"വൈദ്യുതജനിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ചരിത്രം: വിപുലീകരണം
No edit summary
വരി 1:
{{prettyurl|Electrical generator}}
[[Image:Gorskii 04414u.jpg|thumb|right|ചിത്രം.1:പ്രത്യാവര്‍ത്തിധാരാ ജനിത്രങ്ങള്‍]]
[[Image:വൈദ്യുതജനിത്രം01.PNG|thumb|right| ചിത്രം.2: സരളവൈദ്യുതജനിത്രം - ഒരു ഛേദതലക്കാഴ്ച ]]
[[Image:3phase-rmf-noadd-60f-airopt.gif|160px|thumb| ചിത്രം.3: ഒരു ത്രൈമുഖ ജനിത്രത്തില്‍ വൈദ്യുതിയുല്പാദിപ്പിക്കുന്നതിന്റെ ലഘു ചിത്രം.]]
 
[[യാന്ത്രികോര്‍ജ്ജം]] [[വൈദ്യുതോര്‍ജ്ജം]] ആയി മാറ്റുന്ന യന്ത്രമാണ് '''വൈദ്യുത ജനിത്രം''' (Electrical generator).
Line 8 ⟶ 6:
 
പ്രധാനമായി, രണ്ടു തരം ജനിത്രങ്ങളുണ്ട്; [[നേര്‍ധാരാ വൈദ്യുതി]] ഉത്പാദിപ്പിക്കുന്നവയും (DC Generators), [[പ്രത്യാവര്‍ത്തിധാര]] ഉത്പാദിപ്പിക്കുന്നവയും (Alternators). അവയുടെ നിര്‍മ്മിതിയില്‍ ചില വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും, പ്രവര്‍ത്തനതത്വം ഒന്നുതന്നെയാണ്. പ്രത്യാവര്‍ത്തിധാരയാണ് ഏതൊരു ജനിത്രത്തിലും ആദ്യം ഉത്പാദിപ്പിക്കപ്പെടുന്നത്. ഒരു [[വ്യൂത്ക്രമണിക]]യുടെ (Commutator) സഹായത്തോടെ പ്രത്യാവര്‍ത്തിധാരയുടെ ദിശ തുടര്‍ച്ചയായി മാറ്റി, നേര്‍ധാരാവൈദ്യുതിയാക്കുകയാണ് നേര്‍ധാരാജനിത്രങ്ങളില്‍ ചെയ്യുന്നത്. [[ഹംഗറി]]യിലെ [[ബുഡാപെസ്റ്റ്|ബുഡാപെസ്റ്റില്‍]] 20-ം നൂറ്റാണ്ടിന്റെ ആദ്യകാലത്തു നിര്‍മ്മിച്ചതും ഒരു ജലവൈദ്യുതനിലയത്തിന്റെ ഉത്പാദനമുറിയില്‍ സ്ഥാപിച്ചതുമായ പ്രത്യാവര്‍ത്തിധാരാജനിത്രങ്ങളുള്‍ ഒന്നാം ചിത്രത്തില്‍ കാണാം.
 
 
== ഘടകങ്ങളും പ്രവര്‍ത്തനതത്വവും ==
[[Image:വൈദ്യുതജനിത്രം01.PNG|thumb|right| ചിത്രം.2: സരളവൈദ്യുതജനിത്രം - ഒരു ഛേദതലക്കാഴ്ച ]]
[[Image:3phase-rmf-noadd-60f-airopt.gif|160px|thumb| ചിത്രം.3: ഒരു ത്രൈമുഖ ജനിത്രത്തില്‍ വൈദ്യുതിയുല്പാദിപ്പിക്കുന്നതിന്റെ ലഘു ചിത്രം.]]
 
ഒരു പ്രത്യാവത്തിധാരാജനിത്രത്തിന്റെ വിവിധ ഘടകങ്ങള്‍ രണ്ടാം ചിത്രത്തില്‍ കാണിച്ചിരിക്കുന്നു. ജനിത്രത്തില്‍ രണ്ട് പ്രധാനഭാഗങ്ങള്‍ ഉണ്ട്. വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുന്ന സ്ഥിതകമ്പിച്ചുരുളുകള്‍ (Stator Windings) വിന്യസിച്ചിരിക്കുന്ന ഒരു സ്ഥിരഭാഗവും (stator) അതിനുള്ളില്‍ കറങ്ങുന്ന ഭ്രമണകം (Rotor) എന്ന മറ്റൊരു ഭാഗവും. ഭ്രമണകത്തില്‍, കാന്തമണ്ഡലം സൃഷ്ടിക്കുന്നതിനാവശ്യമായ മറ്റൊരു കമ്പിചുരുള്‍ സ്ഥാപിച്ചിട്ടിണ്ട്. പ്രസ്തുത ഭ്രമണകച്ചുരുളിലേയ്ക്ക് (Rotor Winding) നേര്‍ധാരാവൈദ്യുതി കടത്തിവിട്ട്, കാന്തമണ്ഡലം സൃഷ്ടിക്കുന്നു. സ്നിഗ്ധവളകളും സ്പര്‍ശകങ്ങളും (Slip-rings and Brushes) ഉപയോഗിച്ചാണ് കറങ്ങുന്ന ഭ്രമണകച്ചുരുളിലേക്ക് പുറമേനിന്ന് നേര്‍ധാരാവൈദ്യുതികടത്തിവിടുന്നത്. എന്നാല്‍ ചെറിയ ജനിത്രങ്ങളില്‍ സ്ഥിരകാന്തങ്ങള്‍ ഉപയോഗിച്ച് കാന്തമണ്ഡലമുണ്ടാക്കാറുണ്ട്. ചില വലിയ ജനിത്രങ്ങളില്‍, ഭ്രമണകത്തില്‍ത്തന്നെ ഘടിപ്പിച്ചിട്ടുള്ള ചെറുജനിത്രങ്ങളാണ് കാന്തമണ്ഡലം സൃഷ്ടിക്കുന്നതിനാവശ്യമായ നേര്‍ധാരയുണ്ടാക്കുന്നത്;പുറമേനിന്ന് നേര്‍ധാര നല്‍കേണ്ടതില്ല, അതുകൊണ്ട്, വളയങ്ങളാവശ്യമില്ല. അത്തരം ജനിത്രങ്ങളെ വളയില്ല്ല്ലാജനിത്രങ്ങള്‍ (Brush-less Alternators) എന്നു വിളിക്കുന്നു.
"https://ml.wikipedia.org/wiki/വൈദ്യുതജനിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്