"അർജ്ജുനൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18:
 
== ജനനം ==
മക്കളില്ലാത്തതിനാൽ തന്നെ [[പാണ്ഡു|പാണ്ഡുവിന്റെ]] ആജ്ഞ അനുസരിച്ച് [[കുന്തി|കുന്തി]] മന്ത്രസിദ്ധി ഉപയോഗിച്ച് മൂന്നു ദേവൻമാരെ ആവാഹിച്ച് കുട്ടികളെ ജനിപ്പിച്ചു.ഇതിൽ മൂന്നാമത്മൂന്നാം പ്രാവിശ്യം ആവാഹിക്കപ്പെട്ട ദേവേന്ദ്രനു കുന്തിയിലുണ്ടായ പുത്രനാണ് അർജ്ജുനൻ . അതിനാൽ പഞ്ചപാണ്ഡവരിൽ മൂന്നാമനാണ് അർജ്ജുനൻ . [[വായു|വായുദേവനിൽ]] നിന്നും [[ഭീമൻ|ഭീമസേനൻ]] ജനിച്ചതിനു ശേഷം അതിമാനുഷനും ശ്രേഷ്ഠനും ലോകപ്രശസ്തനുമായ ഒരു പുത്രൻ തനിക്കുണ്ടാകണമെന്നു പാണ്ഡു മഹാരാജാവ് ആഗ്രഹിച്ചു . തുടർന്ന് മുനിഗണങ്ങളുമായി പാണ്ഡു വലിയൊരു കൂടിയാലോചന നടത്തുകയുണ്ടായി . മുനിമാരിൽ നിന്നും കിട്ടിയ അറിവ് പ്രകാരം ദേവാധിപനായ സാക്ഷാൽ ഇന്ദ്രനിൽ ലഭിക്കുന്ന പുത്രൻ മാനുഷരെയും അമാനുഷരെയും ജയിക്കുവാൻ പോന്നതായിരിക്കുമെന്നു പാണ്ഡു മനസ്സിലാക്കി . തുടർന്ന് മനോ-വാക്ക് കർമ്മങ്ങളാൽ ആ പുത്രനുവേണ്ടി [[ഇന്ദ്രൻ|ഇന്ദ്രപ്രീതിക്കായി]] തപസ്സിൽ മുഴുകുവാൻ പാണ്ഡു തീരുമാനിച്ചു . കൂടാതെ ധർമ്മപത്നിയായ കുന്തിയോട് ഒരു വര്ഷം നീണ്ടു നില്ക്കുന്നതായ ഒരു മംഗളവൃതം ആചരിക്കുവാനും പാണ്ഡു നിര്ദ്ദേശിക്കുകയുണ്ടായി .പാണ്ഡു മഹാരാജാവ് ഒറ്റക്കാലിൽ നിന്ന് തപസ്സു ചെയ്തു സമാധിയിൽ പ്രവേശിച്ചു . ദേവരാജാവായ ഇന്ദ്രനെ പ്രീതനാക്കി കൊടും തപസ്സിൽ പാണ്ഡു സൂര്യനെപ്പോലെ ജ്വലിച്ചു . കുറച്ചു നാളുകൾക്കു ശേഷം ഇന്ദ്രൻ പ്രത്യക്ഷനായി ഇങ്ങനെ പറഞ്ഞു . " ത്രിലോകങ്ങളിൽ പുകൽപ്പെടുന്നവനും ശത്രുഹന്താവും പരമധാർമ്മികനും ബന്ധുക്കൾക്ക് ആനന്ദം നൽകുന്നവനുമായ ഒരു പുത്രനെ ഞാൻ അങ്ങേക്ക് തരുന്നതായിരിക്കും ". ഇതുകേട്ട് പാണ്ഡു സന്തുഷ്ടനാവുകയും , ഇന്ദ്രനെ സ്തുതിക്കുകയും ചെയ്തു . തുടർന്ന് തപസ്സു മതിയാക്കിയ പാണ്ഡു കുന്തിയോട് ഇന്ദ്രന്റെ വചനങ്ങളെക്കുറിച്ച് പറഞ്ഞു .തുടർന്ന് കുന്തി സന്താനലബ്ധിക്കായി ദുർവ്വാസ്സാവ്മഹർഷി നല്കിയ മന്ത്രത്താൽ ഇന്ദ്രനെ ആവാഹിക്കുന്നു .മന്ത്രപ്രഭാവത്താൽ ദേവാധിപൻ പ്രത്യക്ഷനായി കുന്തിയിൽ പുത്രോല്പ്പാദനം ചെയ്തു . അങ്ങനെ അർജ്ജുനൻ പിറന്നു . അർജ്ജുനകുമാരൻ ജനിച്ചപ്പോൾ ആകാശത്തെ ഭേദിക്കുമാറ് മുഴങ്ങിക്കൊണ്ട് വലിയൊരു അശരീരി സ്പഷ്ട്ടമായി കേട്ടു. " അല്ലയോ കുന്തീ.