"കൃഷ്ണമൃഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: te:కృష్ణ జింక
വരി 32:
 
==വംശനാശഭീഷണി==
ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ 40 ലക്ഷം കൃഷ്ണമൃഗങ്ങള്‍ ഇവിടുണ്ടായിരുന്നെന്നാണ് ഏകദേശ കണക്ക്. വംശനാശം വന്ന [[ഇന്ത്യന്‍ ചീറ്റ|ഇന്ത്യന്‍ ചീറ്റയുടെ]] പ്രധാന ഇരയായിരുന്നു കൃഷ്ണമൃഗങ്ങള്‍. ഇന്ന് വന്യജീവീസങ്കേതങ്ങളിലായി 40,000 -ല്‍ താഴെ കൃഷ്ണമൃഗങ്ങളേ അവശേഷിച്ചിട്ടുള്ളു. മനുഷ്യന്‍ നടത്തുന്ന വേട്ടയും [[ആവാസവ്യവസ്ഥ|ആവാസവ്യവസ്ഥയുടെ]] നാശവുമാണ് വംശനാശത്തിന്റെ കാരണം. ഇന്ന് [[രാജസ്ഥാന്‍]], [[പഞ്ചാബ്]], [[മധ്യപ്രദേശ്]], [[മഹാരാഷ്ട്ര]], [[ഗുജറാത്ത്]] എന്നിവിടങ്ങളിലും മധ്യേന്ത്യയില്‍ അവിടവിടെയായി ചില ചെറുസംഘങ്ങളായും മാത്രമാണ് കൃഷ്ണമൃഗങ്ങള്‍ അവശേഷിക്കുന്നത്. [[നേപാള്‍|നേപാളിലും]] വളരെ കുറച്ച് കൃഷ്ണമൃഗങ്ങളുണ്ട്. മാംസത്തിനും തോലിനും കൊമ്പിനും വിനോദത്തിനുമായുള്ള വേട്ടയാടലും, ആവാസവ്യവസ്ഥയില്‍ കാര്‍ഷിക-വ്യവസായ പുരോഗതി ലക്ഷ്യം വച്ചുള്ള വികസന പദ്ധതികളുമാണ്‌ കൃഷ്ണമൃഗങ്ങളെ വംശനാശത്തിന്റെ വക്കിലെത്തിച്ചിരിക്കുന്നത്. 1900 -നു മുമ്പൊക്കെ രാജാക്കന്മാര്‍ അവര്‍ ഇണക്കിവളര്‍ത്തിയ [[ചീറ്റപ്പുലി|ചീറ്റകളെ]] ഉപയോഗിച്ചു ഇവയെ വേട്ടയാടിയിരുന്നു. [[രാജസ്ഥാന്‍|രാജസ്ഥാനിലെ]] [[ബിഷ്ണോയി ഗോത്രം|ബിഷ്ണോയി ഗോത്രക്കാര്‍]] കൃഷ്ണമൃഗങ്ങളെ ആരാധനാ ഭാവത്തില്‍ കണ്ട് സംരക്ഷിക്കുന്നുണ്ട്<ref> {{cite news |title = Rajasthan's Bishnois incensed over black buck poaching|url = http://www.rediff.com/news/2001/aug/06buck.htm |publisher =റെഡിഫ്.കോ|date = ഓഗസ്റ്റ് 6, 2001 |accessdate = ജൂലൈ 11, 2008 |language =ഇംഗ്ലീഷ്}}</ref><ref>http://www.junglelifeonline.com/AdditionalFeatures_Bishnois.htm</ref><ref>http://www.goodnewsindia.com/Pages/content/traditions/bishnoi.html</ref>. മറ്റെല്ലാ‍യിടത്തും വേട്ടയാടപ്പെടുന്നു. [[ബോളിവുഡ്|ഹിന്ദിസിനിമാ]] നടന്‍ [[സല്‍മാന്‍ ഖാന്‍|സല്‍മാന്‍ ഖാന്]] കൃഷ്ണമൃഗങ്ങളേയും വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന മറ്റൊരു മാന്‍‌വര്‍ഗ്ഗമായ [[ചിങ്കാര|ചിങ്കാരയേയും]] വേട്ടയാടി കൊന്നതിന്റെ പേരില്‍ അഞ്ച് വര്‍ഷം തടവുശിക്ഷ ലഭിച്ചിട്ടുണ്ട്<ref> {{cite news |title = Five-year jail term for Salman Khan |url = http://www.hinduonnet.com/thehindu/2006/04/11/stories/2006041122080100.htm |publisher = The Hindu |date = Apr 11, 2006 |accessdate = 2008- ജൂലൈ 11 |language =ഇംഗ്ലീഷ്}}</ref>. [[ഇന്ത്യ|ഇന്ത്യയില്‍]] [[1972-ലെ വന്യജീവി സംരക്ഷണനിയമം|1972-ലെ വന്യജീവി സംരക്ഷണനിയമപ്രകാരം]] സംരക്ഷിക്കപ്പെട്ടിട്ടുള്ള മൃഗമാണ് കൃഷ്ണമൃഗം<ref>http://envfor.nic.in/legis/wildlife/wildlife2s1.html</ref>. വനങ്ങളിലേയ്ക്കു മേയാന്‍ വിടുന്ന കന്നുകാലികളില്‍ നിന്നും ലഭിക്കുന്ന സാംക്രമിക രോഗങ്ങള്‍ കൊണ്ടും, വിനോദസഞ്ചാരികളും മറ്റും ഉപേക്ഷിച്ചു പോകുന്ന ദഹിക്കാത്ത വസ്തുക്കള്‍ ഭക്ഷിക്കുന്നതുകൊണ്ടും നിസ്സാരമല്ലാത്തത്രയെണ്ണം മരിച്ചുപോകുന്നുവെന്നു കരുതുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/കൃഷ്ണമൃഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്