"പാണ്ഡ്യസാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Image:Pandya_territories.png നെ Image:Pandya_Kingdom_(south_India).png കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:CommonsDelinker കാരണം: File renamed: Criterion 2 (meaningless or ambiguous n
(ചെ.)No edit summary
വരി 42:
ക്രി.മു. 5-ആം നൂറ്റാണ്ടിലോ ആറാം നൂറ്റാണ്ടിലോ ആണ് പാണ്ഡ്യ സാമ്രാജ്യം സ്ഥാപിച്ചത് എന്നുവിശ്വസിക്കുന്നു. പാണ്ഡ്യരെക്കുറിച്ചുള്ള ഏറ്റവും പഴയ ലിഖിതം ക്രി.മു. 550-ൽ നിന്നാണ്. [[റോം|റോമിലെ]] [[Antioch|അന്ത്യോക്യയിലെ]] [[Emperor Augustus|അഗസ്റ്റസ് ചക്രവർത്തിക്ക്]] ''"ദ്രമിരയിലെ പാണ്ട്യനെ"'' അറിയുമായിരുന്നു, [[തമിഴ്]] രാജ്യത്തിൽ നിന്നും സമ്മാനങ്ങളും ഒരു കത്തുമായി വന്ന ഒരു പാണ്ഡ്യ പ്രതിനിധിയെ അഗസ്റ്റസ് സ്വീകരിച്ചു. അഗസ്റ്റസ് സീസറിന്റെ രാജ്യത്തിൽ, പാണ്ട്യൻ എന്നുവിളിക്കുന്ന ഒരു തെക്കേ ഇന്ത്യൻ രാജാവിന്റെ ഒരു പ്രതിനിധിയെ സ്ട്രാബോ വിവരിക്കുന്നു. പാണ്ഡ്യരുടെ രാജ്യമായ പാണ്ടി മണ്ഡലത്തെ ''"പെരിപ്ലസ്" "പാണ്ട്യോണിസ് മെഡിറ്റെറേനിയ"'' എന്ന് വിശേഷിപ്പിക്കുന്നു. ടോളമി ''"മൊടുര റീജിയ പാണ്ട്യോണിസ്"'' എന്ന് വിശേഷിപ്പിക്കുന്നു.<ref name="The cyclopædia of India and of Eastern and Southern Asia">The cyclopædia of India and of Eastern and Southern Asia By Edward Balfour</ref>.
 
സംഘകാലത്തിലെ ആദ്യകാല പാണ്ഡ്യ രാജവംശം [[കളഭ്രർ|കളഭ്രരുടെ]] ആക്രമണങ്ങളെത്തുടർന്ന് നാമാവശേഷമായി. ക്രി.വ. 6-ആം നൂറ്റാണ്ടിൽ [[Kadungonകടുങ്കോൻ|കടുങ്കൊന്റെ]] കീഴിൽ ഈ സാമ്രാജ്യം വീണ്ടും ശക്തി പ്രാപിച്ചു. ഇവർ കളഭ്രരെ തമിഴ് പ്രദേശങ്ങളിൽ നിന്നും പുറത്താക്കി, മധുര ആസ്ഥാനമാക്കി ഭരിച്ചു.<ref name="Ancient Indian History and Civilization">Ancient Indian History and Civilization By Sailendra Nath Sen</ref>. 9-ആം നൂറ്റാണ്ടിൽ [[ചോളർ|ചോളരുടെ]] ഉദയത്തോടെ ഇവർ വീണ്ടും ക്ഷയിച്ചു, നിരന്തരമായി ഇവർ ചോളരുമായി യുദ്ധത്തിലായിരുന്നു. പാണ്ഡ്യർ [[സിംഹളർ|സിംഹളരുമായും]] [[ചേരർ|ചേരരുമായും]] സഖ്യം ചേർന്ന് ചോളരുമായി യുദ്ധം ചെയ്തു. 13-ആം നൂറ്റാണ്ടിൽ ഇവർ വീണ്ടും വൃദ്ധിപ്രാപിച്ചു.
 
പിൽക്കാല പാണ്ഡ്യരുടെ (1150 - 1350) സുവർണ്ണകാലം മാരവ്മൻ സുന്ദര പാണ്ഡ്യന്റെയും [[Jatavarman Sundara Pandyan|ജാതവർമ്മൻ സുന്ദര പാണ്ഡ്യന്റെയും]] (ക്രി.വ. 1251) കീഴിലായിരുന്നു. ജാതവർമൻ സുന്ദരപാണ്ഡ്യന്റെ കീഴിൽ ഇവർ തെലുങ്കുദേശങ്ങളിലേക്ക് സാമ്രാജ്യം വികസിപ്പിച്ചു, കലിങ്കം (ഒറീസ്സയിൽ) പിടിച്ചടക്കി, [[ശ്രീലങ്ക|ശ്രീ ലങ്കയെ]] ആക്രമിച്ച് കീഴടക്കി. ഇവർക്ക് [[Srivijaya|ശ്രീവിജയ]] തുടങ്ങിയ തെക്കുകിഴക്കൻ നാവിക സാമ്രാജ്യങ്ങളുമായി വ്യാപാരബന്ധം ഉണ്ടായിരുന്നു. പാണ്ഡ്യർ നിരന്തരം [[പല്ലവർ]], [[ചോളർ]], [[ഹൊയ്സാലർ]] തുടങ്ങിയവരുമായി യുദ്ധം ചെയ്തു. ഒടുവിൽ [[ദില്ലി സുൽത്താനത്ത്|ദില്ലി സുൽത്താനത്തിലെ]] മുസ്ലീം ആക്രമണകാരികളുമായും ഇവർ യുദ്ധം ചെയ്തു. 18-ആം നൂറ്റാണ്ടിൽ [[മധുര സുൽത്താനത്ത്]] സ്ഥാപിതമായതോടെ പാണ്ഡ്യരാജ്യം അവസാനിച്ചു.
"https://ml.wikipedia.org/wiki/പാണ്ഡ്യസാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്