"പ്രശാന്ത ചന്ദ്ര മഹലനോബിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 25:
===മഹലനോബിസ് അന്തരം===
1920-ല്‍ നാഗ്പുരില്‍ നടന്ന ഭാരതീയ ശാസ്ത്ര സമ്മേളനത്തില്‍(Indian Science Congress) വച്ച് മഹലനോബിസ് ''സുവൊളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ''യുടെ മേധാവിയായിരുന്ന നെല്‍സണ്‍ അന്നന്‍ഡേലുമായി പരിചയപ്പെടാനിടയാവുകയും നൃലോകവിജ്ഞാനീയത്തിലെ ചില പ്രശ്നങ്ങളെപ്പറ്റി ച്റ്ച്ച ചെയ്യുകയും ചെയ്തു. കൊല്‍ക്കത്തയിലെ ആംഗ്ലോ-ഇന്ത്യന്‍ വംശജരുടെ വംശീയമായ കണക്കിന്റെ അപഗ്രഥനം നടത്തുവാന്‍ അന്നന്‍ഡേല്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ഈ പഠനം അദ്ദേഹത്തിന്റെ ഒന്നാമത്തെ ശാസ്ത്ര പ്രബന്ധമായി 1922-ല്‍ അവതരിപ്പിക്കപ്പെട്ടു. ഈ പഠനകാലത്ത് ജനസംഖ്യയുടെ താരതമ്യത്തിനും വര്‍ഗീകരണത്തിനും അദ്ദേഹം ഒരു വൈവിധ്യാന്തര ഏകകം ഉപയോഗിച്ചുള്ള ഒരു രീതി കണ്ടുപിടിച്ചു. ഈ ഏകകം, D<sup>2</sup>, പിന്നീട് 'മഹലനോബിസ് അന്തരം' എന്നറിയപ്പെട്ടു. ഈ ഏകകം മാപകാനുപാതത്തെ അപേക്ഷിച്ചല്ല നില്‍ക്കുന്നത് എന്നതാണിതിന്റെ പ്രത്യേകത.
 
''ബയോമെട്രിക്ക''യില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടും ആചാര്യ ബ്രജേന്ദ്രനാഥ് സിയലിന്റെ ഉപദേശമനുസരിച്ചും മഹലനോബിസ് സ്ഥിതിവിവരനിര്‍ണ്ണയം ആരംഭിച്ചു. തുടക്കത്തില്‍ അദ്ദേഹം സര്‍വ്വകലാശാലാപരീക്ഷകളുടെ അപഗ്രഥനം, കൊല്‍ക്കത്തയിലെ ആംഗ്ലൊ-ഇന്ത്യന്‍ വംശജരുടെ കണക്കെടുപ്പ്, പിന്നെ കുറെ കാലാവസ്ഥാപഠനം എന്നിവയാണ് നടത്തിയത്.
 
===മാതൃകാ വ്യാപ്തിനിര്‍ണ്ണയങ്ങള്‍(Sample surveys)===
അദ്ദേഹത്തിന്റെ സംഭാവനകളിലേറെയും ബൃഹത്മാതൃകാവ്യാപ്തിനിര്‍ണ്ണയതിന്റെ മേഖലയിലായിരുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രശാന്ത_ചന്ദ്ര_മഹലനോബിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്