"ഹരപ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 7:
പുരാതന ജനവാസം ഇവിറടെ നിലനിന്നത് ഏകദേശം ക്രി.മു. 3300 മുതല്‍ ആണ്. 23,500 വരെ ജനങ്ങള്‍ ഇവിടെ ഉണ്ടായിരുന്നു എന്ന് വിശ്വസിക്കുന്നു. അക്കാലത്തെ ഏറ്റവും [[List of largest cities throughout history|വലിയ]] നഗരങ്ങളില്‍ ഒന്നായിരുന്നു ഹാരപ്പ. ഹാരപ്പ സംസ്കൃതി ഇന്നത്തെ [[പാക്കിസ്ഥാന്‍]] അതിര്‍ത്തികള്‍ക്കും പുറത്തേയ്ക്ക് വ്യാപിച്ചിരുന്നെങ്കിലും അതിന്റെ കേന്ദ്രങ്ങള്‍ [[സിന്ധ്]], [[പഞ്ചാബ് പ്രവിശ്യ]] എന്നിവയായിരുന്നു.<ref>[[Arthur Llewellyn Basham|Basham, A. L.]] 1968. [http://www.jstor.org/view/0030851x/dm991959/99p1005f/0 Review] of [[A Short History of Pakistan]] by [[Ahmad Hasan Dani|A. H. Dani]] (with an introduction by [[Ishtiaq Hussain Qureshi|I. H. Qureshi]]). [[Karachi]]: [[University of Karachi|University of Karachi Press]]. 1967 ''Pacific Affairs'' 41(4) : 641-643.</ref>
 
2005-ല്‍ ഇവിടെ വിവാദമുയര്‍ത്തിക്കൊണ്ട് ഒരു [[ഉല്ലാസോദ്യാനം]] നിര്‍മ്മിക്കാനുള്ള ശ്രമം തുടങ്ങി എങ്കിലും നിര്‍മ്മിതാക്കള്‍ നിര്‍മ്മിതിയുടെ ആദ്യ ഘട്ടത്തില്‍ പല പുരാവസ്തു അവശിഷ്ടങ്ങളും കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ പദ്ധതി ഉപേക്ഷിച്ചു. പ്രശസ്ത പാക്കിസ്ഥാനി പുരാവസ്തു ഗവേഷകനായ [[Ahmed Hasan Dani|അഹ്മദ് ഹസന്‍ ദാനി]] പാക്കിസ്ഥാനിലെ സാംസ്കാരിക മന്ത്രാലയത്തിനു നല്‍കിയ ഹര്‍ജ്ജിയെത്തുടര്‍ന്ന് ഈ അവശിഷ്ടങ്ങള്‍ പുന:പ്രതിഷ്ഠിച്ചുസ്ഥാപിച്ചു. <ref>Tahir, Zulqernain. 26 May 2005. [http://www.dawn.com/2005/05/26/nat24.htm Probe body on Harappa park], ''[[Dawn (newspaper)|Dawn]]''. Retrieved 13 January 2006.</ref>
 
== ചരിത്രം ==
പുരാതന ലോകത്തിലെ പ്രധാനവും എന്നാല്‍ ഇന്നും ദുര്‍ഗ്രാഹ്യവുമായ സംസ്കൃതികളിലൊന്നാണ് ഹാരപ്പന്‍ നാഗരികത. ഹാരപ്പ നഗരത്തെ കേന്ദ്രീകരിച്ച് വികസിച്ചതുകൊണ്ട് ഇത് ഹാരപ്പന്‍ സംസ്കാരം എന്ന് അറിയപ്പെടുന്നു. ഹാരപ്പയും മോഹന്‍ജൊ-ദാരോയും അവയുടെ ക്രമീകൃതവും ചിട്ടയുമായ നഗരാസൂത്രണത്തിന് പ്രശസ്തമാണ്. ഈ പ്രദേശത്ത് നൂറില്‍ കൂടുതല്‍ ഗ്രാമങ്ങളും പട്ടണങ്ങളും സ്ഥിതിചെയ്തു. ഇന്നും ഈ സംസ്കൃതിയുടെ ഭാഷ പൂര്‍ണ്ണമായി കുരുക്കഴിക്കുവാന്‍ കഴിഞ്ഞിട്ടില്ല.
 
