"ജി. ജനാർദ്ദനക്കുറുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം ശരിയാക്കുന്നു (via JWB)
Rescuing 2 sources and tagging 1 as dead.) #IABot (v2.0.8
 
വരി 25:
|}}
 
മുൻ [[കമ്യൂണിസം|കമ്യൂണിസ്റ്റ്]] നേതാവും കെ.പി.എ.സിയുടെ സ്ഥാപക നേതാക്കളിലൊരാളുമാണ് '''അഡ്വ.ജി. ജനാർദ്ദനക്കുറുപ്പ്'''<ref>[{{Cite web |url=http://www.mathrubhumi.com/story.php?id=167918 |title=മാതൃഭൂമി വെബ്‌സൈറ്റ്] |access-date=2011-03-25 |archive-date=2011-08-23 |archive-url=https://web.archive.org/web/20110823123829/http://www.mathrubhumi.com/story.php?id=167918 |url-status=dead }}</ref>. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലും കലാ-സാഹിത്യ മേഖലകളിലും ഇദ്ദേഹം സജീവമായിരുന്നു. സ്വാതന്ത്ര്യ സമരസേനാനി, അഭിഭാഷകൻ, കലാകാരൻ എന്നിങ്ങനെ വിവിധ തലങ്ങളിൽ ഇദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
==ജീവിതരേഖ==
1920 ജൂൺ 8 ന് [[കൊല്ലം ജില്ല|കൊല്ലം ജില്ലയിൽ]] [[കല്ലുവാതുക്കൽ]] കരിമ്പാലൂർ കളരി അഴികത്ത് കൊച്ചുണ്ണിത്താന്റെയും ആറാട്ടുവീട്ടിൽ അപ്പിയമ്മയുടെയും മകനായി ജനിച്ചു. ചാത്തന്നൂർ, പരവൂർ സ്‌കൂളുകൾ, തിരുവനന്തപുരം ഗവ. ആർട്‌സ് കോളേജ്, യൂണിവേഴ്‌സിറ്റി കോളേജ്, മധുര അമേരിക്കൻ കോളേജ് എന്നിവിടങ്ങളിലായിരുന്നു ജനാർദ്ദനക്കുറുപ്പ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
1951-ൽ എറണാകുളം ലോ കോളെജിൽ നിന്നും നിയമ ബിരുദം നേടിയ ഇദ്ദേഹം അക്കാലങ്ങളിൽ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലും കലാ-സാഹിത്യ മേഖലകളിലും (നാടക രചന, അഭിനയം) സജീവമായി പ്രവർത്തിച്ചിരുന്നു. അദ്ദേഹത്തിന്റെ ആത്മകഥയായ [[എന്റെ ജീവിതം]] എന്ന കൃതിക്ക് 2006-ൽ [[കേരള സാഹിത്യ അക്കാദമി പുരസ്കാരം]] ലഭിച്ചിട്ടുണ്ട് <ref>{{Cite web |url=http://www.mathrubhumi.com/books/awards.php?award=13 |title=ആർക്കൈവ് പകർപ്പ് |access-date=2012-07-29 |archive-date=2012-08-09 |archive-url=https://web.archive.org/web/20120809050721/http://www.mathrubhumi.com/books/awards.php?award=13 |url-status=dead }}</ref><ref name="test1">[http://www.keralasahityaakademi.org/ml_aw6.htm ജീവചരിത്രം/ആത്മകഥ എന്ന വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ].</ref>.
 
കെ.പി.എ.സിക്ക് രൂപം നൽകിയ ശേഷം ജനാർദ്ധനക്കുറുപ്പായിരുന്നു 1952 മുതൽ 1959 വരെ കെ.പി.എ.സിയുടെ സ്ഥാപക പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നത്. തുടർന്ന് അതേ വർഷം തന്നെ കൊല്ലത്ത് അഭിഭാഷകനായി ഔദ്യോഗിക ജീവിതം തുടങ്ങി. 1967-ൽ ഹൈക്കോടതിയിൽ ഗവൺമെന്റ് സീനിയർ പ്ലീഡറായി നിയമിതനായെങ്കിലും 1970ൽ തൽസ്ഥാനം രാജി വച്ചൊഴിഞ്ഞു. പിന്നീട് കൊല്ലം മണ്ഡലത്തിൽ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജിതനായി.1977-മുതൽ എറണാകുളത്ത് താമസമാരംഭിക്കുകയും ഹൈക്കോടതിയിൽ പ്രാക്ടീസ് തുടങ്ങുകയും ചെയ്തു. രണ്ടാം മാറാട് കലാപക്കേസ് ഉൾപ്പെടെ അഞ്ഞൂറിലധികം കേസുകൾ ജനാർദ്ധനക്കുറുപ്പ് വാദിച്ചിട്ടുണ്ട്.
വരി 34:
''നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി'' എന്ന നാടകത്തിൽ ജനാർദ്ധനക്കുറുപ്പാണ് ജന്മി കേശവൻനായരുടെ വേഷം അവതരിപ്പിച്ചത്<ref>{{cite news|title = കവർസ്റ്റോറി|url = http://www.madhyamam.com/weekly/392|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 686|date = 2011 ഏപ്രിൽ 18|accessdate = 2013 മാർച്ച് 12|language = മലയാളം}}</ref>.
 
ഭാര്യ:ശ്രീദേവിയമ്മ, മക്കൾ: ലീല, അംബിക, ഡോ. ശാരദ, ഡോ. അംബുജം, പങ്കജം. 2011 മാർച്ച് 25 - ന് എറണാകുളം നഗരത്തിൽ കലൂരിലെ വസതിയിൽ വെച്ച് രാവിലെ 8 മണിക്ക് അന്തരിച്ചു<ref>[http://www.indiavisiontv.com/news/25-March-2011/kerala-janardhanakurup.html ഇന്ത്യാവിഷൻ വെബ്‌സൈറ്റ്]{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref>.
 
==അവലംബം==
"https://ml.wikipedia.org/wiki/ജി._ജനാർദ്ദനക്കുറുപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്