"മനോരഞ്ജൻ ബ്യാപാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
==പുരസ്കാരങ്ങൾ==
 
2014-ൽ, പശ്ചിമബംഗ്ല സാഹിത്യ അക്കാദമി മനോരഞ്ജൻ ബ്യാപരിക്ക് സുപ്രഭ മജൂംദാർ പുരസ്കാരം നൽകി.<ref>{{Cite web|url=http://www.thehindu.com/books/books-authors/manoranjan-byapari-from-fetters-to-letters/article5606992.ece|title=Manoranjan Byapari: from fetters to letters|date=January 23, 2014|website=thehindu.com|access-date=July 1, 2017}}</ref> 2015-ൽ അദ്ദേഹത്തിനു ശർമ്മിള ഘോഷിന്റെ സ്മരണക്കായി ഏർപ്പെടുത്തിയ സാഹിത്യസമ്മാനം ലഭിച്ചു. ചണ്ഡാളജീവിതം എന്ന ആത്മകഥക്ക് 2019-ൽ അദ്ദേഹത്തിനു ഹിന്ദു സാഹിത്യസമ്മാനം നേടി<ref>{{cite web |url=https://www.thehindu.com/books/books-authors/noted-writer-neelum-saran-gour-bags-the-hindu-fiction-prize/article25986619.ece |title=Noted writer Neelum Saran Gour bags The Hindu fiction prize |work=The Hindu |author= |date=January 13, 2019 |accessdate=May 13, 2019}}</ref> കൊൽക്കത്ത സർവകശാലയുടെ രബീന്ദ്രപുരസ്കാരം, സൂര്യദത്ത ദേശീയ പുരസ്കാരം, ഗേറ്റ്-വേ ലിറ്റററി ഫെസ്റ്റിവലിന്റെ റൈറ്റർ ഓഫ് ദ ഇയർ പുരസ്കാരം തുടങ്ങിയവയും അദ്ദേഹത്തിനു കിട്ടിയ പുരസ്കാരങ്ങളിൽ പെടുന്നു. 'ചണ്ഡാളജീവിതത്തിന്റെ' പ്രസിദ്ധീകരണത്തെ തുടർന്ന്, ജെയ്പൂർ ലിറ്റററി ഫെസ്റ്റിവൽ പോലുള്ള സാഹിത്യോത്സവങ്ങളിൽ അദ്ദേഹം ക്ഷണിതാവാകാനും തുടങ്ങി. എന്നാൽ ഈ ബഹുമതികളും പുരസ്കാരങ്ങളുമൊന്നും തന്റെ ജീവിതസ്ഥിതിയെ കാര്യമായി മാറ്റിയിട്ടില്ലെന്നും, സാമൂഹ്യസാമ്പത്തികനിലകളിൽ താൻ പഴയ അവസ്ഥയിൽ തന്നെയാണെന്നും ബ്യാപാരി പരാതിപ്പെട്ടിട്ടുണ്ട്.<ref name = "rightleft"/>
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3292544" എന്ന താളിൽനിന്ന് ശേഖരിച്ചത്