"മൂന്നാം പാനിപ്പത്ത് യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 23:
മുഗള്‍ സാമ്രാജ്യത്തിന്റെ ക്ഷയത്തോടെ മറാഠ കോണ്‍ഫെഡറസിയുടെ കീഴില്‍ കൂടുതല്‍ ഭൂപ്രദേശങ്ങള്‍ വന്നു. മറാഠരുടെ ഈ നേട്ടങ്ങളെ വെറുതെ വിടാന്‍ അഹ്മദ് ഷാ അബ്ദാലിയും മറ്റ് അഫ്ഗാനികളും തയ്യാറായിരുന്നില്ല. 1759-ല്‍ [[Pashtun tribes|പഷ്തൂണ്‍ വംശജരില്‍]] നിന്ന് [[Baloch people|ബലൂചികളുടെ]] സഹായത്തോടെ അഹ്മദ് ഷാ അബ്ദാലി ഒരു സൈന്യം രൂപീകരിച്ചു, പല ചെറിയ സൈനിക കേന്ദ്രങ്ങളും പിടിച്ചെടുത്തു. ഇതിന് ഉത്തരമായി മറാഠര്‍ [[Sadashivrao Bhau|സദാശിവ്‌റാവു ഭൗ]]-ന്റെ നേതൃത്വത്തില്‍ 100,000 സൈനികര്‍ അടങ്ങുന്ന ഒരു സൈന്യം വിളിച്ചുചേര്‍ത്ത് മുഗള്‍ തലസ്ഥാനമായ [[ദില്ലി]] കൊള്ളയടിച്ചു. ഇതിനു പിന്നാലെ [[യമുന|യമുനയുടെ]] കരയില്‍ [[കര്‍ണാല്‍]], [[കുഞ്ച്പുര]]{{coord|29|42|57|N|77|4|49|E|display=inline}} എന്നിവിടങ്ങളില്‍ പല യുദ്ധങ്ങളും നടന്നു. ഇത് മറാഠര്‍ക്ക് എതിരായി അബ്ദാലിയുടെ നേതൃത്വത്തില്‍ രണ്ടുമാസം നീണ്ടുനിന്ന ഒരു പ്രതിരോധത്തിലേയ്ക്ക് നയിച്ചു.
 
ഈ യുദ്ധം നടന്ന സ്ഥലത്തെച്ചൊല്ലി ചരിത്രകാരന്മാര്‍ക്ക് ഇടയില്‍ തര്‍ക്കം നിലനില്‍ക്കുന്നു, എങ്കിലും മിക്കവരും ഇത് ഇന്നത്തെ കാലാ ആംബ്, സനൗലി റോഡ് എന്നിവയുടെ പരിസരത്ത് ആണ് നടന്നത് എന്നു വിശ്വസിക്കുന്നു. ഈ യുദ്ധത്തില്‍ 125,000 പേര്‍ പോരാടി. നീണ്ടുനിന്ന പോരാട്ടങ്ങളില്‍, ഇരുഭാഗത്തിനും ലാഭനഷ്ടങ്ങള്‍ ഉണ്ടായി. ഒടുവില്‍ മറാഠരുടെ പല സേനാനിരകളെയും തോല്പ്പിച്ച് അഹ്മദ് ഷാ അബ്ദാലിയുടെ നേതൃത്വത്തിലുള്ള സൈന്യം വിജയികളായി. ഈ യുദ്ധത്തിലെ നാശനഷ്ടങ്ങളെക്കുറിച്ചും ചരിത്രകാരന്മാര്‍ക്കിടയില്‍ തര്‍ക്കം നിലനില്‍ക്കുന്നു. 60,000-നും 70,000-നും ഇടയില്‍ സൈനികര്‍ക്ക് ഈ യുദ്ധത്തില്‍ ജീവഹാനി സംഭവിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു. ഈ യുദ്ധത്തിന്റെ പ്രധാന പരിണതഫലം മറാഠരുടെ വടക്കോട്ടുള്ള സൈനിക മുന്നേറ്റങ്ങള്‍ക്ക് വിരാമമായി എന്നതാണ്.
 
ഒരു വര്‍ഷത്തില്‍ കൂടുതല്‍ നീണ്ടുനിന്ന ഈ യുദ്ധത്തില്‍ പല ചെറു യുദ്ധങ്ങളും നടന്നു, പല സൈനിക പാളയങ്ങളും പിടിച്ചെടുത്തു, പല രാഷ്ട്രീയ കളികളും നടന്നു, ഭക്ഷണം, വെള്ളം, മറ്റ് അവശ്യ വസ്തുക്കള്‍ എന്നിവയ്ക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ നടന്നു. യുദ്ധാവസാനം മറാഠ സൈന്യത്തില്‍ ഏകദേശം 45,000 പേര്‍ ഉണ്ടായിരുന്നു, അഫ്ഗാന്‍ സൈന്യത്തില്‍ 60,000 പേരും 15,000-ല്‍ അധികം കരുതല്‍ സൈനികരും ഉണ്ടായിരുന്നു.
 
== അവലംബം, കുറിപ്പുകള്‍ ==
"https://ml.wikipedia.org/wiki/മൂന്നാം_പാനിപ്പത്ത്_യുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്