"പൊതുസഞ്ചയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 23:
വസ്തുതകളും കാര്യങ്ങളും പൊതുസഞ്ചയത്തില്‍ എത്തുന്നതു തടയാനല്ല ബൗദ്ധികസ്വത്തവകാശനിയമങ്ങളെങ്കിലും, അവ പുതിയ രീതിയില്‍ ശേഖരിക്കുന്നതിനും അല്ലെങ്കില്‍ ചിട്ടയായി പ്രദര്‍ശിപ്പിക്കുന്നതിനും പകര്‍പ്പവകാശം ഉണ്ടാവാം; ഉദാഹരണത്തിന് ചിട്ടപ്പെടുത്തിയ ഒരു പട്ടിക. ടെലിഫോണ്‍ ഡയറക്റ്ററി പോലെ സാമാന്യയുക്തിക്കനുസരിച്ച് അകാരാദിക്രമത്തില്‍ വര്‍ഗീകരിച്ച ദത്തങ്ങളുടെ ശേഖരങ്ങള്‍ക്ക് പൊതുവേ പകര്‍പ്പവകാശമില്ല. എന്നാല്‍, ചില രാജ്യങ്ങളില്‍, വെറും വസ്തുതകള്‍ മാത്രമടങ്ങുന്ന അത്തരം ദത്തശേഖരങ്ങള്‍ക്ക് (Database)പകര്‍പ്പവകാശ സദൃശമായ ചില അവകാശങ്ങള്‍ നല്‍കാറുണ്ട്. യൂറോപ്പില്‍, [[സൂയി ജനറിസ് ദത്തശേഖരാവകാശം]] നിലവിലുണ്ട്.
 
അമേരിക്കന്‍ സര്‍ക്കാരിന്റേയും അതുപോലെ മറ്റുരാജ്യങ്ങളിലെ സര്‍ക്കാരിന്റെയും കൃതികള്‍ പകര്‍പ്പവകാശനിയമങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്; അതുകൊണ്ട് അവ, അതാത് രാജ്യങ്ങളില്‍ പൊതുശേഖരത്തില്‍ ഉള്ളവയായി കരുതാം. ഇതര രാജ്യങ്ങളിലും അവ പൊതുസഞ്ചയത്തിലുള്ളവയായി വരാം.<ref>[http://www.copyright.gov/circs/circ1.html#piu/ കോപ്പീറൈറ്റ് ബേസിക്സ് ]</ref>. എന്നാല്‍, ഇന്ത്യയില്‍ സര്‍ക്കാര്‍ കൃതികളുടെ (സര്‍ക്കാര്‍ വകുപ്പുകളോ, നിയമസഭകളോ, കോടതികളോ നിര്‍മ്മിച്ചവ) പകര്‍പ്പവകാശം, 1957 ലെ പകര്‍പ്പവകാശനിയമപ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.<ref>[http://education.nic.in/copyright.asp/ ഹാന്‍ഡ് ബുക്ക് ഓഫ് കോപ്പിറൈറ്റ് ലോ; ഭരതസര്‍ക്കാര്‍]</ref> ''അതുകൊണ്ട്, മറ്റു ചില രാജ്യങ്ങളില്‍ നിലവിലുള്ളതുപോലെ, അവ പൊതുസഞ്ചയത്തില്‍ ഉള്ളവയാണെന്നു കരുതാനാവില്ല.''

പൊതുസഞ്ചയത്തിലുള്ള ഒരു കാര്യം പകര്‍പ്പവകാശമുള്ള ഒരു കൃതിയില്‍ ഉള്‍പ്പെടുത്തിയാല്‍ പോലും, ആ കാര്യത്തിന് പകര്‍പ്പവകാശസംരക്ഷണമുണ്ടാവില്ല എന്നത് ഒരു സാമാന്യയുക്തിയാണ് എന്ന് [[മെല്‍വില്‍ ബര്‍ണാഡ് നിമ്മര്‍]] എന്ന അമേരിക്കന്‍ നിയമപണ്ഡിതന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‍.<ref> നിമ്മര്‍‍ ഓണ്‍ കോപ്പിറൈറ്റ്, മെല്‍വില്‍ നിമ്മര്‍ ആന്റ് ഡേവിഡ് നിമ്മര്‍, 1997, </ref>
 
== കാലഹരണം ==
"https://ml.wikipedia.org/wiki/പൊതുസഞ്ചയം" എന്ന താളിൽനിന്ന് ശേഖരിച്ചത്