"സെന്റാറസ് നക്ഷത്രഗണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 57:
 
ഭൂമിയിൽ നിന്നും 1360 [[പ്രകാശവർഷം]] അകലെ സ്ഥിതി ചെയ്യുന്ന പോളാർ-റിങ്ഗാലക്സിയാണ് [[എൻ ജി സി 4650എ]]. ഇതിന്റെ ഉൾഭാഗത്ത് ഒരു ദീർഘവൃത്താകാര താരാപഥത്തിലേതു പോലെ പ്രായം കൂടിയ [[നക്ഷത്രം|നക്ഷത്രങ്ങളാണ്]] ഉള്ളത്. എന്നാൽ പുറത്ത് കേന്ദ്രത്തെ ചുറ്റുന്ന നക്ഷത്രങ്ങൾ താരതമ്യേന പ്രായം കുറഞ്ഞവയാണ്. അപഭ്രംശം വന്ന പുറംപാളിയിൽ നിന്നും മനസ്സിലാക്കാവുന്നത് ലക്ഷക്കണക്കിനു വർഷങ്ങൾക്കു മുമ്പ് ഇത് മറ്റൊരു താരാപഥവുമായി കൂട്ടിയിടിച്ചു കാണുമെന്നാണ്. [[തമോദ്രവ്യം|തമോദ്രവ്യത്തെ]] കുറിച്ചുള്ള പഠനത്തിലും ഈ താരാപഥത്തിനു പ്രാധാന്യമുണ്ട്. കാരണം ഇതിന്റ പുറംപാളിയുടെ ഭ്രമണവേഗത ഈ ഭാഗത്തിന്റെ ആകെ പിണ്ഡത്തിന്റെ അളവുമായി പൊരുത്തപ്പെടുന്നില്ല. എന്നാൽ ഇതിനു ചുറ്റും ഒരു [[തമോദ്രവ്യവലയം]] ഉണ്ടെങ്കിൽ ഈ പ്രശ്നം പരിഹരിക്കപ്പെടും.<ref name="objects">{{cite book |title = 300 Astronomical Objects: A Visual Reference to the Universe |last1=Wilkins |first1=Jamie |last2=Dunn |first2 = Robert |publisher = Firefly Books |date = 2006 |edition = 1st |location=Buffalo, New York |isbn = 978-1-55407-175-3}}</ref>
 
ഭൂമിയോടടുത്തു കിടക്കുന്ന [[ഗ്യാലക്സി ക്ലസ്റ്റർ]] ആണ് [[സെന്റാറസ് ക്ലസ്റ്റർ]]. ഭൂമിയിൽ നിന്ന് 1600 ലക്ഷം പ്രകാശവർഷം അകലെയാണ് ഇതിന്റെ സ്ഥാനം. ഇതിന് താപനില കുറഞ്ഞതും സാന്ദ്രത കൂടിയതുമായ കേന്ദ്രവും താപനില കൂടിയതും വ്യാപിച്ചു കിടക്കുന്നതുമായ പുറംഭാഗവുമാണുള്ളത്. [[സൂപ്പർനോവ|സൂപ്പർനോവകൾ]] ധാരാളമുള്ളതിനാൽ സെന്റാറസ് ക്ലസ്റ്ററിലെ [[ഇൻട്രാക്ലസ്റ്റർ മാദ്ധ്യമം|ഇൻട്രാക്ലസ്റ്റർ മാദ്ധ്യമത്തിൽ]] ലോഹസാന്നിദ്ധ്യം വളരെ ഉയർന്ന തോതിലുണ്ട്. ധാരാളമായി കാണുന്ന വാതകത്തിന്റെ ഉത്ഭവം എവിടെ നിന്നാണ് എന്ന കാര്യം അജ്ഞാതമാണ്.<ref name="objects"/>
 
== അവലംബം ==
"https://ml.wikipedia.org/wiki/സെന്റാറസ്_നക്ഷത്രഗണം" എന്ന താളിൽനിന്ന് ശേഖരിച്ചത്