"തിക്കുറിശ്ശി സുകുമാരൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 68:
 
==വിവാഹ ജീവിതം==
മൂന്നുതവണയാണ് തിക്കുറിശ്ശി വിവാഹിതനായത്. ആദ്യവിവാഹം [[ആലപ്പുഴ]] [[കരുവാറ്റ]] സമുദായത്തിൽ വീട്ടിൽ സരോജിനിക്കുഞ്ഞമ്മയായിരുന്നു. ഈ ബന്ധത്തിൽ ശ്യാമളാദേവി, ഗീതാദേവി എന്നിങ്ങനെ രണ്ട് പെണ്മക്കളാണ് അദ്ദേഹത്തിനുണ്ടായത്. ഈ ബന്ധം പരാജയപ്പെട്ടശേഷം അദ്ദേഹം നാടകനടിയായിരുന്ന [[അമ്പലപ്പുഴ]] മീനാക്ഷിയമ്മയെ വിവാഹം കഴിച്ചു. ഈ ബന്ധത്തിൽ രാജഹംസൻ എന്നൊരു മകൻ അദ്ദേഹത്തിനുണ്ടായി. ഈ ബന്ധവും പരാജയമായിരുന്നു. തുടർന്ന്, ഗായികയും നർത്തകിയുമായിരുന്ന കെ. സുലോചനാദേവിയെ വിവാഹം കഴിച്ച തിക്കുറിശ്ശി മരണം വരെ അവരുമായി ബന്ധം തുടർന്നു. ഈ ബന്ധത്തിൽ ജനിച്ച മകളായിരുന്നു പ്രശസ്ത യുവകവയിത്രിയായിരുന്ന കനകശ്രീ. 1989-ലുണ്ടായ ഒരു വാഹനാപകടത്തിൽ കനകശ്രീ അന്തരിച്ചു. ഈ മരണം അദ്ദേഹത്തെ തളർത്തി. അവസാനകാലത്ത് വാർദ്ധക്യസഹജമായ രോഗങ്ങൾ അലട്ടിയ തിക്കുറിശ്ശി, [[വൃക്കരോഗം|വൃക്കരോഗത്തെത്തുടർന്ന്]] 1997 മാർച്ച് 11-ന് [[തിരുവനന്തപുരം മെഡിക്കൽ കോളേജ്]] ആശുപത്രിയിൽ വച്ച് അന്തരിച്ചു.
 
==പുരസ്കാരങ്ങൾ==
"https://ml.wikipedia.org/wiki/തിക്കുറിശ്ശി_സുകുമാരൻ_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്