|
|
[[Image:KingFahdCauseway01.jpg|thumb|256px|കിഴക്കു ദിക്കിലേക്കുള്ള കോസ്‍വേയുടെ ദൃശ്യം.]]
[[ബഹ്റൈൻ|ബഹ്റൈനെയും]] [[സൗദി അറേബ്യ]]യെയും ബന്ധിപ്പിക്കുന്ന കടൽച്ചിറയാണ് [[കിങ് ഫഹദ് കോസ്‌വേ]]<ref name=history>[{{Cite web |url=http://www.kfca.com.sa/about_his.htm |title=King Fahd Causeway Authority: History |access-date=2009-10-26 |archive-date=2009-10-26 |archive-url=https://web.archive.org/web/20091026073246/http://www.kfca.com.sa/about_his.htm King|url-status=live Fahd Causeway Authority: History]}}</ref>. നാലുവരിപ്പാതയും ഒട്ടേറെ പാലങ്ങളുമടങ്ങുന്ന ഈ പദ്ധതിക്ക് മുഴുവൻ പണവും മുടക്കിയത് സൗദി അറേബ്യയാണ്. സൗദിയിലെ [[ഖൊബാർ|ഖൊബാറിൽ]] നിന്നാണ് കോസ്‌വേയുടെ തുടക്കം. 1.2 ബില്യൺ ഡോളർ ചെലവുവന്ന കോസ്‌വേ 1986 നവംബർ 25 ന് ഉദ്ഘാടനം ചെയ്തു. 1982 നവംബർ 11 ന് സൗദിയിലെ ഫഹദ് രാജാവും ബഹ്റൈനിലെ [[ശൈഖ് ഈസാ ബിൻ സൽമാൻ അൽ ഖലീഫ]]യും ചേർന്ന് തറക്കല്ലിട്ട പദ്ധതി അമ്പരിപ്പിക്കുന്ന വേഗത്തിലാണ് പൂർത്തിയായത്. കോസ്‌വേയ്ക്ക് രണ്ടു ഭാഗങ്ങളുണ്ട്. ഖൊബാറിൽ നിന്ന് ബഹ്റൈനിലെ [[ഉം അൽ നാസൻ ദ്വീപ്|ഉം അൽ നാസൻ ദ്വീപു]]വരെയുള്ള നീണ്ട പാലവും ഉം അൽ നാസനിൽ നിന്ന് ബഹ്റൈനിലേക്കുള്ള ചെറിയ പാലവും.
==അവലംബം==
|