ഒരു ചെറിയ ട്രാന്‍സ്മിറ്ററും തട്ടിക്കൂട്ടിയ ഒരു സ്റ്റുഡിയോയും ഉപയോഗിച്ച് 1959 സെപതംബറില്‍ [[ദില്ലി | ദില്ലിയില്‍]]യില്‍ നിന്നുള്ള ഒരു പരീക്ഷണ പ്രക്ഷേപണത്തിലൂടെ ദൂരദര്ശന് ഒരു ലളിതമായ തുടക്കം കുറിച്ചു. [[1965]]-ല്‍ [[ഓള് ഇന്ത്യാ റേഡിയോ| ഓള് ഇന്ത്യാ റേഡിയോയുടെ]]യുടെ ഭാഗം ആയി ദൂരദര്ശന് ദില്ലിയില്‍ ദൈനംദിന പ്രക്ഷേപണം ആരംഭിച്ചു. [[1972]]-ല്‍ ദൂരദര്ശന് [[ബോംബെ]] ([[മുംബൈയില്‍]]) സംപ്രേഷണം ആരംഭിച്ചു. [[1975]] വരെ [[ഇന്ത്യ | ഇന്ത്യയിലെ]]യിലെ ഏഴു നഗരങ്ങളില്‍ മാത്രമേ ദൂരദര്ശന് പ്രക്ഷേപണം ലഭ്യമായിരുന്നുള്ളൂ. [[1976]]-ല്‍ ദൂരദര്ശന് [[ആകാശവാണി | ആകാശവാണിയില്‍]] നിന്നും വേര്‍പെടുത്തി, ദൂരദര്‍ശനും ആകാശവാണിയും രണ്ടു വ്യത്യസ്ത അധികാരികളുടെ കീഴില്‍ ആക്കി. ദൂരദര്ശന് സ്ഥാപിതമായ വര്‍ഷം 1976 ആണ് എന്നു പറയാം.