"സംവാദം:ഉദയംപേരൂർ സൂനഹദോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 162:
ഇവിടെ ഒരുതരത്തിലുമുള്ള വീതംവെപ്പല്ല നടക്കുന്നത്, കൃത്യമായി അവലംബങ്ങളുടെയും ചരിത്രപശ്ചാത്തിന്റെയും അടിസ്ഥാനത്തിലുള്ള നാമകരണമാണ് വേണ്ടത്. വേണമെങ്കിൽ ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ അംഗീകരിക്കുന്ന ആദ്യ മൂന്ന് കൗൺസിലുകളെ സുന്നഹദോസ് എന്നുകൂടി വർഗ്ഗീകരിക്കാം. പക്ഷേ അവയ്ക്ക് നിലവിൽ ലേഖനങ്ങളില്ല. മാത്രമല്ല അങ്ങനെയുള്ള വർഗ്ഗീകരണം അധികപറ്റായാണ് എനിക്ക് തോന്നുന്നത്.[[ഉപയോക്താവ്:Br Ibrahim john|Br Ibrahim john]] ([[ഉപയോക്താവിന്റെ സംവാദം:Br Ibrahim john|സംവാദം]]) 16:09, 28 ജൂൺ 2021 (UTC)
 
{{ഉ|Br Ibrahim john}}, കൊള്ളാമെല്ലോ, പത്തു ദിവസം മറ്റുള്ളവർ താങ്കളെ കാത്തിരുന്നിട്ട്, താങ്കൾ ഇവിടെ തിരിച്ചു വന്നപ്പോൾ //എത്രയും വേഗം// മാറ്റണമെന്നായോ?? ഞാൻ ഇതിനെ ആദ്യമായി കാണാനുദ്ദേശിക്കുന്നത് synod എന്നതിന്റെ തത്തുല്യ മലയാള പദത്തെ അല്ലെങ്കിൽ പദങ്ങളെയാണ്. അല്ലാതെ കിഴക്കൻ സുറിയാനി, പടിഞ്ഞാറൻ സുറിയാനി എന്ന രീതിയിലോ അല്ലെങ്കിൽ മറ്റ് എതെങ്കിലും സഭാവിഭാഗവുമായി ബന്ധപ്പെടുത്തിയോ അല്ല. പക്ഷേ ആ രീതിയിൽ താങ്കൾ കാണുന്നത് കൊണ്ടാണ് ഈ വീതംവെയ്പു വേണ്ടി വരുന്നത്. എല്ലാ തലക്കെട്ടും താങ്കൾ ആഗ്രഹിക്കുന്ന രീതിയിൽ ആക്കണമെന്ന് ശഠിക്കാനാവില്ല. താങ്കൾ എന്തിനാണ് ഏതു കാര്യത്തിനുംവിഷയത്തിലും '// ഓറിയന്റൽ ഓർത്തഡോക്സ് സഭാ// ഫോബിയ' വളർത്തി കാര്യം നേടാൻ ശ്രമിക്കുന്നത്? ആ രീതിയിൽ നോക്കിയാൽ 'സുന്നഹദോസ്' എന്നത് മലങ്കര കത്തോലിക്കാ സഭ എന്ന മറ്റൊരു കത്തോലിക്കാ വ്യക്തിസഭയുടെയും കൂടി കാര്യമാണ്. വിശദമായ മറുപടി വൈകി നൽകാം. അതുവരെ അൽപ്പം ക്ഷമിച്ചിരിക്കൂ. {{ഉ|Vijayanrajapuram}}, ചർച്ചകൾ പൂർണ്ണമാകാതെ Br Ibrahim john-ന്റെ ഏകപക്ഷീയ ആവശ്യങ്ങൾക്ക് വഴങ്ങരുത് എന്ന് സ്നേഹപൂർവ്വം വീണ്ടും ഓർമ്മിപ്പിച്ച് കൊള്ളുന്നു - --[[ഉപയോക്താവ്:Johnchacks|ജോൺ സി.]] ([[ഉപയോക്താവിന്റെ സംവാദം:Johnchacks|സംവാദം]]) 05:26, 29 ജൂൺ 2021 (UTC)
"https://ml.wikipedia.org/wiki/സംവാദം:ഉദയംപേരൂർ_സൂനഹദോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഉദയംപേരൂർ സൂനഹദോസ്" താളിലേക്ക് മടങ്ങുക.