നിന്റെ ഈ പുത്രൻ കാര്ത്തവീര്യനുതുല്യനും ശിവതുല്യ പരാക്രമിയും ആയിരിക്കും . അജയ്യനായ ഇന്ദ്രൻ അദിതിക്ക്‌ വേണ്ടിയെന്നതുപോലെ നിന്റെ പേര് ഇവൻ പ്രസിദ്ധമാക്കും. അദിതിക്കു വിഷ്ണുവെന്നതുപോലെ നിനക്ക് ഇവൻ ആഹ്ളാദം വർദ്ധിപ്പിക്കും. ഇവന്റെ ബാഹുബലത്താൽ ഖാണ്ഡവവനം ഭക്ഷിച്ച് അഗ്നിദേവൻ സർവ്വഭൂതങ്ങളുടെയും മേദസ്സുകൊണ്ടു തൃപ്തനാകും . ജാമദഗ്ന്യനായ പരശുരാമന് തുല്യനായ ഇവൻ വിഷ്ണുസമാനനായ അതിസാഹസികനാകുന്നതാണ് . സർവ്വ ദിവ്യാസ്ത്രങ്ങളും നേടുന്ന ഇവൻ ക്ഷയിച്ചുപോയ എല്ലാ ഐശ്വര്യങ്ങളെയും തിരികെ നേടിയെടുക്കും . ഈ അശരീരി കേട്ടിട്ട് മുനിമാരെല്ലാം സന്തോഷിച്ചു . ആകാശത്തിൽ ഇന്ദ്രാദികളായ ദേവന്മാർ ഭേരീ വാദ്യങ്ങൾ മുഴക്കി സന്തോഷം പങ്കിട്ടു . സർവ്വദേവന്മാരും , മുനിമാരും അർജ്ജുനന്റെ മേൽ പുഷ്പവൃഷ്ടി ചെയ്തുകൊണ്ട് അവരുടെ ആനന്ദം പ്രകടമാക്കി അനുഗ്രഹിച്ചു . അവരിൽ കാദ്രവേയർ [ നാഗങ്ങൾ ], പക്ഷീന്ദ്രന്മാർ , അപ്സരസ്സുകൾ , ഗന്ധർവ്വന്മാർ , സപ്തർഷികൾ , പ്രജാപതിമാർ , ഭരദ്വാജൻ , കശ്യപൻ, ഗൌതമൻ , വിശ്വാമിത്രാൻ , ജമദഗ്നി , [[വസിഷ്ഠൻ|വസിഷ്ഠൻ]], [[അത്രി|അത്രി]] , [[മരീചി|മരീചി]] , [[അംഗിരസ്സ്|അഗിംരസ്സ്]] , [[പുലസ്ത്യൻ|പുലസ്ത്യൻ]] , [[പുലഹൻ|പുലഹൻ]], [[ക്രതു|ക്രതു]] , ദക്ഷൻ തുടങ്ങി എല്ലാപേരും സന്നിഹിതരായിരുന്നു . ദിവ്യാഭരണങ്ങൾ അണിഞ്ഞുവന്ന അപ്സരസ്സുകൾ അർജ്ജുനനു ചുറ്റും നൃത്തം ചെയ്തു . ഉർവ്വശി , രംഭ , തിലോത്തമ തുടങ്ങിയവർ മധുരങ്ങളായ ഗാനങ്ങൾ ആലപിച്ചു . ഇതുകൂടാതെ 12 ആദിത്യന്മാരും ,കാർക്കോടകൻ, തക്ഷകൻ തുടങ്ങിയ മഹാക്രോധികളായ നാഗങ്ങളും , എണ്ണിക്കൂടാത്ത അസംഖ്യം ദേവന്മാരും , അവിടെയെത്തിച്ചേർന്നു . എല്ലാവരും അർജ്ജുനനെ ദർശിച്ചു സന്തുഷ്ടരായി . ഇതെല്ലാം ദർശിച്ചു മുനിമാരും പാണ്ഡുവും അത്ഭുതപ്പെട്ടു .[ വ്യാസ മഹാഭാരതം , ആദിപര്വ്വം , സംഭവ - ഉപ പര്വ്വം ,അദ്ധ്യായം 123, ശ്ളോകങ്ങൾ 20 മുതൽ 75 വരെ ]
LAST EDITED BY <<AdArSh>>
 
== വിദ്യാഭ്യാസം ==
"https://ml.wikipedia.org/wiki/അർജ്ജുനൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്