"തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

100 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
}}
{{തൃശ്ശൂർ പൂരം}}
</ref>ശ്രീവടക്കുംനാഥൻ ക്ഷേത്രത്തിനു [[തൃശ്ശൂർ|തൃശ്ശൂരുമായി]] വളരെ അധികം ചരിത്ര പ്രധാനമായ ബന്ധമാണുള്ളത്. [[ശക്തൻ തമ്പുരാൻ|ശക്തൻ തമ്പുരാന്റെ]] കാലഘട്ടത്തിലാണ് ഈ ക്ഷേത്രം ഇന്നു കാണുന്ന രീതിയിൽ പുനർനിർമ്മിച്ചത്. കേരളത്തിലെ ഏറ്റവും വലിയ മതിൽക്കെട്ട് ഉള്ള വടക്കുംനാഥക്ഷേത്രം 20 ഏക്കർ വിസ്താരമേറിയതാണ്. നാലുദിക്കുകളിലുമായി നാലു മഹാഗോപുരങ്ങൾ ഇവിടെ പണിതീർത്തിട്ടുണ്ട്. വടക്കുംനാഥന്റെ മഹാപ്രദക്ഷിണവഴിയാണ് [[സ്വരാജ് റൗണ്ട്]] എന്നറിയപ്പെടുന്നത്. അതിനാൽ തൃശ്ശൂർ നഗരത്തിൽ വരുന്ന ഒരാൾക്കും വടക്കുന്നാഥക്ഷേത്രത്തിന് മുന്നിലൂടെയല്ലാതെ കടന്നുപോകാൻ കഴിയില്ല. [[നൂറ്റെട്ട് ശിവക്ഷേത്രങ്ങൾ|108 ശിവാലയ സ്തോത്രത്തിൽ]] ഒന്നാം സ്ഥാനം അലങ്കരിയ്ക്കുന്ന തൃശ്ശൂർ വടക്കുംനാഥക്ഷേത്രത്തെ ശ്രീമദ്ദക്ഷിണ കൈലാസം എന്നാണ് അതിൽ പ്രതിപാദിച്ചിരിക്കുന്നത്പ്രതിപാദിച്ചിരിയ്ക്കുന്നത്<ref>കുഞ്ഞികുട്ടൻ ഇളയതിൻറെ “[[108 ശിവക്ഷേത്രങ്ങൾ]]“ </ref>
[[File:Plan of the Hindu temple at Trichur.jpg|thumb|ക്ഷേത്രത്തിന്റെ രേഖാചിത്രം]]
 
| location =
| pages =
}}</ref>[[പാറമേക്കാവ് ക്ഷേത്രം|പാറമേക്കാവ് ഭഗവതിയും]] ആദ്യകാലങ്ങളിൽ ഈ ക്ഷേത്രത്തിൽ തന്നെയായിരുന്നു പ്രതിഷ്ഠിക്കപ്പെട്ടിരുന്നത്. പഴക്കത്തിൽ കൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രം, [[ഊരകം അമ്മത്തിരുവടി ക്ഷേത്രം]], [[കൂടൽമാണിക്യം ക്ഷേത്രം]] എന്നിവയോളം വടക്കുംനാഥക്ഷേത്രത്തിനു പഴക്കമില്ല എന്നു ക്ഷേത്രസ്തോത്രമാല നിന്നും മനസ്സിലാവുന്നു {{Ref|sthothramala}}.
 
=== യോഗാതിരിമാർ ===
തൃശ്ശുർ വടക്കുംനാഥക്ഷേത്ര ഭരണ ച്ചുമതല വഹിച്ചിരുന്ന [[നമ്പൂതിരി]]മാരാണ് യോഗാതിരിമാർ എന്നറിയപ്പെട്ടിരുന്നത്. [[കേരളം|കേരളത്തിൽ]] [[നമ്പൂതിരി|നമ്പൂതിരിമാർ]] ആധിപത്യം സ്ഥാപിച്ചതോടെ വടക്കുംനാഥൻ ക്ഷേത്രം [[തൃശ്ശൂർ]] ഗ്രാമക്കാരായ നമ്പൂതിരിമാരുടെ നിയന്ത്രണത്തിലായി. തൃശ്ശൂർ യോഗസങ്കേതത്തിൽനിന്നും തിരഞ്ഞെടുക്കുന്നയാളായ യോഗാതിരിപ്പാടാണ് ക്ഷേത്രത്തിൻറെ ഭരണാധികാരിയായിരുന്നത്. [[ശക്തൻ തമ്പുരാൻ|ശക്തൻ തമ്പുരാന്റെ]] കാലത്തിനു മുൻപ് യോഗാതിരി അവരോധം അവസാനിപ്പിച്ചു. പിന്നീട് [[കൊച്ചി രാജ്യം|കൊച്ചിരാജാവ്]] നേരിട്ട് ക്ഷേത്രഭരണം ഏറ്റെടുക്കുകയും നിരവധി ക്ഷേത്രാചാര പരിഷ്കാരങ്ങൾ നടപ്പിലാക്കുകയും ചെയ്തു. ഇന്ന് കൊച്ചി[[കൊച്ചിൻ ദേവസ്വം ബോർഡ്|കൊച്ചിൻ ദേവസ്വം ബോർഡിൻറെ]] കീഴിലാണ് ക്ഷേത്രഭരണം നടക്കുന്നത്.
 
