"ചാത്തൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 28:
 
== ഐതിഹ്യം ==
പരമശിവൻ വനത്തിൽ വേട്ടയാടാൻ പോയപ്പോൾ വനത്തിൽ നിന്ന് മധുരമായ ഒരു സ്ത്രീശബ്ദം കേൾക്കുകയുണ്ടായത്രെ. ശബ്ദത്തിന്റെ ഉടമയെ തേടിയപ്പോൾ കൂളിവാക എന്ന സുന്ദരിയായ സ്ത്രീയെ കാണുകയുണ്ടായി. അവളുടെ സൗന്ദര്യത്തിൽ ഭ്രമിച്ച് പരമശിവൻ വേൾച്ചക്കാഗ്രഹിച്ചു. പരമശിവന്റെ ആഗ്രഹം മനസ്സിലായ കൂളിവാക ഭയപ്പെടുകയും, അവളുടെ ഇഷ്ടദേവതയായ പാർവ്വതിയെ പ്രാർത്ഥിക്കുകയും ചെയ്തു. കാര്യം മനസ്സിലായ ശ്രീപാർവ്വതി അവളുടെ മുന്നിൽ പ്രത്യക്ഷയായി ഭയപ്പെടേണ്ടന്നും ഇത് അവളുടെ യോഗമാണെന്നും പറഞ്ഞു. മാത്രവുമല്ല കൂളിവാക മുജ്ജന്മത്തിൽ ശ്രീപാർവ്വതിയുടെ തോഴി ആയിരുന്നുവെന്നും പറഞ്ഞു. മുജ്ജന്മത്തിൽ കൂളിവാക ബാല ഗണേശനെ ശ്രീപാർവ്വതി അറിയാതെ മുലയൂട്ടുകയുണ്ടായി. ഇത് അറിഞ്ഞ പാർവ്വതി കൂവളയെ അടുത്ത ജന്മത്തിൽ ചണ്ഡാളകുലത്തിൽ ജനിക്കുവാൻ ശപിക്കുകയുണ്ടായി. ശാപം കിട്ടിയ കൂളിവാക കരഞ്ഞുകൊണ്ട് ശ്രീപാർവ്വതിയെ കാൽ പിടിച്ച് ക്ഷമ ചോദിക്കുകയുണ്ടായി. കോപം മാറിയ ശ്രീപാർവ്വതി കൂളിവാകയോട് പറഞ്ഞു: 'അടുത്ത ജന്മത്തിൽ നിനക്ക് ശ്രീ പരമേശ്വരന്റെ പുത്രനെ മുലയൂട്ടി വളർത്താൻ ഭാഗ്യമുണ്ടാകും' എന്ന് വരം നൽകി. മുജ്ജ്നമമുജ്ജന്മ കഥ പറഞ്ഞ് ശേഷം കൂളിവാകയോട് വീട്ടിലേക്ക് ഭയം കൂടാതെ പോകാൻ പറഞ്ഞു. അതിനു ശേഷം ദേവി വേഷം മാറി കൂളിവാകയായി മാറി. ശ്രീ പരമമേശ്വരന്റെ അടുത്തേക്ക് പോകുകയും വേൾച്ചയിൽ ഏർപ്പെടുകയും ചെയ്തു. അതിൽ നിന്ന് 316 കുട്ടികൾ ഉണ്ടാകുകയും ചെയ്തു. അതിൽ മൂത്ത കുട്ടിയാണ് കരികുട്ടി. ഈ കുട്ടിയെ കരികുട്ടി ചാത്തൻ എന്നു വിളിക്കുകയും ചെയ്തു. നല്ലതും പൊട്ടയും ആയ ഒരുപാടു ചാത്തന്മാർ വരയും ഉണ്ടായിരുന്നു അതിൽ ഏറ്റവും ഇളയവനായ ചാത്തൻ ആണ് വിഷ്ണുമായ. ഈ കുട്ടിയുടെ സംരക്ഷണത്തിനായി ഒരു പോത്തിനെയും കരികുട്ടി ചാത്തന് ഒരു കാളയെയും കൊടുത്തു. ശ്രീ പാർവ്വതി ഈ രണ്ടു കുട്ടികളെയും കൂളിവാകയെ ഏല്പ്പിക്കുകയും ചെയ്തു. കുട്ടി കൂളിവാകയുടെ സം രക്ഷണത്തിൽ വളർന്നു.
 
