"ആഗാ ഷാഹിദ് അലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13:
== ജീവതവും വിദ്യാഭ്യാസവും ==
അഘ ഷാഹിദ് അലി, [[ശ്രീനഗർ|ശ്രീനഗറിലെ]] അഘ എന്ന കുടുംബ നാമത്തിൽ നിന്നുമുള്ള വ്യക്തിയാണ്. ഷാഹിദിൻറെ അച്ഛൻ അഘ അഷ്‌റഫ്‌ അലി ഒരു പേരുകേട്ട പണ്ഡിതനായിരുന്നു. ഷാഹിദിൻറെ പിതൃമാതാവ്‌ [[:en:Begum_Zaffar_Ali|ബേഗം സഫർ അലി]] കശ്മീരിലെ ആദ്യത്തെ വനിത കണക്ക് പണ്ഡിതയായിരുന്നു. ബർൺ ഹാൾ സ്കൂളിൽ നിന്നും പഠിച്ചിറിങ്ങിയ ഷാഹിദ് കശ്മീർ സർവകലാശാലയിലും ഡെൽഹി സർവകലാശാലയുടെ കീഴിലെ ഹിന്ദു കോളേജിലും ചേർന്നു. 1984ൽ [[പെൻ‌സിൽ‌വാനിയ|പെൻസിൽവാനിയ]] സർവകലാശാലയിൽ നിന്നും അദ്ദേഹം പി. എച്. ഡി. നേടി. 1985ൽ [[അരിസോണ സർവ്വകലാശാല]]യിൽ നിന്നും അദ്ദേഹം എം. എഫ്. എ. നേടി. ഇന്ത്യയിലെയും യു. എസിലെയും ഒമ്പത് സർവകലാശാലകളിലും കോളേജുകളിലും അദ്ദേഹം പഠിപ്പിച്ചു. വലർന്നതു വിദേശത്തു ആണെങ്കിലും കശ്മീരിനെ ക്കുറിച്ച് എഴുതുമ്പോൾ അലിക്ക് ഒരി പ്രത്യേക അനുഭൂതിയാണ്. കാല്പനികത നിറഞ്ഞു തുളുമ്പുന്ന വരികൾ എന്നും കശ്മീരിനെയും മാതൃഭൂമിയും വളരെ നന്നായി വർണ്ണിക്കുന്നത് കാണാൻ കഴിയും.
 
കശ്മീരിലെ ശ്രീനഗറിൽ നിന്നാണ് ഷാഹിദിന്റെ കുടുംബം. കശ്മീരിലെ മുസ്ലിംകളിൽ ഒരു ന്യൂനപക്ഷമായ ഷിയയാണ് അവർ. കാശ്മീരിലെക്ക് മധ്യേഷ്യയിൽ നിന്നും വന്ന രണ്ട് സഹോദരന്മാർ അദ്ദേഹത്തിൻറെ കുടുംബത്തെ സ്ഥാപിച്ചു. [[യുനാനി]] മെഡിസിനിൽ പ്രത്യേകപരിഗണന നൽകിക്കൊണ്ട് സഹോദരങ്ങൾ ഹക്കീംമാരെ പരിശീലിപ്പിച്ചിരുന്നു. അവർക്ക് കശ്മീരിൽ എത്തിച്ചേർന്നത് മെഡിക്കൽ പ്രാക്ടിസിനെപ്പറ്റിയുള്ള അറിവ് മാത്രം കൊണ്ടായിരുന്നു. അവരുടെ അവസ്ഥ വളരെ മോശമായിരുന്നതിനാൽ അവർ തമ്മിൽ ഒരൊറ്റ പുതപ്പ് ഉപയോഗിച്ചാണ്‌ യാത്ര ചെയ്തത്. പക്ഷേ, അങ്ങനെ സംഭവിച്ചത് കാശ്മീരിലെ മഹാരാജാവിന് വയറുവേദന ഉള്ള സമയത്താണ്, രോഗം ബാധിച്ച ഭരണാധികാരിയെ സുഖപ്പെടുത്താൻ എല്ലാ രാജ്യത്തിന്റെ ഡോക്ടർമാർ പരാജയപ്പെട്ടെന്ന് മനസ്സിലാക്കിയ ഇരുവരും ഒരു കൈ പരീക്ഷിക്കാൻ തീരുമാനിച്ചു. തൻറെ രോഗശാന്തിയുമായി സന്തോഷവാനായ രാജാവ് കൃതജ്ഞതയോടെ, സഹോദരന്മാരെ തൻറെ കൊട്ടാരത്തിലെ വൈദ്യന്മാരെ നിയമിച്ചു. അങ്ങനെ കുടുംബത്തിൻറെ സമൃദ്ധി ആരംഭിച്ചു.
 
== കൃതികൾ ==
"https://ml.wikipedia.org/wiki/ആഗാ_ഷാഹിദ്_അലി" എന്ന താളിൽനിന്ന് ശേഖരിച്ചത്