"ഇന്ത്യയിലെ ഭക്ഷ്യക്ഷാമം 1876-78" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഇൻഫോബോക്സ് ചേർത്തിരിക്കുന്നു
മൈസൂർ രാജ്യം
വരി 35:
===മൈസൂർ രാജ്യം===
1876 ​​ലെ ക്ഷാമത്തിന് രണ്ട് വർഷം മുമ്പ്, കനത്ത മഴ കോലാറിലും [[ബെംഗളൂരു|ബാംഗ്ലൂരിലും]] [[മുത്താറി|റാഗി]] വിള നശിപ്പിച്ചു. തൊട്ടടുത്ത വർഷത്തിൽ മഴയിലുണ്ടായ കുറവ് തടാകങ്ങൾ വരണ്ടുപോകാൻ കാരണമായി. ഇത് ഭക്ഷ്യ സംഭരണത്തെ ബാധിച്ചു. ക്ഷാമത്തിന്റെ ഫലമായി, മൈസൂർ രാജ്യത്തെ ജനസംഖ്യയിൽ 1871 സെൻസസുമായി താരതമ്യപ്പെടുത്തുമ്പോൾ 874,000-ത്തിന്റെ കുറവുണ്ടായി.
 
മൈസൂർ സർക്കാരിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ [[ബ്രിട്ടീഷ് രാജ്|ബ്രിട്ടീഷ് ഇന്ത്യൻ സർക്കാർ]] പ്രത്യേക ക്ഷാമ കമ്മീഷണറായി റിച്ചാർഡ് ടെംപിളിനെ അയച്ചു. ക്ഷാമം നേരിടാൻ മൈസൂർ സർക്കാർ ദുരിതാശ്വാസ അടുക്കളകൾ ആരംഭിച്ചു. ദുരിതാശ്വാസം ലഭ്യമായതുകൊണ്ട് ധാരാളം ആളുകൾ ബാംഗ്ലൂരിലേക്കെത്തി. ഈ ആളുകൾക്ക് ഭക്ഷണത്തിനും ധാന്യങ്ങൾക്കും പകരമായി ബാംഗ്ലൂർ -മൈസൂർ റെയിൽവേലൈനിൽ ജോലി ചെയ്യേണ്ടിവന്നു. മൈസൂർ സർക്കാർ ബ്രിട്ടീഷ് ഭരണത്തിലുള്ള മദ്രാസ് പ്രസിഡൻസിയിൽ നിന്ന് വലിയ അളവിൽ ധാന്യം ഇറക്കുമതി ചെയ്തു. കാടുകളിൽ കാലികളെ മേയാൻ താൽക്കാലികമായി അനുവദിക്കുകയും പുതിയ ടാങ്കുകൾ നിർമ്മിക്കുകയും പഴയ ടാങ്കുകൾ നന്നാക്കുകയും ചെയ്തു. മൈസൂർ സംസ്ഥാനത്തിന്റെ [[ദിവാൻ]], സി വി രംഗാചാർലു തന്റെ [[മൈസൂർ ദസറ|ദസറ]] പ്രസംഗത്തിൽ ക്ഷാമം മൂലമുള്ള സംസ്ഥാനത്തിന്റെ ചെലവ് 160 ലക്ഷമാണെന്നും അത് സംസ്ഥാനത്തിന് 80 ലക്ഷം കടം വരുത്തിയെന്നും പ്രസ്താവിച്ചു.<ref name=Prasad>{{cite news|last1=Prasad|first1=S Narendra|title=A devastating famine |url=http://www.deccanherald.com/content/423536/a-devastating-famine.html|access-date=19 January 2015|issue=Bangalore|publisher=Deccan Herald|date=5 August 2014}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ഇന്ത്യയിലെ_ഭക്ഷ്യക്ഷാമം_1876-78" എന്ന താളിൽനിന്ന് ശേഖരിച്ചത്