"ഈജിപ്ഷ്യൻ സംസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചിത്രം ചേർത്തു
ഓൾഡ് കിങ്ങ്ഡം
വരി 37:
===ഓൾഡ് കിങ്ങ്ഡം===
ഓൾഡ് കിങ്ങ്ഡത്തിന്റെ കാലഘട്ടത്തിൽ വർദ്ധിച്ച കാർഷിക ഉൽപാദനക്ഷമതയും അതിന്റെ ഫലമായുണ്ടാകുന്ന ജനസംഖ്യയും വികാസം പ്രാപിച്ച കേന്ദ്രഭരണകൂടവും വാസ്തുവിദ്യ, കല, സാങ്കേതികവിദ്യ എന്നിവയിൽ വലിയ പുരോഗതികൾ സാധ്യമാക്കി. {{sfnp|James|2005|p=40}}പുരാതന ഈജിപ്തിന്റെ പ്രധാനപ്പെട്ട നേട്ടങ്ങളായ [[ഗിസയിലെ പിരമിഡുകൾ|ഗിസയിലെ പിരമിഡുകളും]] [[ഗിസയിലെ ബൃഹത് സ്ഫിങ്ക്സ്|ഗ്രേറ്റ് സ്ഫിങ്ക്സും]] ഓൾഡ് കിങ്ങ്ഡത്തിന്റെ കാലത്താണ് നിർമ്മിച്ചത്. വിസിയറിന്റെ (ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥൻ) നിർദ്ദേശപ്രകാരം, രാജ്യത്തിലെ ഉദ്യോഗസ്ഥന്മാർ നികുതികൾ ശേഖരിക്കുകയും വിളവ് മെച്ചപ്പെടുത്തുന്നതിനായി ജലസേചന പദ്ധതികൾ ഏകോപിപ്പിക്കുകയും, നിർമ്മാണ പദ്ധതികളിൽ പ്രവർത്തിക്കാൻ കർഷകരെ ജോലിക്കെടുക്കുകയും, നീതിയും സമാധാനവും നിലനിർത്താൻ നീതിന്യായസംവിധാനം സ്ഥാപിക്കുകയും ചെയ്തു.{{sfnp|Shaw|2003|p=102}}
 
ഈജിപ്തിൽ കേന്ദ്രീകൃതഭരണസമ്പ്രദായത്തിന്റെ പ്രാധാന്യം വർദ്ധിച്ചതോടെ ഒരു പുതിയ വിഭാഗമായി വിദ്യാസമ്പന്നരായ ഗുമസ്തന്മാരും ഉദ്യോഗസ്ഥരും ഉയർന്നു വന്നു. അവരുടെ സേവനങ്ങൾക്കുള്ള വേതനമായി രാജാവ് ഭൂസ്വത്തുക്കൾ അനുവദിച്ചു. രാജാവിന്റെ മരണശേഷം രാജാവിനെ ആരാധിക്കാൻവേണ്ടി നിർമ്മിക്കപ്പെടുന്ന ആരാധനാലയങ്ങൾക്കും മറ്റു പ്രാദേശികക്ഷേത്രങ്ങൾക്കും വരുമാനം ഉറപ്പുവരുത്താൻ രാജാക്കന്മാർ ഭൂസ്വത്തുക്കൾ ദാനം ചെയ്തു. ഈജിപ്റ്റോളജിസ്റ്റുകളുടെ അഭിപ്രായത്തിൽ അഞ്ചു നൂറ്റാണ്ടോളം നീണ്ടു നിന്ന ഈ ആചാരങ്ങൾ ഈജിപ്തിന്റെ സാമ്പത്തിക ഊർജ്ജസ്വലതയെ സാവധാനം ഇല്ലാതാക്കുക്കയും ഒരു വലിയ കേന്ദ്രീകൃത ഭരണകൂടത്തെ പിന്തുണയ്ക്കാൻ സമ്പദ്വ്യവസ്ഥയ്ക്ക് കഴിയാതിരിക്കുകയും ചെയ്തു.{{sfnp|Shaw|2003|pp=116–117}}
 
 
'''ജീവിത രീതി'''
"https://ml.wikipedia.org/wiki/ഈജിപ്ഷ്യൻ_സംസ്കാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്