"വി. ശിവദാസൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18:
==ജീവിതരേഖ==
1979-ൽ [[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] [[പേരാവൂർ]] [[മുഴക്കുന്ന്]] [[വിളക്കോട്]] പാറക്കണ്ടത്തിൽ നാരായണൻ നമ്പ്യാരുടെയും വെള്ളുവ മാധവിയുടെയും മകനായി ജനിച്ചു<ref name="manoramaonline">{{cite web |title=പഠിച്ചു പോരാടിയ, തടവറ പഠനമുറിയാക്കിയ ഡോ. ശിവദാസൻ ഇനി രാജ്യസഭയിലേക്ക്...... |url=https://www.manoramaonline.com/news/latest-news/2021/04/16/all-you-need-to-know-about-dr-v-sivadasan-cpm-s-rajya-sabha-candidate.html |website=മനോരമ ഓൺലൈൻ |accessdate=17 ഏപ്രിൽ 2021 |archiveurl=https://archive.is/txGvR |archivedate=17 ഏപ്രിൽ 2021}}</ref>.വിളക്കോട് യു.പി. സ്കൂളിലും പാല ഹൈസ്കൂളിലുമായിരുന്നു സ്കൂൾ വിദ്യാഭ്യാസം. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ ബാലസംഘത്തിൽ സജീവമായി. [[എസ്.എഫ്.ഐ.]] യൂണിറ്റ് സെക്രട്ടറി, പേരാവൂർ ഏരിയാ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, ജില്ലാ സെക്രട്ടി എന്നീ സ്ഥാനങ്ങളും വഹിച്ചു. [[പഴശ്ശിരാജ എൻ.എസ്.എസ്. കോളേജ്, മട്ടന്നൂർ|മട്ടന്നൂർ പഴശ്ശിരാജ എൻ.എസ്.എസ്. കോളേജിൽ]] നിന്ന് ചരിത്രത്തിൽ ഒന്നാം റാങ്കോടെ ബിരുദം നേടി. ഇവിടെ കോളേജ് യൂണിയൻ ചെയർമാനുമായിരുന്നു. തലശേരി [[ഗവൺമെന്റ് ബ്രണ്ണൻ കോളേജ്, തലശ്ശേരി| ഗവണ്മെന്റ് ബ്രണ്ണൻ കോളേജിൽ]] നിന്ന്‌ ഒന്നാം ക്ലാസോടെ ബിദുദാനന്തരബിരുദം നേടി<ref name="മാതൃഭൂമി">{{cite web |title=ദാരിദ്ര്യവും കഷ്ടപ്പാടുമായിരുന്നു പഠനകാലത്തെ കൂട്ട്; ശിവദാസനിത് സംഘാടകമികവിനുള്ള അംഗീകാരം |url=https://www.mathrubhumi.com/print-edition/kerala/cpm-nominates-v-sivadasan-to-rajya-sabha-1.5596674 |publisher=മാതൃഭൂമി |accessdate=17 ഏപ്രിൽ 2021 |archiveurl=https://archive.is/xx5hU |archivedate=17 ഏപ്രിൽ 2021}}</ref> തുടർന്ന് [[കണ്ണൂർ സർവ്വകലാശാല|കണ്ണൂർ സർവ്വകലാശാലയിൽ]] നിന്നും ‘കേരളത്തിലെ കാർഷികപ്രശ്നങ്ങളിൽ മാധ്യമങ്ങളും സാഹിത്യവും വഹിച്ച പങ്ക്’ എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടി. പിന്നീട് ഡൽഹി [[ജെ.എൻ.യു.|ജവഹർലാൽ നെഹ്രു സർവകലാശാലയിൽ]] നിന്ന് പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പും നേടി<ref name="മാതൃഭൂമി"/>.
 
ഭാര്യ ഷഹന വത്സൻ കണ്ണൂർ, അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപികയാണ്. മകൻ സിതോവ്, 11 മാസം പ്രായമുള്ള ഒരു മകളുമുണ്ട്<ref name="മാതൃഭൂമി"/>.
 
==അവലംബം==
"https://ml.wikipedia.org/wiki/വി._ശിവദാസൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്