"ചന്ദ്രഗുപ്തൻ രണ്ടാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 58:
വളരെ ചുരുങ്ങിയ കാലത്തെ ഭരണത്തിനു ശേഷം ചന്ദ്രഗുപ്തന്റെ മകളുടെ ഭര്‍ത്താവായ രുദ്രസേനന്‍ രണ്ടാമന്‍ ക്രി.വ. 390-ല്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടു. ഇതിനു ശേഷം അദ്ദേഹത്തിന്റെ രണ്ടു മക്കള്‍ക്കു വേണ്ടി റീജന്റ് ആയി പ്രഭാവതിഗുപ്തന്‍ ഭരിച്ചു. ഈ ഇരുപതു വര്‍ഷക്കാലം വാകാടക സാമ്രാജ്യം ഗുപ്തസാമ്രാജ്യത്തിന്റെ ഭാഗമായതുപോലെയായിരുന്നു. വാകാടക സാമ്രാജ്യത്തിന്റെ ഭൗമശാസ്ത്ര സ്ഥാനം ചന്ദ്രഗുപ്തനെ പടിഞ്ഞാറന്‍ ക്ഷത്രിയരെ എന്നെന്നേയ്ക്കുമായി പരാജയപ്പെടുത്താന്‍ അനുവദിച്ചു. പല ചരിത്രകാരന്മാരും ഈ കാലഘട്ടത്തെ [[വാകാടക]]-ഗുപ്ത കാലഘട്ടം എന്ന് വിശേഷിപ്പിക്കുന്നു.
 
[[ഗംഗ|ഗംഗാമുഖം]] മുതല്‍ [[സിന്ധൂ നദി]] വരെയും ഇന്നത്തെ വടക്കേ [[പാക്കിസ്ഥാന്‍]] മുതല്‍ [[നര്‍മദ നദി|നര്‍മദാ നദീമുഖം]] വരെയും പരന്ന ഒരു വലിയ സാമ്രാജ്യം ചന്ദ്രഗുപ്തന്‍ രണ്ടാമന്‍ ഭരിച്ചു. [[പാടലീപുത്രം]] ഈ സാമ്രാജ്യത്തിന്റെ തലസ്ഥാനമായി തുടര്‍ന്നെങ്കിലും[[ഉജ്ജയിന്‍]] ഒരു പ്രമുഖ നഗരവും ഏകദേശം രണ്ടാം തലസ്ഥാനവും ആയി. ഈ കാലഘട്ടത്തിന്റെ പ്രതാപത്തിനു തെളിവാണ് [[ഗുപ്ത സാമ്രാജ്യം]] ഈ കാലഘട്ടത്തില്‍ ഇറക്കിയ വലിയ അളവ് സ്വര്‍ണ്ണനാണയങ്ങള്‍. ശാക സമ്പ്രദായം പിന്തുടര്‍ന്ന് വെള്ളി നാണയങ്ങളും ചന്ദ്രഗുപ്തന്‍ രണ്ടാമന്‍ പുറത്തിറക്കി.
 
==ഭരണം==
 
ക്രി.വ. അഞ്ചാം നൂറ്റാണ്ടിനും ഏഴാം നൂറ്റാണ്ടിനും ഇടയ്ക്ക് വിജ്ഞാനം, താളിയോലകള്‍ (ലിഖിത വിജ്ഞാനം), പുരാവസ്തുക്കള്‍ എന്നിവ അന്വേഷിച്ച് ഇന്ത്യ സന്ദര്‍ശിച്ച പ്രശസ്തരായ മൂന്ന് ചൈനീസ് സഞ്ചാരികളില്‍ ആദ്യത്തെയാളായിരുന്നു [[Faxian|ഫാഹിയാന്‍]]. ചന്ദ്രഗുപ്തന്‍ രണ്ടാമന്റെ ഭരണകാലത്ത് ഇന്ത്യയിലെത്തിയ അദ്ദേഹം അക്കാലത്തെ വടക്കേ ഇന്ത്യയുടെ വിവരണം നല്‍കുന്നു. മറ്റു കാര്യങ്ങളുടെ കൂട്ടത്തില്‍, വധശിക്ഷയുടെ അഭാവം, തിരഞ്ഞെടുപ്പു നികുതി, ഭൂനികുതി എന്നിവയുടെ അഭാവം, രൂഢമൂലമായ ജാതിവ്യവസ്ഥ എന്നിവയും അദ്ദേഹം രേഖപ്പെടുത്തുന്നു. മിക്ക പൗരന്മാരും ഉള്ളി, വെളുത്തുള്ളി, ഇറച്ചി, വീഞ്ഞ് എന്നിവ ഉപയോഗിച്ചിരുന്നില്ല. [[ചണ്ഢാളര്‍]] ഇവ ഉപയോഗിച്ചിരുന്നു, ചണ്ഢാളരെ നീചവര്‍ഗ്ഗമായി കണക്കാക്കുകയും സമൂഹത്തില്‍ നിന്ന്‍ വേര്‍തിരിക്കുകയും ചെയ്തിരുന്നു.
 
സാംസ്കാരികമായി, ചന്ദ്രഗുപ്തന്റെ ഭരണകാലം ''സുവര്‍ണ്ണകാലം'' എന്ന് വിശേഷിപ്പിക്കപ്പെടുന്നു. ചന്ദ്രഗുപ്തന്റെ സദസ്സിലെ [[നവരത്നങ്ങള്‍]] ഇതിനു ഉദാഹരണമാണ്. ഇവരില്‍ ഏറ്റവും പ്രമുഖന്‍ [[കാളിദാസന്‍]] ആയിരുന്നു. [[അഭിജ്ഞാനശാകുന്തളം]] തുടങ്ങിയ പല അനശ്വര കൃതികളുടെയും കര്‍ത്താവാണ് കാളിദാസന്‍. നവരത്നങ്ങളില്‍ മറ്റൊരാളായ [[വരാഹമിഹിരന്‍]] പ്രശസ്ത ജ്യോതിശാസ്ത്രജ്ഞനും ഗണിതജ്ഞനുമായിരുന്നു.
 
==ഇതും കാണുക==
"https://ml.wikipedia.org/wiki/ചന്ദ്രഗുപ്തൻ_രണ്ടാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്