യത്തെ [[റൈൻലാൻഡ്|റൈൻലാൻഡിലേക്ക്]] അയച്ചു. അങ്ങനെ ഒന്നാം ലോകമഹായുദ്ധത്തിനുശേഷം ആദ്യമായി റൈൻലാൻഡ് സൈനികവൽക്കരിക്കപ്പെട്ടു. 1938-ൽ ജർമ്മനി ഓസ്ട്രിയ പിടിച്ചെടുത്തു. അതേ വർഷം തന്നെ ജർമ്മനി ചെക്കോസ്ലോവാക്യയിലെ [[സ്റ്റുഡറ്റൻലാൻറ്|സ്റ്റുഡറ്റൻലാൻറ് പ്രദേശത്തിന്]] ആവശ്യമുന്നയിക്കുകയും മ്യൂണിച്ച് കരാറനുസരിച്ച് ആ പ്രദേശത്തെ കൂട്ടിച്ചേർക്കുകയും ചെയ്തു.
 
=== ചരിത്രം 1914-18 ===
"https://ml.wikipedia.org/wiki/നാസി_ജർമ്മനി" എന്ന താളിൽനിന്ന് ശേഖരിച്ചത്