"ശതവാഹന സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
ഭാഷ
വരി 128:
 
ശതവാഹന രാജാക്കന്മാർ ബുദ്ധവിഹാരങ്ങളിലേക്ക് സംഭാവന നൽകിയതായി ചില രേഖകൾ ഉണ്ടെങ്കിലും, സംഭാവനകളിൽ ഭൂരിഭാഗവും രാജകുടുംബവുമായി ബന്ധമില്ലാത്തവരാണ് നൽകിയതെന്ന് കാർല എം. സിനോപോളി അഭിപ്രായപ്പെടുന്നു. വ്യാപാരികളായിരുന്നു ബുദ്ധവിഹാരങ്ങളിലേക്ക് പ്രാധാനമായി സംഭാവന ചെയ്തിരുന്നത്. <ref>{{cite book |author=Carla M. Sinopoli |chapter=On the edge of empire: form and substance in the Satavahana dynasty |title=Empires: Perspectives from Archaeology and History |editor=[[Susan E. Alcock]] |publisher=Cambridge University Press |year=2001 |page=171|chapter-url=https://books.google.com/books?id=MBuPx1rdGYIC&pg=PA155}}</ref>മിക്ക ബുദ്ധവിഹാരങ്ങളും പ്രധാനപ്പെട്ട വ്യാപാരമാർഗങ്ങൾക്കടുത്തു സ്ഥിതി ചെയ്തിരുന്നതിനാൽ, അവ വ്യാപാരികൾക്കു വിശ്രമകേന്ദ്രങ്ങളായി സേവനമനുഷ്ഠിക്കുകയും ചിലപ്പോൾ വ്യാപാരത്തിൽ നേരിട്ട് പങ്കെടുക്കുകയും ചെയ്തതതാണ് ഇതിനു കാരണമെന്നു കരുതപ്പെടുന്നു.<ref>{{cite book |author=Carla M. Sinopoli |chapter=On the edge of empire: form and substance in the Satavahana dynasty |title=Empires: Perspectives from Archaeology and History |editor=[[Susan E. Alcock]] |publisher=Cambridge University Press |year=2001 |page=172-176|chapter-url=https://books.google.com/books?id=MBuPx1rdGYIC&pg=PA155}}</ref>
 
==ഭാഷ==
മിക്ക ശതവാഹന ലിഖിതങ്ങളും നാണയങ്ങളും മധ്യ ഇന്തോ-ആര്യൻ ഭാഷയിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ചില ആധുനിക പണ്ഡിതന്മാർ ഈ ഭാഷയെ "പ്രാകൃത്" എന്ന് വിളിക്കുന്നു. എന്നാൽ സംസ്കൃതമെന്നു വിശേഷിപ്പിക്കാൻ സാധിക്കാത്ത എല്ലാ മധ്യ ഇന്തോ-ആര്യൻ ഭാഷകളേയും "പ്രാകൃത്" എന്ന പദം കൊണ്ട് സൂചിപ്പിക്കുന്നതിനാൽ ഈ നിർവചനം പൂർണ്ണമായും ശരിയല്ല.<ref>Ollett, Andrew, (2017). Language of the Snakes: Prakrit, Sanskrit, and the Language Order of Premodern India, University of California Press, Okland, p. 41</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ശതവാഹന_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്