"മനോരഞ്ജൻ ബ്യാപാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14:
[[കൊൽക്കത്ത|കൊൽക്കത്തയിൽ]], [[നക്സൽ]]-[[സി.പി.എം]] അനുഭാവികൾ തമ്മിൽ ചുവരെഴുത്തിനെക്കുറിച്ചു നടന്ന ഒരു അടികലശലിനു സാക്ഷിയായിരുന്ന അദ്ദേഹത്തെ കുഴപ്പത്തിലക്കി. നക്സൽ അനുഭാവമല്ലാതെ, ആ പ്രസ്ഥാനവുമായി ബന്ധമില്ലാതിരുന്നിട്ടും തീവ്രവാദപ്രവർത്തനം ആരോപിക്കപ്പെട്ടു അദ്ദേഹം ജയിലിലായി പോലീസ് മർദ്ദനം നേരിട്ടു. ജയിൽമുക്തനായ ബ്യാപാരിയുടെ കഥ കേട്ടറിഞ്ഞ നക്സൽവാദികൾ അദ്ദേഹത്തെ തേടിയെത്തി പരിക്കുകൾ ചികിത്സിച്ചു ഭേദമാക്കുകയും പാർട്ടി അംഗമാക്കുകയും ചെയ്തു. കുഴൽതോക്കും (Pipe Gun) ബോംബും കത്തിയും മറ്റായുധങ്ങളുമായി രാത്രികളിൽ ഒരുതരം '[[റോബിൻ ഹുഡ്|റോബിൻ ഹുഡായി]]' ചുറ്റിനടന്ന അദ്ദേഹം ഒടുവിൽ അറസ്റ്റു ചെയ്യപ്പെട്ട് കൊൽക്കത്തയിലെ അലിപ്പൂർ സ്പെഷ്യൽ ജെയിലിലായി.<ref name = "digest"/>
 
ജെയിലിൽ, എല്ലാവരും 'മാസ്റ്റർമശായ്' എന്നു വിളിച്ചിരുന്ന സഹതടവുകാരൻ, ബ്യാപാരിയെ എഴുത്തും വായനയും പഠിക്കാൻ നിർബ്ബന്ധിച്ചു. ആദ്യമൊക്കെ ആ നിർബ്ബന്ധം വകവയ്ക്കാതിരുന്ന ബ്യാപാരി ഒടുവിൽ അതിനു വഴങ്ങി 24-ആം വയസ്സിൽ അക്ഷരം പഠിക്കാൻ തുടങ്ങി. ജെയിലിന്റെ നടുമുറ്റത്തെ മണലിൽ, ചുള്ളിക്കമ്പുകൾ കൊണ്ടെഴുതി, 'മാസ്റ്റർമശായ്' ബ്യാപാരിയെ ആദ്യം ബംഗാളി അക്ഷരമാലയും പിന്നെ വാക്കുകളും പഠിപ്പിച്ചു. പഠനം പുരോഗമിച്ചപ്പോൾ, എഴുത്തുസാമഗ്രികൾ ഇല്ലാതെ വിഷമിക്കുന്ന തന്റെ അവസ്ഥയിൽ അലിവുതോന്നിയ ജെയിലിലെ ഒരു പോലീസുകാരൻ രഹസ്യമായി ഒരുപെട്ടി ചോക്കുപെൻസിലുകൾ എത്തിച്ചുകൊടുത്തതിന്റേയും, മറ്റൊരവസരത്തിൽ ജെയിൽപുള്ളിയെന്ന നിലയിൽ നടത്തിയ രക്തദാനത്തിനു പ്രതിഫലമായ ഇരുപതു രൂപക്കു പകരം ഇരുപതു റീംകെട്ടു കടലാസും ഒരു പേനയും ആവശ്യപ്പെട്ടു വാങ്ങിയതിന്റെയും കഥകൾ, ബ്യാപാരി തന്റെ ജീവിതകഥയിൽ'ചണ്ഡാളജീവിതം' എന്ന തന്റെ ആത്മകഥയിൽ എഴുതിയിട്ടുണ്ട്.<ref>Memoirs of Chandal Jeevan: An Underdog’s Story, 2013 ഏപ്രിൽ 14-ലെ മെയിൻസ്ട്രീം വാരികയിൽ എ.കെ. ബിസ്വാസ് എഴുതിയ ലേഖനം [http://www.mainstreamweekly.net/article4116.html]</ref> 26 മാസത്തെ ആ ജെയിൽ വാസത്തിനിടെ<ref name = "rightleft"/> ക്രമേണ നന്നായി എഴുത്തുപഠിച്ച ബ്യാപാരിക്ക്, ജയിലിൽ ലൈബ്രറി ഇല്ലാതിരുന്നെങ്കിലും, വെളിയിൽ നിന്നു സംഘടിപ്പിച്ചു പുസ്തകങ്ങൾ വായിക്കാനുള്ള അവസരവും കിട്ടി. ഒടുവിൽ ജയിൽമുക്തനാകുമ്പോൾ, അദ്ദേഹം ജെയിലിൽ എല്ലാവരുടേയും മതിപ്പു നേടിയിരുന്നു.<ref name = "digest"/>
 
==എഴുത്തിലേക്ക്==
"https://ml.wikipedia.org/wiki/മനോരഞ്ജൻ_ബ്യാപാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്