=== പടയോട്ടം ===
[[മൈസൂർ]] സുൽത്താനായിരുന്ന [[ടിപ്പു സുൽത്താൻ|ടിപ്പുവിന്റെ]] [[പടയോട്ടം|പടയോട്ടകാലത്ത്]] വടക്കുംനാഥൻ ക്ഷേത്രത്തിനു കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചതായി ചരിത്രം പറയുന്നില്ല. അതിൽ നിന്നും മനസ്സിലാവുന്നത് നിരവധിക്ഷേത്രങ്ങൾ നശിപ്പിച്ച ടിപ്പു, തൃശ്ശൂർ കടന്നു പോയിട്ടും ക്ഷേത്രേശ ബഹുമാനാർത്ഥംക്ഷേത്രേശബഹുമാനാർത്ഥം നശീകരണ പ്രവൃത്തികളിൽ നിന്നും മാറിനിന്നിരുന്നുവെന്നാണ്. തൃശ്ശൂരിലെ പ്രാന്തപ്രദേശങ്ങളിലെ നിരവധി ക്ഷേത്രങ്ങൾ ([[പെരുവനം മഹാദേവ ക്ഷേത്രം]], [[ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം]]) ഈ പടയോട്ടത്തിൽ പൂർണ്ണമായോ ഭാഗികമായോ നശിപ്പിക്കപ്പെട്ടിട്ടുണ്ട്നശിപ്പിയ്ക്കപ്പെട്ടിട്ടുണ്ട് <ref>ഡോ. എ. ശ്രീധരമേനോൻ -- കേരളശില്പികൾ -- നാഷണൽ ബുക്ക് സ്റ്റാൾ, കോട്ടയം</ref>.
 
=== ജൈന ക്ഷേത്രം ===
ക്ഷേത്രം ജൈനസങ്കേതമായിരുന്നു എന്നൊരു വാദഗതിയുണ്ട്. ഉപദേവനായ [[ഋഷഭൻ]] ജൈന തീർത്ഥങ്കരനായ [[ഋഷഭദേവൻ|ഋഷഭദേവനാണ്]] എന്നാണ് ഒരു നിഗമനം. ജൈനർ തത്ത്വചിന്തയിൽ പരാജയപ്പെട്ടപ്പോൾ വൈഷ്ണവർക്കും ശൈവർക്കും തുല്യ പ്രാധാന്യം നൽകി ഒരു ഹിന്ദുക്ഷേത്രമായി രൂപപ്പെടുകയാണ് ചെയ്തത്. ഋഷഭനെ തൊഴുമ്പോൾ ഭക്തന്മാർ തങ്ങളുടെ വസ്ത്രത്തിൽ നിന്നും ഒരു നൂലിഴ എടുത്ത് പ്രതിഷ്ഠാമൂർത്തിയുടെ സന്നിധിയിൽ സമർപ്പിച്ച് തൊഴുകയാണ് ചെയ്യുന്നത്. ഇത് പ്രതിഷ്ഠാമൂർത്തിയുടെ നഗ്നത മറയ്ക്കാൻ എന്ന സങ്കല്പത്തിലാണ്. ജൈനമുനി ദിഗംബരനായതു കൊണ്ടാണ് ഈ ആചാരം ഉടലെടുത്തത് എന്ന വാദഗതിയുമുണ്ട്.<ref> പി.ജി.രാജേന്ദ്രൻ രചിച്ച “ക്ഷേത്ര വിജ്ഞാനകോശം"</ref>
 
