"പണ്ഡിറ്റ് രവിശങ്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎ജീവിതരേഖ: അവലംബത്തിലെ ഭാഷയുടെ നാമം തിരുത്തി using AWB
വരി 45:
==ജീവിതരേഖ==
വാരണാസിയിൽ ബാരിസ്റ്റർ ശ്യാം ശങ്കറിന്റെ ഏഴു മക്കളിൽ ഏറ്റവും ഇളയവനായായി ജനിച്ചു. നർത്തകനായ ഉദയശങ്കർ അദ്ദേഹത്തിൻറെ സഹോദരനാണ്‌. നാടോടി സംഗീതമാണ് ആദ്യം പഠിച്ചതെങ്കിലും [[ഉസ്താദ് അലാവുദ്ദീൻ ഖാൻ|ഉസ്താദ് അലാവുദ്ദീൻ ഖാനിൽ]] നിന്നു [[സിതാർ]] വായന അഭ്യസിച്ചതോടെയാണ് അദ്ദേഹം പ്രശസ്തനായത്. ഗുരു തന്റെ രണ്ടാമത്തെ മകളായ റോഷനാര ഖാനെ (അന്നപൂർണ്ണാദേവി) രവിശങ്കറിന് വിവാഹം ചെയ്തുകൊടുത്തു<ref>{{cite news
|title = ചെവി ഓർക്കുമ്പോൾ|url = http://malayalamvaarika.com/2013/january/04/COLUMN3.pdf|publisher = [[മലയാളം വാരിക]]|date = 2013 ജനുവരി 04|accessdate = 2013 മാർച്ച് 04|language = [[മലയാളം]]}}</ref>.
 
1949 മുതൽ 1956 വരെ ആകാശവാണിയിൽ സംഗീതസംവിധായകനായിരുന്നു.<ref>http://www.madhyamam.com/news/204277/121212</ref>കുറച്ചു കാലം അദ്ദേഹം പാശ്ചാത്യരാജ്യങ്ങളിലെ സംഗീതവിദ്യാലയങ്ങളിൽ ഭാരതീയ സംഗീതാധ്യാപകനായി പ്രവർത്തിച്ചു. [[സത്യജിത് റേ|സത്യജിത്റേയുടെ]] “[[പഥേർ പാഞ്ചാലി]]”, “അപരാജിത” തുടങ്ങിയ സിനിമകളുടെ സംഗീത സം‌വിധാനവും നിർവ്വഹിച്ചു. . ദൽഹിയിൽ “നാഷണൽ ഓർക്കെസ്‌ട്രാ” രൂപവൽകരിക്കാൻ മുന്‌ കൈയെടുത്തു. യു.എസിലും ബോംബെയിലും “കിന്നര” സംഗീതവിദ്യാലയം സ്ഥാപിച്ചു.
 
[[യഹൂദി മെനുഹിൻ|യെഹൂദി മെനുഹിനെയും]] '[[ബീറ്റിൽസ്]]'<ref>{{cite news|title = കവർസ്റ്റോറി|url = http://www.madhyamam.com/weekly/1883|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 775|date = 2012 ഡിസംബർ 31|accessdate = 2013 മെയ് 20|language = [[മലയാളം]]}}</ref> [[ജോർജ്ജ് ഹാരിസൺ|ജോർജ്ജ് ഹാരിസണെയും]] കൂടാതെ, സംഗീത പ്രതിഭകളായ [[ഴാങ് പിയറി രാംപാൽ]], [[ഹൊസാൻ യമമോട്ടോ]], [[മുസുമി മിയാഷിത]], [[ഫിലിപ്പ് ഗ്ലാസ്]], [[കോൾട്രെൻ]] എന്നിവർക്കൊപ്പവും രവിശങ്കർ പ്രവർത്തിച്ചു.
1952ലാണ് യെഹൂദി മെനുഹിനുമായുള്ള ബന്ധം രവിശങ്കർ തുടങ്ങിയത്. ഇരുവരും ചേർന്ന് പുറത്തിറക്കിയ 'വെസ്റ്റ് മീറ്റ്സ് ഈസ്റ്റ്' എന്ന ഫ്യൂഷൻ സംഗീതം വളരെയേറെ ജനപ്രീതി പിടിച്ചുപറ്റിയ ഒന്നാണ്<ref>{{Cite book|title=ഹൃദയം ഒരു സംഗീതേപകരണമാണ്|last=ഷാജഹാൻ കാളിയത്ത്|first=|publisher=കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്|year=2014|isbn=9788176389242|edition=1|location=തിരുവനന്തപുരം|pages=36|chapter=ഹൃദയം ഒരു സംഗീതോപകരണമാണ്}}</ref>. ഇന്ത്യയിൽ മാത്രമല്ല, പാശ്ചാത്യരാജ്യങ്ങളിലും രവിശങ്കറിന് ആരാധകരുണ്ട്‌. [[അള്ളാ റഖ|ഉസ്താദ് അല്ലാരാഖയുമൊത്ത്]] വുഡ്സ്റ്റോക്ക് കൺസർട്ട് നടത്തിയിട്ടുണ്ട്‌. ആന്ദ്രേ പ്രെവിൻറെ സം‌വിധാനത്തിൽ ലണ്ടൻ ഫിൽഹാർമോണിക് ഓർകസ്‌ട്രയുമായി സിതാർവാദനം നടത്തി. 30ൽ പരം രാഗങ്ങൾ രവിശങ്കർ സൃഷ്ടിച്ചിട്ടുണ്ട്<ref>{{Cite book|title=ഹൃദയം ഒരു സംഗീതേപകരണമാണ്|last=ഷാജഹാൻ കാളിയത്ത്|first=|publisher=കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്|year=2014|isbn=9788176389242|edition=1|location=തിരുവനന്തപുരം|pages=36|chapter=ഹൃദയം ഒരു സംഗീതോപകരണമാണ്}}</ref>. 1985-ല് കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്സിൽനിന്നു ലഭിച്ച ഡോക്‌ടറേറ്റിനു പുറമെ 1999-ലെ [[ഭാരത രത്നം]]<ref>http://india.gov.in/myindia/bharatratna_awards_list1.php</ref> ഉൾപ്പെടെ പല ബഹുമതികളും അദ്ദേഹം നേടിയിട്ടുണ്ട്‌. 1986 മുതൽ 1992 വരെ രാജ്യസഭയിലേയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു. [[ഗാന്ധി (ചലച്ചിത്രം)|'ഗാന്ധി' സിനിമയുടെ]] പശ്ചാത്തല സംഗീതത്തിന് [[അക്കാദമി അവാർഡ്|ഓസ്കർ]] നാമനിർദ്ദേശം ലഭിച്ചിട്ടുണ്ട്.<ref name="test1">{{cite book |title= മാതൃഭൂമി ഇയർബുക്ക് |publisher= മാതൃഭൂമി |year= 2012 |isbn= 978-81-8265-259-0 }}</ref>
 
"https://ml.wikipedia.org/wiki/പണ്ഡിറ്റ്_രവിശങ്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്