"ഇന്ത്യൻ റെയിൽവേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 129:
ആദ്യകാലത്ത് ഒരോ സ്റ്റേഷനുകളിൽ നിന്നും മറ്റു സ്റ്റേഷനുകളിലേക്ക് വേണ്ടി അനേകം ടിക്കറ്റുകൾ, ചാർജ്ജടക്കമുള്ള വിവരങ്ങൾ അച്ചടിച്ച്, കട്ടിക്കടലാസിൽ വെവ്വേറെ തയ്യാറാക്കി സൂക്ഷിക്കുകയും ആവശ്യാനുസരണം കൊടുക്കുകയുമായിരുന്നു പതിവ്. അവയിൽ തിയ്യതി രേഖപ്പെടുത്തി നൽകാൻ ടിക്കറ്റ് കൗണ്ടറുകളിൽ പ്രത്യേകം പഞ്ചിങ് പ്രസ്സുകൾ ഉണ്ടായിരുന്നു. തിയ്യതി പഞ്ചടിക്കാനായിട്ടായിരുന്നു അവ കട്ടിക്കാർഡുകളിൽ തയ്യാറാക്കിയിരുന്നത്. അതിദീർഘദൂരടിക്കറ്റുകൾ മാത്രം കടലാസിൽ കാർബൺ ഡ്യൂപ്ലിക്കേറ്റോടെ എഴുതിത്തയ്യാറാക്കി നൽകുകയായിരുന്നു രീതി.
 
കമ്പ്യൂട്ടർ വന്നതോടെ ഒരു സ്റ്റേഷനിൽനിന്ന് മറ്റേത് സ്റ്റേഷനിലേക്കുമുള്ള ടിക്കറ്റുകൾ അതത് സ്റ്റേഷനിൽ നിന്നും കമ്പ്യൂട്ടറുകളും പ്രിന്ററുകളും ഉപയോഗിച്ച് അപ്പപ്പോൾ അച്ചടിച്ചു തയ്യാറാക്കിക്കൊടുക്കുന്ന രീതി നിലവിൽ വന്നു. എന്നാൽ ഇന്നും ചില ചെറു നിലയങ്ങളിൽ പഴയ കട്ടിക്കടലാസ് ടിക്കറ്റ് ഉപയോഗിക്കുന്നുണ്ട്. എന്നാൽ പിന്നീട് ഓൺ ലൈനായി സ്വന്തം വീടുകളിലോ ഓഫീസിലോ ഇരുന്ന് ടിക്കറ്റ് ബുക്കുചെയ്യാനും ഇപ്പോൾ മൊബൈൽ ഫോണിൽ ടിക്കറ്റെടുക്കാനും സൗകര്യം വന്നുകഴിഞ്ഞു.
 
== ഇന്ത്യൻ റെയിൽവേയുടെ ഘടന ==
"https://ml.wikipedia.org/wiki/ഇന്ത്യൻ_റെയിൽവേ" എന്ന താളിൽനിന്ന് ശേഖരിച്ചത്