"വാസ്തുവിദ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 79:
 
വാസ്തുവിദ്യയെ സംബന്ധിച്ചിടത്തോളം പാരിസ്ഥിതികമായുള്ള സുസ്ഥിരത ഒരു പ്രധാന വിഷയമായിരുന്നു. ഹരിത മേൽക്കൂരകൾ, പരിസ്ഥിതിക്ക് അധികം ആഘാതം സൃഷ്ടിക്കാത്ത നിർമ്മാണ സാമഗ്രികൾ, കെട്ടിടത്തിന്റെ ഊർജ്ജോപഭോഗ സാധ്യതകൾ തുടങ്ങിയവ കൂടുതൽ ആളുകളുടെ ശ്രദ്ധയാകർഷിച്ചു. വാസ്തുകലാ വിദ്യാലയങ്ങളിലും ഈ ചിന്താധാര പരിസ്ഥിതിയോടിണങ്ങിയ വാസ്തുസൃഷ്ടികളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ കാരണമായി. സുസ്ഥിര വാസ്തുവിദ്യ എന്ന ആശയത്തിന് [[ഫ്രാങ്ക് ലോയ്ഡ് റൈറ്റ്|ഫ്രാങ്ക് ലോയ്ഡ് റൈറ്റാണ്]] വഴിയൊരുക്കിയത്.<ref>[http://www.manoramaonline.com/homestyle/home-plan/2017/10/28/vastu-rules-for-house-construction-flats.html vastu shastra in flats]</ref>
 
==വാസ്തുവിദ്യ വിവിധ തരത്തിൽ==
 
===വാണിജ്യ വാസ്തുവിദ്യ===
ഒരു സംഘടനയുടെ നയതന്ത്രങ്ങളെയും , അവരുടെ ആവശ്യങ്ങളെയും പ്രതിപാദിക്കുന്ന പ്രാധമിക രേഖാരൂപമാണ് വാണിജ്യ വാസ്തുവിദ്യ (Business architecture). ഇവ വികസിപ്പിക്കുന്നവർ വാണിജ്യ വാസ്തുശിൽപ്പി ( business architects. ) എന്ന് അറിയപ്പെടുന്നു.
 
വാണിജ്യ രീതിയുടെയും, നയങ്ങളുടെയും ഇടയിലെ പ്രധാന കണ്ണിയാണ് വാണിജ്യ വാസ്തുവിദ്യ. അതിന്റെ നടത്തിപ്പിനും വാണിജ്യ വാസ്തുവിദ്യ പ്രധാനമാണ്.
===കമ്പ്യൂട്ടർ ആർക്കിടെക്ചർ===
ഒരുകൂട്ടം നിയമങ്ങളെയും, അവ നടപ്പിലാക്കണ്ട രീതിയെ വിവരിക്കുന്നതാണ് കമ്പ്യൂട്ടർ എഞ്ജിനീയറിംഗിൽ കമ്പ്യൂട്ടർ ആർക്കിടെക്ചർ. ഒരു പ്രോഗ്രാമിംഗ് മോഡലിന്റെ കഴിവുകളെ വിവരിക്കുന്ന ഒന്നായും ഇത് അറിയപ്പെടുന്നു. മറ്റൊരർത്ഥത്തിൽ മൈക്രോആർക്കിടെക്ചർ ഡിസൈൻ, ലോജിക് ഡിസൈൻ, നടപ്പിലാക്കൽ എന്നിവ അടങ്ങുന്നതാണ് കമ്പ്യൂട്ടർ ആർക്കിടെക്ചർ.
 
==ഇതും കാണുക==
"https://ml.wikipedia.org/wiki/വാസ്തുവിദ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്