ആവര്‍ത്തനപ്പട്ടികയിലെ മൂന്നാം ഗ്രൂപ്പില്‍ ഉള്‍പ്പെടുന്ന ലാന്തനം വെള്ളികലര്‍ന്ന വെള്ള നിറമുള്ള ഒരു ലോഹമാണ്. ഇത് ഒരു [[ലാന്തനൈഡ്|ലാന്തനൈഡാണ്]]. ചില അപൂര്‍വ എര്‍ത്ത് ധാതുക്കളില്‍ [[സെറിയം|സെറിയവുമായുംസീറിയവുമായും]] മറ്റ് അപൂര്‍വ എര്‍ത്ത് മൂലകങ്ങളുമായും ചേര്‍ന്ന് കാണപ്പെടുന്നു. ഒരു കത്തികൊണ്ട് മുറിക്കാവുന്നയത്ര മൃദുവാണ് ഈ ലോഹം. അപൂര്‍വ എര്‍ത്ത് ലോഹങ്ങളില്‍ [[യൂറോപ്പിയം]] കഴിഞ്ഞാല്‍ ഏറ്റവും ക്രീയാശീലമായത് ലാന്തനമാണ്. ഇത് മൂലകരൂപത്തിലുള്ള [[കാര്‍ബണ്‍]], [[നൈട്രജന്‍]], [[ബോറോണ്‍]], [[സെലിനിയം]], [[സിലിക്കണ്‍]], [[ഫോസ്ഫറസ്]], [[സള്‍ഫര്‍]], [[ഹാലൊജനുകള്‍]] എന്നിവയുമായി നേരിട്ട് പ്രവര്‍ത്തിക്കുന്നു. വായുവുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ അതിവേഗം [[ഓക്സീകരണം|ഓക്സീകരിക്കപ്പെടുന്നു]]. തണുത്ത ജലത്തില്‍ ലാന്തനത്തിന് മന്ദമായി നാശനം സഭവിക്കുന്നു. എന്നാല്‍ ചൂട്കൂടിയ ജലത്തില്‍ ലാന്തനം അതിവേഗത്തില്‍ നശിക്കുന്നു.