"ശതവാഹന സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ലിഖിതങ്ങൾ
ലിഖിതങ്ങൾ
വരി 163:
ശതവാഹനകാലഘട്ടത്തിൽനിന്നുള്ള ബ്രാഹ്മിലിപിയിലുള്ള നിരവധി ലിഖിതങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇവയിൽ ഭൂരിഭാഗവും ബുദ്ധമതസ്ഥാപനങ്ങൾക്ക് വ്യക്തികൾ നൽകിയ സംഭാവനകളാണ്, അവ ശതവാഹനരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നൽകുന്നില്ല. ശതവാഹനരാജാക്കന്മാരും അവരുടെ കുടുംബാംഗങ്ങളും പുറപ്പെടുവിച്ച ലിഖിതങ്ങൾ പ്രധാനമായും മതപരമായ സംഭാവനകളെക്കുറിച്ചാണ്, എന്നിരുന്നാലും അവയിൽ ചിലത് ഭരണാധികാരികളെയും സാമ്രാജ്യത്വഘടനയെയും കുറിച്ച് വിവരങ്ങൾ നൽകുന്നു.<ref>{{cite book |author=Carla M. Sinopoli |chapter=On the edge of empire: form and substance in the Satavahana dynasty |title=Empires: Perspectives from Archaeology and History |editor=[[Susan E. Alcock]] |publisher=Cambridge University Press |year=2001 |pages=163|chapter-url=https://books.google.com/books?id=MBuPx1rdGYIC&pg=PA155}}</ref>
 
ശതവാഹനരാജാവ് കണ്ഹയുടെ ഭരണസമയത്ത് നാസികിലെ മഹാമാത്രനായിരുന്ന സമന പുറപ്പെടുവിച്ച [[നാസിക് ഗുഹകൾ|നാസിക് ഗുഹ 19-ലെ]] ലിഖിതമാണ് ശതവാഹനകാലഘട്ടത്തിലെ അറിയപ്പെടുന്ന ആദ്യത്തെ ലിഖിതം.<ref>{{cite book |author=Carla M. Sinopoli |chapter=On the edge of empire: form and substance in the Satavahana dynasty |title=Empires: Perspectives from Archaeology and History |editor=[[Susan E. Alcock]] |publisher=Cambridge University Press |year=2001 |pages=168|chapter-url=https://books.google.com/books?id=MBuPx1rdGYIC&pg=PA155}}</ref> നാനേഘട്ടിൽ നിന്നു ലഭിച്ച, ശതകർണി ഒന്നാമന്റെ വിധവ ''നയനിക'' പുറപ്പെടുവിച്ച ലിഖിതത്തിൽ നയനികയുടെ വംശാവലിയെക്കുറിച്ചും ശതവാഹവർ ചെയ്ത യാഗങ്ങളെക്കുറിച്ചും പരാമർശിക്കുന്നു.<ref>{{cite book |author=Carla M. Sinopoli |chapter=On the edge of empire: form and substance in the Satavahana dynasty |title=Empires: Perspectives from Archaeology and History |editor=[[Susan E. Alcock]] |publisher=Cambridge University Press |year=2001 |pages=168|chapter-url=https://books.google.com/books?id=MBuPx1rdGYIC&pg=PA155}}</ref>
 
 
 
"https://ml.wikipedia.org/wiki/ശതവാഹന_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്