"പൈതഗോറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 112 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q10261 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 17:
 
== ജീവിതരേഖ ==
[[ഗ്രീസ്|ഗ്രീസിന്റെ]] ഭാഗമായിരുന്ന സാമോസിൽ ബി.സി. 582-ലാണ്‌ പൈതഗോറസിന്റെ ജനനം എന്നു കരുതപ്പെടുന്നു. അക്കാലത്തെ പ്രശസ്ത പണ്ഡിതരായിരുന്ന [[അനക്സിമാണ്ടർ|അനക്സിമാണ്ടറുടെയും]] [[ഥെയിൽസ്|ഥെയിൽസിന്റെയും]] ശിഷ്യനായിരുന്ന അദ്ദേഹം [[ജ്യോതിശാസ്ത്രം|ജ്യോതിശാസ്ത്രത്തിലും]][[ഗണിതം|ഗണിതത്തിലും]] [[തത്വചിന്ത|തത്വചിന്തയിലും]] അറിവു നേടി. കൂടുതൽ അറിവിനു വേണ്ടി [[ഈജിപ്റ്റ്|ഈജിപ്റ്റിലും]] [[ഏഷ്യ|പടിഞ്ഞാറൻ ഏഷ്യയിലുമൊക്കെ]] അദ്ദേഹം സഞ്ചരിച്ചു. അൻപതാമത്തെ വയസ്സിൽ [[ഇറ്റലി|ദക്ഷിണ ഇറ്റലിയിലെ]] [[ക്രോട്ടൺ]] എന്ന സ്ഥലത്തു സ്ഥിരതാമസമാക്കി.
 
സംഗീതത്തിലും തത്പരനായിരുന്ന അദ്ദേഹം സംഗീതോപകരണങ്ങളിലെ ചരടുകളുടെ നീളം,വലിവ് എന്നിവയ്ക്ക് ശബ്ദത്തിന്റെ ഉച്ചനീചാവസ്ഥ നിർണയിക്കുന്നതിൽ പ്രധാന പങ്കുണ്ടെന്ന് അദ്ദേഹം കണ്ടെത്തി. പ്രഭാതനക്ഷത്രവും സായാഹ്നനക്ഷത്രവും ഒന്നാണെന്ന് ആദ്യം മനസ്സിലാക്കിയത് പൈതഗോറസാണ്‌.
 
പൈതഗോറസിന്റെ അനുയായികൾ [[പൈതഗോറിയന്മാർ]] എന്നറിയപ്പെട്ടു.‍ സംഖ്യകളുടെ ശക്തിയിൽ വിശ്വസിച്ചിരുന്ന വിഭാഗമാണ് ഇവർ.
 
== സംഭാവനകൾ ==
[[ജ്യാമിതി|ക്ഷേത്രഗണിതവും]] [[സംഖ്യാശാസ്ത്രം|സംഖ്യാശാസ്ത്രവും]] ആയിരുന്നു പ്രധാനഗവേഷണമേഖലകൾ.[[മട്ടത്രികോണം|മട്ടത്രികോണത്തിലെ]] വശങ്ങളെ സംബന്ധിക്കുന്ന സിദ്ധാന്തം ഇദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. സംഖ്യകളെ ത്രികോണസംഖ്യകൾ,ചതുരസംഖ്യകൾ,പഞ്ചകോണസംഖ്യകൾ എന്നിങ്ങനെ തിരിച്ചു.ഉദാഹരണത്തിനു 1,3,6... ത്രികോണസംഖ്യകളായും 1,4,9,16...തുടങ്ങിയവ ചതുരസംഖ്യകളാഅയും 1,5,12,22..തുടങ്ങിയവ പഞ്ചകോണസംഖ്യകളായും ഇദ്ദേഹം അവതരിപ്പിച്ചു.നിഗമനസമ്പ്രദായം ,ക്രമബഹുതലപഠനം ഇവയും ഇദ്ദേഹം നടത്തി.അപരിമേയസംഖ്യകൾ കണ്ടെത്തി.
"https://ml.wikipedia.org/wiki/പൈതഗോറസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്