"ഉംബർട്ടോ എക്കോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
 
വരി 20:
== ജനനം, വിദ്യാഭ്യാസം ==
 
[[മിലാൻ|മിലാനിൻ]] നിന്ന് 60 മൈൽ അകലെയുള്ള [[അലസ്സാന്ദ്രാ]]{{Ref|ales}}എന്ന ചെറുപട്ടണത്തിലായിരുന്നു ജനനം. എക്കോ (ECO) എന്ന പേര് സ്വർഗ്ഗത്തിൽ നിന്നു ദാനം കിട്ടിയവൻ എന്ന് അർത്ഥമുള്ള '''E'''x '''C'''aelis '''O'''blatus എന്നതിന്റെ ചുരുക്കമാണ്.<ref name="ref1">A short biography of Umberto Eco http://www.themodernword.com/eco/eco_biography.html {{Webarchive|url=https://web.archive.org/web/20100609031954/http://www.themodernword.com/eco/eco_biography.html |date=2010-06-09 }}</ref> ജനിച്ച ഉടനെ ഉപേക്ഷിക്കപ്പെട്ട കുട്ടിയായിരുന്ന എക്കോയുടെ പിതാമഹന് ചാർത്തിക്കിട്ടിയ പേരാണ് ഇതെന്ന് പറയപ്പെടുന്നു. തന്റെ ഭാവനാലോകത്തെ ഏറെ സ്വാധീനിച്ച മുത്തശ്ശിയെ എക്കോ പ്രത്യേകം അനുസ്മരിക്കാറുണ്ട്. പിതാവിന്റെ ആഗ്രഹമനുസരിച്ച് നിയമം പഠിക്കാൻ ടൂറിൻ സർ‌വകലാശാലയിൽ ചേർന്നെങ്കിലും പിന്നീട് അതുപേക്ഷിച്ച്, മദ്ധ്യകാല തത്ത്വചിന്തയും സാഹിത്യവും പഠിക്കാൻ തുടങ്ങി. 1954-ൽ [[തത്ത്വചിന്ത|തത്ത്വചിന്തയിൽ]] ഡോക്ടറേറ്റ് നേടി. [[തോമസ് അക്വീനാസ്|തോമസ് അക്വീനാസിന്റെ]] തത്ത്വചിന്തയായിരുന്നു വിഷയം. വിദ്യാർത്ഥിയായിരിക്കെ, തീക്ഷ്ണതയുള്ള കത്തോലിക്കാ ബുദ്ധിജീവിയായി കണക്കാക്കപ്പെട്ട എക്കോ, പിന്നീട് തനിക്ക് ദൈവത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടു എന്നു പറയുന്നു. ദൈവം തന്നെ വിശ്വാസത്തിൽ നിന്നു അത്ഭുതകരമായി സുഖപ്പെടുത്തി എന്നാണ് അദ്ദേഹം അദ്ദേഹത്തിന്റെ വിശദീകരണം.<ref name="ref2">Books and Writers, Umberto Eco (1932-), Pseudonym: Dedalus - http://www.kirjasto.sci.fi/ueco.htm {{Webarchive|url=https://web.archive.org/web/20150210175324/http://www.kirjasto.sci.fi/ueco.htm |date=2015-02-10 }}</ref>
 
== പത്രപ്രവർത്തനം, പ്രതീകശാസ്ത്രം ==
വരി 46:
റോസിന്റെ പേരും മറ്റു നോവലുകളും ആണ് എക്കോയുടെ പ്രശസ്തിയുടെ പ്രധാന അടിസ്ഥാനമെങ്കിലും അക്കഡമിക് ലോകമാണ് തന്റെ പ്രവർത്തനമേഖല എന്ന് എക്കോ പറയുന്നു. ഞായറാഴ്ച ദിവസങ്ങളിൽ നോവലെഴുതുന്ന പ്രൊഫസർ ആണ് താനെന്ന് അദ്ദേഹം വിശദീകരിക്കുന്നു. ബൊളോഞ്ഞാ യൂണിവേഴ്സിറ്റിയിൽ അദ്ദേഹം ഇപ്പോഴും പഠിപ്പിക്കുന്നു. ഇറ്റലിയിലെ എസ്പ്രെസ്സോ ദിനപത്രത്തിൽ കോളമെഴുത്തും തുടരുന്നു. ഇറ്റലിയിലെ റിംനിയിലും മിലാനിലും അദ്ദേഹത്തിന് വസതികളുൺട്. മിലാനിലെ വസതി മുപ്പതിനായിരം പുസ്തകങ്ങളുടെ ഒരു ഗ്രന്ഥശാല ഉൾക്കൊള്ളുന്നു. ഇത്രയേറെ മേഖലകളിൽ ഇത്ര പ്രഗല്ഭമായി ഒരാൾക്ക് പ്രവർത്തിക്കാനാകുന്നതെങ്ങനെ എന്ന് അത്ഭുതം കൂറുന്നവർക്ക് എക്കോ കൊടുക്കുന്ന മറുപടി ഇതാണ്:-
 
<blockquote>ഞാൻ ഒരു രഹസ്യം പറയാം. ഈ പ്രപഞ്ചത്തിലുള്ള ശൂന്യസ്ഥലങ്ങളാകെ, പരമാണുക്കൾക്കുള്ളിലെ ശൂന്യസ്ഥലങ്ങളടക്കം, ഇല്ലാതായാൽ എന്താണ് സംഭവിക്കുകയെന്ന് ചിന്തിച്ചിട്ടുണ്ടോ? പ്രപഞ്ചത്തിന്റെ വലിപ്പം എന്റെ മുഷ്ടിയോളം ആയി ചുരുങ്ങും. അതുപോലെ, നമ്മുടെ ജീവിതങ്ങളിലും ഒത്തിരി ശൂന്യസ്ഥലങ്ങളുണ്ട്. ഞാൻ അവയെ ഇടവേളകൾ(interstices) എന്നു വിളിക്കുന്നു. നിങ്ങൾ എന്റെ വീട്ടിലേക്കു വരുകയാണെന്നും നിങ്ങൾ എലിവേറ്റർ കയറിവരുകയും ഞാൻ നിങ്ങളെ കാത്തിരിക്കുകയുമാണെന്നും സങ്കല്പിക്കുക. ഇത് ഒരു ഇടവേളയാണ്, ഒരു ശൂന്യസ്ഥലം. ഞാൻ ഇത്തരം ശൂന്യസ്ഥലങ്ങളിൽ ജോലിചെയ്യുന്നു. നിങ്ങളുടെ എലിവേറ്റർ ഒന്നാം നിലയിൽ നിന്ന് മൂന്നാം നിലയിലെത്താൻ കാത്തിരിക്കുന്നതിനിടയിൽ ഞാൻ ഒരു ലേഖനം എഴുതിക്കഴിഞ്ഞു.<ref name="ref3">"I am a Professor who writes novels on Sundays". - 2005 ഒക്ടോബർ 23-ൽ ഹിന്ദു ദിനപത്രത്തിന്റെ ഡെൽഹി പതിപ്പിൽ വന്ന അഭിമുഖം - http://www.hindu.com/2005/10/23/stories/2005102305241000.htm {{Webarchive|url=https://web.archive.org/web/20080128203509/http://www.hindu.com/2005/10/23/stories/2005102305241000.htm |date=2008-01-28 }}</ref></blockquote>
 
== നുറുങ്ങുകൾ ==
"https://ml.wikipedia.org/wiki/ഉംബർട്ടോ_എക്കോ" എന്ന താളിൽനിന്ന് ശേഖരിച്ചത്