"പോപ്പുലർ ഫ്രണ്ട് ഫോർ ദ ലിബറേഷൻ ഓഫ് പലസ്തീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
പുതിയ താള്‍: പലസ്റ്റീനിലെ ഒരു മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ്, മതേതര, ദേശീയ ...
(വ്യത്യാസം ഇല്ല)

20:43, 18 ജനുവരി 2009-നു നിലവിലുണ്ടായിരുന്ന രൂപം

പലസ്റ്റീനിലെ ഒരു മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ്, മതേതര, ദേശീയ പ്രസ്ഥാനം. പി.എല്‍.ഒയിലെ ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയായ പി.എഫ്.എല്‍.പി ഇസ്രയേല്‍ അധിനിവേശത്തെ രാഷ്ട്രീയമായും സായുധമായും ചെറുക്കുകയും പാലസ്റ്റനിയന്‍ ദേശീയാഭിലാഷങ്ങളെ ഫതഹിനേക്കാള്‍ തീവ്രമായി പ്രതിനിധീകരിക്കുകയും ചെയ്യുന്നു. ഓസ്‌ലോ കരാറിനും ഇസ്രയേല്‍-പലസ്റ്റീന്‍ സം‌ഘര്‍ഷം തീര്‍ക്കുന്നതിനായുള്ള ദ്വി-രാഷ്ട്ര പരിഹാരത്തിനും ഏറെക്കാലം എതിരായിരുന്നു. എന്നാല്‍, ൧൯൯൯ല്‍ പി.എല്‍.ഒ നേതൃത്വവുമായി എത്തിയ ധാരണയനുസരിച്ച് ഇസ്രയേല്‍-പലസ്റ്റീന്‍ സംഭാഷണങ്ങളെ അം‌ഗീകരിച്ചു വരുന്നു. പി.എഫ്.എല്‍.പിയുടെ സായുധ വിഭാഗം അബൂ അലി മുസ്തഫാ ബ്രിഗേഡ്സ് എന്ന പേരിലാണ്‌ അറിയപ്പെടുന്നത്.

ചരിത്രം

പാലസ്റ്റീനിയന്‍ ദേശീയവാദിയായിരുന്ന ജോര്‍ജ് ഹബശ് ൧൯൫൩-ല്‍ രൂപീകരിച്ച അറബ് നാഷനലിസ്റ്റ് മുവ്മെന്റാണ് പി.എഫ്.എല്‍.പിയുടെ മാതൃ പ്രസ്ഥാനം. ഹബശിന്റെ അഭിപ്രായമനുസരിച്ച് 'വിപ്ലവ വ്യക്തിത്വ'ത്തെക്കുറിച്ചുള്ള ചെഗുവേരയുടെ വീക്ഷണം ഉയര്‍‍ത്തിപ്പിടിക്കുന്ന പ്രസ്ഥാനമായിരുന്നു എ.എന്‍.എം.

രൂപീകരണം

ബ്രിട്ടീഷ് ആധിപത്യത്തിനു കീഴിലായിരുന്ന ലിബിയ, സൗദി അറേബ്യ, കുവൈത്ത് എന്നിവിടങ്ങളില്‍ എ.എന്‍.എം രഹസ്യ സംഘടനകള്‍ രൂപീകരിച്ചിരുന്നു. മതേതരത്വം, സോഷ്യലിസം, സായുധ വിപ്ലവം തുടങ്ങിയ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചിരുന്ന എ.എന്‍.എം പാലസ്റ്റീനിയന്‍ ലിബറേഷന്‍ ആര്‍മിയുമായി ചേര്‍ന്ന് ൧൯൬൬-ല്‍ അബ്ത്വാലുല്‍ ഔദ (ഹീറോസ് ഓഫ് റിട്ടേണ്‍) എന്ന പേരില്‍ ഒരു കമാന്റോ ഗ്രൂപ്പ് രൂപീകരിച്ചു. ൧൯൬൭-ലെ ആറുദിന യുദ്ധത്തിനു ശേഷം അഹ്‌മദ് ജിബ്‌രീലിന്റെ പലസ്റ്റീന്‍ ലിബറേഷന്‍ ഫ്രണ്ട്, യൂത്ത് ഫോര്‍ റിവെഞ്ച് എന്നീ ഗ്രൂപ്പുകളും അബ്ത്വാലുല്‍ ഔദയും ചേര്‍ന്ന് പി.എഫ്.എല്‍.പിക്കു രൂപം നല്‍കി.

൧൯൬൮ ന്റെ തുടക്കത്തില്‍ തന്നെ, പി.എഫ്.എല്‍.പി ൩൦൦൦ത്തോളം ഗറില്ലാ പോരാളികളെ സജ്ജമാക്കിയിരുന്നു. ൬൯-ല്‍ മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് സംഘടനയായി പ്രഖ്യാപിച്ചെങ്കിലും, പാന്‍ അറബിസത്തോടുള്ള തങ്ങളുടെ പ്രതിബദ്ധത ആവര്‍ത്തിച്ചു വ്യക്തമാക്കുകയുണ്ടായി. പടിഞ്ഞാറന്‍ സാമ്രാജ്യത്വത്തിനെതിരായ വിശാലമായ സമരമുന്നണിയുടെ ഭാഗമായും, പിന്തിരിപ്പന്‍ അറബ് ഭരണകൂടങ്ങള്‍ക്കെതിരായ ജനകീയപോരാട്ടവുമായാണ്‌ പി.എഫ്.എല്‍.പി പലസ്തീന്‍ വിമോചന സമരത്തെ കണ്ടത്. അല്‍-ഹദഫ് (ലക്‌ഷ്യം) എന്ന പേരില്‍ ഒരു ദിനപത്രവും, ഗസ്സാന്‍ കനഫാനിയുടെ പത്രാധിപത്യത്തില്‍ അവര്‍ പുറത്തിറക്കുകയുണ്ടായി.