ഹാരപ്പന്‍ സംസ്കൃതി എന്നും അറിയപ്പെട്ട [[Indus Valley civilization|സിന്ധൂ നദീതട നാഗരികതയുടെ]] തുടക്കം ഏകദേശം ക്രി.മു. 6000 വര്‍ഷം പഴക്കമുള്ള [[Mehrgarh|മേര്‍ഗഢ്]] തുടങ്ങിയ സംസ്കാരങ്ങളിലാണ്. സിന്ധൂ നദീതട സംസ്കാരത്തിലെ പ്രധാന നഗരങ്ങളായ ഹാരപ്പയും മോഹന്‍ജൊ-ദാരോയും [[Indus River|സിന്ധൂ നദീതീരത്ത്]] [[Punjab region|പഞ്ചാബ്]], [[Sindh|സിന്ധ്]] പ്രദേശങ്ങളുടെ താഴ്വരയില്‍ ഏകദേശം ക്രി.മു. 2600-ല്‍ നിലവില്‍ വന്നു. <ref>{{cite book | last = Beck | first = Roger B. | authorlink = | coauthors = Linda Black, Larry S. Krieger, Phillip C. Naylor, Dahia Ibo Shabaka, | title = World History: Patterns of Interaction | publisher = McDougal Littell | date = 1999 | location = Evanston, IL | pages = | url = | doi = | id = | isbn = 0-395-87274-X }}</ref>. ഒരു ലിഖിത ലിപിയും, നഗര കേന്ദ്രങ്ങളും, നാനാമുഖമായ സാമൂഹിക, സാമ്പത്തിക ക്രമങ്ങളും ഉണ്‍റ്റായിരുന്ന ഈ സംസ്കൃതിയെ വീണ്‍റ്റും കണ്ടെത്തിയത് 1920-കളില്‍ [[സിന്ധ്|സിന്ധിലെ]] [[സുക്കൂര്‍|സുക്കൂറിന്]] അടുത്തുള്ള [[മോഹന്‍ജൊ-ദാരോ]] ('''മരിച്ചവരുടെ കുന്ന്''' എന്നാന് മോഹന്‍ജൊ-ദാരോ എന്ന പദത്തിന്റെ അര്‍ത്ഥം), [[ലാഹോര്‍|ലാഹോറിനു]] തെക്ക് iപടിഞ്ഞാറേ [[Punjab (Pakistan)|പഞ്ചാബിലെ]] ഹാരപ്പ, എന്നിവിടങ്ങളിലെ ഖനനങ്ങളില്‍ ആയിരുന്നു. ഇതോട് അനുബന്ധിച്ച് വടക്ക് [[ഹിമാലയം|ഹിമാലയത്തിന്റെ]] മലയടിവാരങ്ങള്‍ മുതല്‍ (കിഴക്കേ [[Punjab (India)|പഞ്ചാബ്]]) തെക്കുകിഴക്ക് [[ഗുജറാത്ത്]] വരെയും, പടിഞ്ഞാറ് [[ബലൂചിസ്ഥാന്‍]] വരെയും പല പുരാവസ്തുസ്ഥലങ്ങളും കണ്ടെത്തുകയും പഠനവിധേയമാക്കുകയും ചെയ്തു. [[ലാഹോര്‍]]- [[മുള്‍ത്താന്‍]] റെയില്‍ പാത നിര്‍മ്മിക്കുന എഞ്ജിനിയര്‍മാര്‍ 1857-ല്‍ ഹാരപ്പന്‍ അവശിഷ്ടങ്ങളില്‍ നിന്നുള്ള [[brick|ചുടുകട്ടകള്‍]] [[track ballast|റെയില്‍ പാളങ്ങളെ]] താങ്ങിനിറുത്താന്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് ഹാരപ്പയിലെ പുരാവസ്തു സ്ഥലം ഭാഗികമായി നശിച്ചു, എങ്കിലും ഹാരപ്പയില്‍ നിന്നും ധാരാളം പുരാവസ്തു അവശിഷ്ടങ്ങള്‍ കണ്ടുകിട്ടിയിട്ടുണ്ട്. <ref>[[Jonathan Mark Kenoyer|Kenoyer, J.M.]], 1997, Trade and Technology of the Indus Valley: New insights from Harappa Pakistan, World Archaeology, 29(2), pp. 260-280, High definition archaeology</ref>
 
{{അപൂര്‍ണ്ണം}}
 
==അവലംബം==
"https://ml.wikipedia.org/wiki/ഹരപ്പ" എന്ന താളിൽനിന്ന് ശേഖരിച്ചത്