"പ്രാചീന ശിലായുഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മനുഷ്യജീവിതം
മനുഷ്യജീവിതം
വരി 25:
അടുത്ത മനുഷ്യ വർഗ്ഗം ആറിഗ്നേഷ്യൻ (Aurignacian) എന്നറിയപ്പെടുന്ന നരവംശമാണ്‌. [[ഫ്രാൻസ്|ഫ്രാൻസിലെ]] ഗാരോൺ നദിയുടെ ഉത്ഭവസ്ഥാനമായ ആറിഗ്നാക്‌(Aurignac) എന്ന ഗുഹയുമായി ബന്ധപ്പെടുത്തിയാണ്‌ ഈ പേർ നൽകപ്പെട്ടത്‌. ഏകദേശം 70,000 വർഷങ്ങൾക്ക്‌ മുൻപാണ്‌ ഇവർ പ്രത്യക്ഷപ്പെട്ടത്‌ എന്ന് കരുതുന്നു. ഇവർ ആധുനിക മനുഷ്യന്റെ പൂർവ്വികന്മാരാകാൻ തികച്ചും അർഹതപ്പെട്ടവരാണ്‌. ഇവരുടെ പിൻഗാമികളെ വെയിൽസ്‌, അയർലൻഡ്‌, [[ഫ്രാൻസ്‌]], [[സ്പെയിന്, [[പോർട്ടുഗൽ]], [[അൾജീറിയ]] എന്നിവിടങ്ങളിൽ ഇപ്പോഴും കാണാം. ഈ വർഗ്ഗത്തിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന വിഭാഗമാണ്‌ ക്രോമാഗ്നൺ വർഗ്ഗം. ഇവരുടെ അവശിഷ്ടങ്ങൾ ഫ്രാൻസിലെ ക്രോമാഗ്നൺ എന്ന ഗുഹയിൽ നിന്ന് കണ്ടെടുക്കപ്പെട്ടു. ഇവർ നിയാണ്ടർത്താൽ വംശത്തേക്കാൾ സാംസ്കാരികമായി പുരോഗതി പ്രാപിച്ചവരായിരുന്നു. ആറടിയോളം പൊക്കം വലിയ താടി, നീണ്ട കൈ കാലുകൾ വലിയ നെറ്റിത്തടം എന്നിവ ഇവരുടെ പ്രത്യേകതകളാണ്‌.
 
ക്രോമാഗ്നണ്മാരുടെ സമകാലികരായി ഗ്രിമാൾഡി എന്ന മറ്റൊരു വർഗ്ഗം ഇറ്റലിയുടെ സമുദ്രതീരത്തെ ഗ്രിമാൾഡി എന്ന ഗുഹയിൽ ന്നിന്നും കണ്ടെടുത്ത അവശിഷ്ടങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്‌. ഇവർ നീഗ്രോ വർഗ്ഗക്കാരാണ്‌. മുഖം വീതി കൂടിയതും തല ചെറുതുമാണ്‌ ഇവർക്ക്‌. നിയാണ്ടർത്താൽ വംശത്തെ അപേക്ഷിച്ച്‌ ഈ വർഗ്ഗക്കാർ കൂടുതൽ പരിഷ്കൃതരും കലാവാസനയുള്ളവരുമായിരുന്നു. മൃഗങ്ങളുടെ കൊമ്പു കൊണ്ടും അസ്ഥികൊണ്ടും സൂചികൾ വരെ ഉണ്ടാക്കൻ അവർക്ക്‌ അറിയാമായിരുന്നു.
 
==കാലാവസ്ഥ==
വരി 49:
 
ഈ ആദ്യകാലകോളനിവാസികളുടെ ചരിത്രവും ആധുനിക മനുഷ്യരുമായുള്ള അവരുടെ ബന്ധങ്ങളും ഇപ്പോഴും പഠനങ്ങൾക്ക് വിധേയമാണ്. നിലവിലെ പുരാവസ്തു, ജനിതക മാതൃകകൾ അനുസരിച്ച്, യുറേഷ്യ ആദ്യ ജനവാസത്തിന് ശേഷം ഏകദേശം ഇരുപത് ലക്ഷം വർഷങ്ങൾക്കും പതിനഞ്ച് ലക്ഷവർഷങ്ങൾക്കും മുമ്പ് കുറഞ്ഞത് രണ്ട് ശ്രദ്ധേയമായ ഹോമിനിനുകളുടെ കുടിയേറ്റങ്ങളുണ്ടായിരുന്നു. ഏകദേശം അഞ്ച് ലക്ഷം വർഷങ്ങൾക്ക് മുമ്പ് ഹോമോ ഹൈഡൽബെർജെൻസിസ് എന്ന് വിളിക്കപ്പെടുന്ന ആദ്യകാല മനുഷ്യരുടെ ഒരു സംഘം ആഫ്രിക്കയിൽ നിന്ന് യൂറോപ്പിലേക്ക് വന്നു. ഇവരാണ് [[നിയാന്തർത്താൽ മനുഷ്യൻ|ഹോമോ നിയാണ്ടർത്തലെൻസിസായി]] (നിയാണ്ടർത്തലുകൾ) പരിണമിച്ചത്.
 
ഹോമോ ഇറക്റ്റസിനും ഹോമോ നിയാണ്ടർത്തലെൻസിനും പാലിയോലിത്തിക്കിന്റെ അവസാനത്തോടെ വംശനാശം സംഭവിച്ചു. ആധുനിക ഹോമോ സാപ്പിയൻസ് ഏകദേശം രണ്ട് ലക്ഷം വർഷങ്ങൾക്കു മുമ്പ് കിഴക്കൻ ആഫ്രിക്കയിൽ ഉയർന്നുവന്നു. ഏകദേശം 50,000 വർഷങ്ങൾക്കു മുമ്പ് അവർ ആഫ്രിക്ക വിട്ടു ഭൂമിയിലുടനീളം വ്യാപിച്ചു.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രാചീന_ശിലായുഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്