"സെന്റാറസ് നക്ഷത്രഗണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30:
 
ദക്ഷിണാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രഗണമാണ് '''സെന്റാറസ് ''' (Centaurus). മലയാളത്തിൽ [[മഹിഷാസുരൻ]] എന്ന് പറയുന്നു. ഇത് വളരെ വലുതും പ്രകാശമാനം കൂടിയ നക്ഷത്രങ്ങളുള്ളതിനാൽ എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കുന്നതുമാണ്‌. [[സൂര്യൻ|സൂര്യനോട്]] ഏറ്റവും അടുത്ത നക്ഷത്രമായ [[പ്രോക്സിമ സെന്റോറി]] ഈ നക്ഷത്രരാശിയിലാണ്‌. രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന [[ടോളമി|ടോളമിയുടെ]] 48 ഗണങ്ങളുള്ള നക്ഷത്രപട്ടികയിലും 88 ഗണങ്ങളുള്ള ആധുനിക [[നക്ഷത്രരാശി|ഗണങ്ങളുടെ]] പട്ടികയിലും ഇത് ഉൾപ്പെടുന്നു. [[ഗ്രീക്ക് പുരാണം|ഗ്രീക്ക് പുരാണങ്ങളിലെ]] പകുതി മനുഷ്യന്റെയും പകുതി കുതിരയുടെയും രൂപമുള്ള [[സെന്റോർ|സെന്റോറുകളിൽ]] നിന്നാണ് ഈ പേരു സ്വീകരിച്ചത്. വലിയ നക്ഷത്രങ്ങളിലൊന്നായ HR 5171, ആകാശഗംഗയിലെ ഏറ്റവും തിളക്കം കൂടിയ [[ഗോളീയ താരവ്യൂഹം|ഗോളീയ താരവ്യൂഹമായ]] ഒമേഗ സെന്റൗറിയും ഇതിലാണുള്ളത്.
==ഐതിഹ്യം, ചരിത്രം==
[[File:Kentauren, 1602 - Skoklosters slott - 102438.tif|left|thumb|1602ലെ ഒരു ചിത്രീകരണം]]
ഇപ്പോൾ തെക്കേ ചക്രവാളരേഖയിൽ നിന്നും കുറെ ഉയർന്നാണ് സെന്റാറസിനെ കാണുക. എന്നാൽ സംസ്കാരങ്ങൾ ഉദയം കൊള്ളുന്ന കാലത്ത് ഇതൊരു മദ്ധ്യരേഖാ [[നക്ഷത്രരാശി|നക്ഷത്രരാശിയായിരുന്നു]]. സഹസ്രാബ്ദങ്ങളിലൂടെയുള്ള [[പുരസ്സരണം|പുരസ്സരണത്തിന്റെ]] ഫലമായാണ് അത് ഇന്നത്തെ സ്ഥാനത്തെത്തിയത്. ഏതാണ്ട് 7000 വർഷങ്ങൾ കൂടി കഴിയുമ്പോൾ ഇത് വടക്കെ അക്ഷാംശത്തിലുള്ളവർക്ക് കാണാൻ കഴിയുന്നതിന്റെ പരമാവധി ഉയരത്തിലെത്തും.
വരി 37:
 
റോമൻ കവിയായിരുന്ന [[ഓവിഡ്]] സെന്റാറസിനെ സെന്റോറുകളിലെ ഏറ്റവും സമർത്ഥനായ കൈരൻ ആയാണ് അവതരിപ്പിച്ചത്. ഗ്രീക്ക് ഇതിഹാസനായകൻമാരായ [[ഹെരാക്ലീസ്]], [[തീസ്യൂസ്]], [[ജാസൺ]] എന്നിവരുടെ അദ്ധ്യാപകനാണ് കൈരൻ. [[ധനു (നക്ഷത്രരാശി)|ധനു]] രാശിയേയും സെന്റോറിന്റെ രൂപത്തിലാണ് ഗ്രീക്കുകാർ ചിത്രീകരിച്ചത്. ഇവ രണ്ടും വ്യത്യസ്തമായി തന്നെ തിരിച്ചറിയേണ്ടതുണ്ട്. കൈരൻ ഹെർക്കുലീന്റെ കയ്യിൽ നിന്നും അബദ്ധത്തിൽ കൈവിട്ടു പോയ അമ്പേറ്റാണ് മരിക്കുന്നത്. പിന്നീട് കൈരനെ ആകാശത്ത് പ്രതിഷ്ഠിച്ചു എന്നാണ് കഥ.{{sfn|Ridpath|Tirion|2017|pp=110-113}}
 
[[ചൈനീസ് ജ്യോതിഃശാസ്ത്രം|ചൈനീസ് ജ്യോതിഃശാസ്ത്രജ്ഞർ]] സെന്റാറസിനെ തെക്കിന്റെ അസൂർ ഡ്രാഗൺ, തെക്കിന്റെ വെർമീല്യൻ പക്ഷി, തെക്കൻ ആസ്റ്ററിസം എന്നീ കൂട്ടങ്ങളിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിലെ കുറെ [[നക്ഷത്രം|നക്ഷത്രങ്ങളെ]] ചൈനയിൽ നിന്നും കാണാൻ കഴിയുമായിരുന്നില്ല. ഇവയെയാണ് സൂ ക്വാങ്ജി തെക്കൻ ആസ്റ്ററിസം എന്ന കൂട്ടത്തിൽ ഉൾപ്പെടുത്തിയത്. ഇവയെ കുറിച്ചുള്ള വിവരങ്ങൾ അദ്ദേഹത്തിന് ലഭിച്ചത് യൂറോപ്യൻ നക്ഷത്ര കാറ്റലോഗുകളിൽ നിന്നാണ്. എങ്കിലും ഈ രാശിയിലെ തിളക്കമുള്ള പല നക്ഷത്രങ്ങളും ചൈനയിൽ ദൃശ്യമായിരുന്നു.
 
==നക്ഷത്രങ്ങൾ==
"https://ml.wikipedia.org/wiki/സെന്റാറസ്_നക്ഷത്രഗണം" എന്ന താളിൽനിന്ന് ശേഖരിച്ചത്