"പെൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
 
ഒരു സമതലത്തിലേക്ക് [[മഷി]] കൊണ്ടെഴുതന്ന ഉപകരണമാണ് '''പേന''' ('''പെൻ''') . എഴുതുവാനും വരക്കാനുമായി പേപ്പറാണ് മിക്കപ്പോഴും ആ സമതലമായി വർത്തിക്കുന്നത്.<ref>[http://www.merriam-webster.com/dictionary/pen Pen]. Merriam-Webster Dictionary</ref> പണ്ടുകാലത്ത് റീഡ് പേനകൾ, ക്വിൽ പേനകൾ, ഡിപ്പ് പേനകൾ എന്നിവ ഉപയോഗിച്ചിരുന്നു, ഇത്തരം പേനകളുടെ നിബുകൾ മഷിയിൽ മുക്കിയാണ് ഉപയോഗിച്ചിരുന്നത്. റൂളിംഗ് പേനകൾ വരക്കുന്ന വരകളുടെ വീതിക്ക് കൃത്യമായ അളവുകോലുകൾ നിരത്തുന്നു, അവയ്ക്ക് ഇപ്പോഴും പ്രത്യേകതരത്തിലുള്ള ഉപയോഗങ്ങളുണ്ട്. ടെക്ക്നിക്കൽ പേനകളായ റാപ്പിഡോഗ്രാഫാണ് അതിനായി സാധാരണയായി ഉപയോഗിക്കുന്നത്. [[ബോൾ പെൻ|ബാൾപോയിന്റ്]] , റോളർബാൾ, ഫൗണ്ടെയിൻ, ഫെൽറ്റ് അല്ലെങ്കിൽ സെറാമിക് ടിപ്പ് എന്നിവയാണ് ആധൂനിക പേനകൾ.<ref>"pen." Word Histories and Mysteries. Boston: Houghton Mifflin, 2004. Credo Reference. Web. 13 September 2007.</ref>
 