ഇവർക്ക് പല അത്ഭുതശക്തികളും ശിവനും പാർവ്വതിയും നൽകുകയുണ്ടയി. ചാത്തൻമാർ പല തരത്തിലുള്ള സഹായങ്ങളും അത്ഭുതങ്ങളൂംഅത്ഭുതങ്ങളും കാട്ടി ആ ഗോത്രത്തിൽ കഴിഞ്ഞു വന്നു. ചാത്തൻമാർ തന്റെതങ്ങളുടെ വാഹനമായവാഹനങ്ങളായ പോത്ത്,കാളപോത്തിന്റെയും എന്നിവയുടെകാളയുടെയും പുറത്ത്പുറത്തേറി [[ഈഴറ]]യും വായിച്ച് കൊണ്ട് വനത്തിൽ ചുറ്റി നടന്നു. തന്റെ എഴാമത്തെ വയസ്സിൽ ഗ്രോത്രക്കാർ നടത്തിയ ജന്മദിനാഘോഷത്തിൽ നാരദമുനി വരുകയും ചാത്തന്മാരോട് അവന്റെ മാതാപിതാക്കൾ ആരാണെന്ന് പറയുകയും ചെയ്തു. അവരെ കൈലാസത്തിൽ പോയി കാണുവാൻ ഉപദേശിക്കുകയും ചെയ്തു.
 
വിവരങ്ങൾ അറിഞ്ഞ് ചാത്തൻമാർ കൈലാസത്തിൽ പോയി. അവിടെ ശിവന്റെ വാഹനമായ [[നന്ദികേശൻ]] ചാത്തനെ കവാടത്തിൽ വെച്ച് തടഞ്ഞു. ചാത്തൻ അകത്തേക്ക് പോകുവാനായി [[മഹാവിഷ്ണു]]വിന്റെ വേഷം മായയാൽ ധരിക്കുകയുണ്ടായി. എന്നിട്ട് ശിവപാർവ്വതിമാരെ കാണുകയും ആശീർവാദം വാങ്ങുകയും ചെയ്തു. പരമശിവൻപരമശിവന് ഏറെ സന്തോഷം തോന്നുകയും വിഷ്ണുവി \ന്റെവിഷ്ണുവിന്റെ രൂപം മായയാൽ സ്വീകരിച്ചതിനാൽ ചാത്തന് വിഷ്ണുമായ എന്ന പേർ നൽകുകയും ചെയ്തു. മാത്രവുമല്ല ചാത്തന്മാർക്ക് എല്ലാതരത്തിലുള്ള ആയോധനവിദ്യകളും പറഞ്ഞുകൊടുക്കുകയും, ജലന്ദരൻ എന്ന അസുരനെ കൊല്ലുവാനുള്ള സൂത്രം പറഞ്ഞുകൊടുക്കുകയും ചെയ്തു.
 
പിന്നീട് ചാത്തൻ മൂന്നു ലോകം കീഴടക്കിയ ജലന്ധരനെ പോരിന് വിളിക്കുകയും ചെയ്തു. തുടന്ന് ഉണ്ടായ യുദ്ധത്തിൽ ചാത്തൻ മഹാവിഷ്ണുവിന്റെ ആയുധമായ സുദർശന ചക്രത്തിന്റെ രൂപം കൊള്ളുകയും ജലന്ധരനെ വധിക്കുവാനായി പിന്നാലെ പോകുകയും ചെയ്തു. ജലന്ധരൻ മൂന്ന് ലോകത്തും പലയിടത്തും ഓടി ഒളിക്കാൻ തുടങ്ങി. അവസാനം കടലിൽ ഒളിച്ചു. പിൻതുടർന്ന് വന്ന സുദർശന ചക്രത്തിന്റെ ജ്വാലയാൽ കടൽ ജലം തിളക്കാൻ തുടങ്ങി. ചൂട് സഹിക്കാൻ വയ്യാതെ കടലിൽ നിന്ന് പുറത്ത് വന്ന ജലന്ധരൻ വധിക്കപ്പെടുകയും ചെയ്തു. സന്തോഷഭരിതരായ ദേവന്മാർ ചാത്തനെ സ്വർഗലോകത്തേക്ക് കൊണ്ടു പോവുകയും അവിടെ താമസിക്കാൻ നിർബ്ബന്ധിക്കുകയും ചെയ്തു. പക്ഷേ ചാത്തന്തനിക്ക് താമസിക്കൻ താല്പര്യം പഴയ ഗോത്രവർഗ്ഗക്കാരാണ്ഗോത്രവർഗ്ഗക്കാർക്കൊപ്പം താമസിക്കാനാണ് താല്പര്യം എന്നു പറഞ്ഞ് കൊണ്ട് അദ്ദേഹം തിരിച്ച് പോവുകയും ചെയ്തു.
 
== കുട്ടിച്ചാത്തന്മാർ ==
"https://ml.wikipedia.org/wiki/ചാത്തൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്