"നോഡ്.ജെഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 42:
==അവലോകനം==
ജാവാസ്ക്രിപ്റ്റ് ഉപയോഗിച്ച് വെബ് സെർവറുകളും നെറ്റ് വർക്കിങ് ഉപകരണങ്ങളും സൃഷ്ടിക്കാൻ നോഡ്.ജെഎസ് സഹായിക്കുന്നു. ഫയൽ സിസ്റ്റം ഐ/ഓ(I/O), നെറ്റ് വർക്കിംഗ് (DNS, HTTP, TCP, TLS / SSL, അല്ലെങ്കിൽ UDP), ബൈനറി ഡാറ്റ (ബഫറുകൾ), ക്രിപ്റ്റോഗ്രഫി ഫംഗ്ഷനുകൾ, ഡാറ്റാ സ്ട്രീമുകൾ, മറ്റ് പ്രധാന സവിശേഷതകൾ എന്നിവക്കായി മൊഡ്യൂളുകൾ നൽകുന്നു. സെർവർ ആപ്ലിക്കേഷനുകളുടെ സങ്കീർണ്ണത കുറയ്ക്കുന്നതിന് രൂപകൽപ്പന ചെയ്ത ഒരു എപിഐ(API), നോഡ്.ജെഎസിൻറെ മൊഡ്യൂളുകൾ ഉപയോഗിക്കുന്നു.
 
 
നോഡ്.ജെഎസ് ആപ്ലിക്കേഷനുകൾ ലിനക്സ്, മാക്ഓഎസ്, മൈക്രോസോഫ്റ്റ് വിൻഡോസ്, നോൺസ്റ്റോപ്പ്, യൂണിക്സ് സെർവറുകൾ എന്നിവയിൽ പ്രവർത്തിപ്പിക്കാം. കൂടാതെ, ഇത് കോഫിസ്ക്രിപ്റ്റ്(CoffeeScript) (ഒരു ജാവാസ്ക്രിപ്റ്റ് ബദൽ), ഡാർട്ട്, ടൈപ്സ്ക്രിപ്റ്റ് (ജാവാസ്ക്രിപ്റ്റിൻറെ ശക്തമായ ടൈപ്പ്) അല്ലെങ്കിൽ ജാവാസ്ക്രിപ്റ്റിൽ സമാഹരിക്കാവുന്ന മറ്റേതെങ്കിലും ഭാഷ എന്നിവ ഉപയോഗിച്ച് എഴുതാം.
"https://ml.wikipedia.org/wiki/നോഡ്.ജെഎസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്