"ബെയൊവുൾഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 43:
[[Image:J.R.R. Tolkien, da morto (2739646598).jpg|thumb|[[ജെ.ആര്‍.ആര്‍. റ്റോള്‍കീന്‍]] 1936-ല്‍ പ്രസിദ്ധീകരിച്ച "സത്വങ്ങളും വിമര്‍ശകരും" എന്ന പ്രബന്ധം ബെയൊവുള്‍ഫിന്റെ ആസ്വാദനത്തില്‍ നിര്‍ണ്ണായകമായി]]
 
ചരിത്രം, ഭാഷാവിജ്ഞാനീയം, പുരാവസ്തുശാസ്ത്രം എന്നിവയുടെ പഠനത്തെ സഹായിക്കുന്ന ആംഗ്ലോസാക്സന്‍ രചന എന്ന നിലയിലാണ് ഇരുപതാം നൂറ്റാണ്ടിനുമുന്‍പ് ബെയൊവുള്‍ഫ് വിലമതിക്കപ്പെട്ടിരുന്നത്. കഥാശില്പമെന്ന നിലയില്‍ അത് ഏറെ മാനിക്കപ്പെട്ടിരുന്നില്ല. ബെയൊവുള്‍ഫിലെ കഥാപാത്രങ്ങളായ ഗ്രെന്‍ഡല്‍, അമ്മസത്വം, വ്യാളി എന്നിവരെ കൃതിയുടെ ചരിത്രമൂല്യത്തില്‍ ശ്രദ്ധയൂന്നിയ പഴയ പഠനങ്ങള്‍ പൊതുവേ അവഗണിച്ചു.
 
 
ഈ നിലയ്ക്ക് മാറ്റം വന്നത്, ഫാന്റസി ഇതിഹാസമായ [[ലോര്‍ഡ് ഓഫ് ദ റിങ്സ്|ലോര്‍ഡ് ഓഫ് ദ റിങ്സിന്റേയും]] മറ്റും സ്രഷ്ടാവെന്ന നിലയില്‍ പിന്നീട് പ്രശസ്തനായ ഭാഷാശാസ്ത്രജ്ഞന്‍ [[ജെ.ആര്‍.ആര്‍. റ്റോള്‍കീന്‍|ജെ.ആര്‍.ആര്‍.റ്റോള്‍കീന്‍]], ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ നടത്തിയ പ്രഭാഷണപരമ്പരയുടെ സംഗ്രഹമായ "സത്വങ്ങളും വിമര്‍ശകരും" എന്ന പ്രബന്ധം 1936-ല്‍ പ്രസിദ്ധീകരിക്കപ്പെട്ടതോടെയാണ്. സത്വങ്ങള്‍ ബെയൊവുള്‍ഫിന്റെ ഘടനയില്‍ ഒഴിവാക്കാനാവാത്തവയാണെന്നും അവയെ അവഗണിച്ച്, ചരിത്രമൂല്യമുള്ള കാവ്യമോ ദുരന്തകഥയോ മാത്രമായി വായിച്ചാല്‍ അത് വിലകുറഞ്ഞതും ദിശാരഹിതവുമായി അനുഭവപ്പെടുമെന്നും ടോള്‍കീന്‍ വാദിച്ചു. സാഹിത്യസൃഷ്ടിയെന്ന നിലയിലുള്ള ബെയൊവുള്‍ഫിന്റെ വായന അങ്ങേയറ്റം പ്രയോജനപ്രദമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. കവിതയെന്ന നിലയിലെ പ്രാധാന്യവുമായി താരതമ്യം ചെയ്താല്‍, അതിനുണ്ടായിരിക്കാവുന്ന ചരിത്രമൂല്യം ആനുഷംഗികം മാത്രമാണെന്നും റ്റോള്‍കീന്‍ എഴുതി. കവിതയെ കവിതയായി പരിഗണിക്കാതിരുന്നതിന് ബെയൊവുള്‍ഫിന്റെ പഴയ വിമര്‍ശകരെ റ്റോള്‍കീന്‍ കുറ്റപ്പെടുത്തുകയും ചെയ്തു.<ref>Medeival Forum - J. R. R. Tolkien, Beowulf and the Critics. Ed. Michael D. C. Drout [http://www.sfsu.edu/~medieval/Volume5/Beowulf.html]</ref>
 
==ക്രിസ്തീയ ഘടകങ്ങള്‍==
"https://ml.wikipedia.org/wiki/ബെയൊവുൾഫ്" എന്ന താളിൽനിന്ന് ശേഖരിച്ചത്