==വിവിധതരം പേനകൾ==
 
===ആധൂനിക പേനകൾ===
പേനയുടെ നിബ് അല്ലെങ്കിൽ മുന അനുസരിച്ചാണ് ആധൂനിക പേനകളെ തരംതിരിക്കുന്നത്:
[[File:03-BICcristal2008-03-26.jpg|thumb|ഒരു വില കുറഞ്ഞ ബാൾ പേന]]
* എണ്ണമയമുള്ള മഷിയിൽ കൊണ്ടുവരുന്ന ഒരു ചെറിയ കട്ടിയുള്ള ഗോളമാണ് ബാൾപേനയുടെ നിബ്. സ്റ്റീലോ,ബ്രാസ്സോ അല്ലെങ്കിൽ ടങ്സ്റ്റൺ കാർബൈഡോ കൊണ്ട് നിർമ്മിക്കപ്പെട്ട നിബ് 0.5-1.2 മി.മീ ആയിരിക്കും.<ref>{{cite web|title=How does a ballpoint pen work? |work=Engineering |publisher=HowStuffWorks |date=1998–2007 |url=http://science.howstuffworks.com/question683.htm |accessdate=2007-11-16 }}</ref> പേപ്പറുമായി സബർക്കത്തിൽ വരുമ്പോൾ തന്നെ ഈ മഷി ഉണങ്ങുന്നു. ഇത്തരം ബാൾപേനകൾ വിലകൂടിയതും, വില കുറഞ്ഞവയുമുണ്ട്. ഇപ്പോൾ ഫൗണ്ടെയിൻ പേനകളുടെ സ്ഥാനം മുഴുവൻ കരസ്ഥമാക്കിയിരിക്കുകയാണ് ബാൾ പേനകൾ.
*ബാൾപോയിന്റ് പേനയ്ക്ക് സമാനമായ നിബുള്ള റോളർബാൾ പേനയിലുള്ളത് വെള്ളത്തിന്റെ അടിസ്ഥാനത്തിലുള്ള ദ്രാവകമോ, ജെൽ മഷിയോ ആണ്. എണ്ണമയമുള്ള മഷിയേക്കാൾ ഇത്തരം മഷിക്ക് വിസ്കോസിറ്റി കുറഞ്ഞതിനാൽ മഷിയെ പേപ്പർ വേഗത്തിൽ വലിച്ചെടുക്കുന്നു, ഇത് ഇത്തരം പേനകൾക്ക് എഴുതുമ്പോഴുള്ള വഴക്കെ നൽകുന്നു. ബാൾപോയിന്റ് പേനകളുടെ അനായാസതയും, ഫൗണ്ടെയിൻ പേനകളുടെ നനവുള്ള മഷിയും രണ്ടും ഒരുമിപ്പിപ്പിച്ചുള്ള ഒരു ഡിസൈനാണ് റോളർബാൾ പേനകളുടേത്. വ്യത്യസ്ഥ നിറങ്ങളിലുള്ള മഷി ഇത്തരം പേനകൾക്ക് ലഭ്യമാണ്. തിളങ്ങുന്നതും, തിളങ്ങാത്തതും, കാണാൻ കഴിയാത്തതുമായി മഷിയും ഇതിൽ ലഭ്യമാണ്.
*ഒരു നിബിലൂടെ വെള്ളത്തിന്റെ അടിസ്ഥാനത്തിലുള്ള മഷി കൊണ്ടെഴുതുന്നതാമ് ഫൗണ്ടെയിൻ പേനകൾ. മഷി ശേഖരിച്ച് വച്ചിരിക്കുന്ന ഇടത്തിൽ നിന്നും നിബിലേക്ക് മഷി എത്തുന്നു, കാപ്പിലറി പ്രവർത്തനങ്ങൾകൊണ്ടും ഗുരുത്വാകർഷണ ബലവുംകൊണ്ടാണത് സംഭവിക്കുന്നത്. നിബിന് ചലിക്കുന്ന ഭാഗങ്ങളില്ല, നേരിട്ട് മഷിയെ പ്രതലത്തിലേക്കെത്തിക്കുന്നു. ഫൗണ്ടെയിൻ പേനയുടെ മഷി ശേഖരിക്കുന്ന സംഭരണി പുനഃരുപയോഗിക്കാൻ പറ്റുന്നതും പറ്റാത്തതുമുണ്ട്. പുനഃരോപയിക്കാൻ കഴിയാത്ത നശിപ്പിക്കാൻ കഴിയുന്ന ഫൗണ്ടെയിൻ പെൻ സംഭരണികളെ ''ഇങ്ക് കാട്രിഡ്ജ്'' എന്നാണ് പറയുന്നത്. ഒരു പിസ്റ്റന്റെ മെക്കാനിസമാണ് റീഫിൽ ചെയ്യാവുന്ന് പുനഃരുപയോഗിക്കാൻ കഴിയുന്ന ഫൗണ്ടെയിൻ പെൻ സംഭരണികൾക്കുള്ളത്. ഇവയെ കാട്രിഡ്ജ് എന്നാണ് പറയുന്നത്. സ്ഥിരവും അസ്ഥിരവുമായ മഷികൾ ഇത്തരം പേനകൾക്കുണ്ട്.
*ഫൈബറസ് ഉത്പന്നങ്ങൾക്കൊണ്ട് നിർമ്മിച്ച നിബാണ് ഫെൽറ്റ്-ടിപ്പ് അല്ലെങ്കിൽ മാർക്കർ പേനകൾക്കുള്ളത്. ചെറിയ ടിപ്പുള്ള ഭാഗംകൊണ്ടാണ് പേപ്പറിൽ എഴുതുമ്പോൾ ഉപയോഗിക്കുക, മീഡിയം ടിപ്പുള്ള ഭാഗമാണ് കുട്ടികൾ നിറങ്ങൾ കൊടുക്കാനും മറ്റും ഉപയോഗിക്കുന്നത്, വലിയ ടിപ്പുള്ളവയാണ് മാർക്കറുകൾ. പരന്ന ടിപ്പുള്ള മാർക്കറുകൾക്കുള്ളത് സുതാര്യമായ മഷിയാണ്. ഹൈലൈറ്റേഴ്സ് എന്നാണ് അതിനെ പറയുന്നത്. അക്ഷരങ്ങളെ എടുത്ത് കാണിക്കാനായി ഇത് ഉപയോഗിക്കുന്നു. ഇവയിൽ കുട്ടികൾക്കായി അസ്ഥിരമായ മഷിയുള്ളവയും, സ്ഥിര മഷിയുള്ളവയുമുണ്ട്. ഷിപ്പിംഗിനും , പാക്കേജിംഗിനുമായി ഉപയോഗിക്കുന്ന വലിയ പേനകൾ സ്ഥിര മഷിയുള്ളതാണ്.
*വെള്ളത്തിന്റെ അടിസ്ഥാനത്തിലുള്ള ജെൽ മഷിഉപയോഗിക്കുന്ന പേനകളാണ് ജെൽ പേനകൾ. <ref>{{cite journal|url= http://pubs.acs.org/subscribe/archive/ci/31/i09/html/09lw.html |title=The Last Word: Just for the gel of it|date=September 2001|volume= 31|issue= 9|page= IBC|first=Debra A. |last=Schwartz|journal=Chemical Innovation}}</ref>ഈ മഷി കട്ടിയുള്ളവയാണ്. പ്രതലങ്ങളിൽ കൂടുതൽ കടുത്ത നിറങ്ങൾ വരുത്താൻ ഇവയ്ക്ക കഴിയും. പല എഴുത്തുകൾക്കും, വരകൾക്കും ജെൽ പേനകൾ ഉപയോഗിക്കുന്നു.
*സ്റ്റൈലസ് എന്ന സ്റ്റെലസ് പേനകൾ മാർക്ക് ചെയ്യാനും, ഷെയിപ്പിംഗിനുമായുള്ള ചെറിയ ഉപകരണമാണ്. പോട്ടെറിയിൽ ഇത് പ്രധാനമായും ഉപയോഗിക്കുന്നു. ടച്ച് സ്ക്രീനുപയോഗിക്കുമ്പോൾ കൂടുതൽ കൃത്യതയ്ക്കായി ഒരു കമ്പ്യൂട്ടർ ഉപകരണമായും സ്റ്റൈലസ് ഉപയോഗിക്കാറുണ്ട്. ആധൂനിക ബാൾ പോയിന്റ് പേനകൾക്ക് തുല്യമാണിവ.
"https://ml.wikipedia.org/wiki/പെൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്