=== സാമൂതിരിയുടെ കീഴിൽ ===
ക്രി.വ. 1750 മുതൽ 1762 വരെ [[തൃശ്ശൂർ|തൃശ്ശൂരും]], വടക്കുന്നാഥൻ ക്ഷേത്രവും [[സാമൂതിരി]]യുടെ]] നിയന്ത്രണത്തിലായിരുന്നു. സാമൂതിരി നടത്തിയ ഒരു [[തുലാഭാരം|തുലാഭാരത്തിന്റെ]] കരിങ്കൽത്തൂണ് ഒരു ചരിത്രസ്മാരകമായി ക്ഷേത്രമതിൽക്കെട്ടിനകത്ത് കാണാൻ സാധിക്കും. വടക്കേക്കര കോവിലകത്താണ്‌ (ഇന്നത്തെ [[ശക്തൻ തമ്പുരാൻ]] കോവിലകം) സാമൂതിരിയും സൈന്യവും അന്ന് പാർത്തിരുന്നത്. [[തലപ്പിള്ളി|തലപ്പിള്ളി രാജാക്കന്മാർ]], [[ചെങ്ങഴി നമ്പ്യാന്മാർ]] മുതലായവർ സാമൂതിരിയെ അന്ന് പിന്തുണച്ചിരുന്നു. 1762-ഓടെ [[തിരുവിതാംകൂർ |തിരുവിതാംകൂറിലെ]] രാജാവായിരുന്ന [[കാർത്തിക തിരുനാൾ രാമവർമ്മ|ധർമ്മരാജാ കാർത്തിക തിരുനാൾ രാമവർമ്മയുടെ]] സഹായത്തോടെ കൊച്ചി രാജാവ് സാമൂതിരിയെ തുരത്തി തൃശ്ശൂരിന്റെ ഭരണം തിരിച്ചു പിടിച്ചുവെന്നു ചരിത്രം.
 
=== ശക്തൻ തമ്പുരാൻ ===
[[പ്രമാണം:Vadakkunnathan Temple- south.JPG|ലഘുചിത്രം|250px|വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ നട]]
വെള്ളാരപ്പിള്ളി കോവിലകത്ത് 1751-ൽ ജനിയ്ക്കുകയും 1769-മുതൽ കൊച്ചിരാജ്യത്തിന്റെ ഭാഗധേയം നിർണ്ണയിയ്ക്കുന്ന ഇളമുറ തമ്പുരാനായും പിന്നെ 1790-ൽ കൊച്ചിരാജാവായും മാറിയ [[ശക്തൻ തമ്പുരാൻ|രാമവർമ്മ ശക്തൻതമ്പുരാന്റെ]] കാലത്താണ് തൃപ്പൂണിത്തുറയിൽനിന്നും കൊച്ചിയുടെ ഭരണസിരാകേന്ദ്രം തൃശ്ശിവപേരൂർ നഗരത്തിലേക്ക് മാറ്റപ്പെട്ടത്. തമ്പുരാന് തൃശ്ശൂരിനോടും വടക്കുംനാഥക്ഷേത്രത്തോടുമുണ്ടായിരുന്ന ആത്മബന്ധമാണ് ഇതിനൊരു കാരണം. ശക്തൻ തമ്പുരാനാണ് തൃശ്ശിവപേരൂരിന്റെ സാംസ്കാരിക തനിമയിൽ തിലകക്കുറിയായി ശോഭിക്കുന്ന തൃശൂർപൂരം തുടങ്ങിവെച്ചത്. ക്രി. വർഷം 1797 (കൊ.വർഷം 972 മേടം മാസം) ലാണ് ആദ്യമായി തൃശ്ശൂർപൂരമെന്ന മഹോത്സവം വടക്കുന്നാഥ ക്ഷേത്രാങ്കണത്തിൽ അരങ്ങേറുന്നത്. <ref>ശ്രീ പാറമേക്കാവ് ക്ഷേത്രമാഹാത്മ്യം -- പി.ആർ. രവിചന്ദ്രൻ</ref>അമാനു‌ഷപ്രഭാവനായിരുന്ന ശക്തൻ തമ്പുരാൻ തിരുമനസ്സിലേക്കുറിച്ച് കേട്ടിട്ടില്ലാത്തവരായി കേരളത്തിലാരും തന്നെ ഉണ്ടായിരിക്കുമെന്നുഉണ്ടായിരിയ്ക്കുമെന്നു തോന്നുന്നില്ല എന്നാണ് ഐതിഹ്യമാല കർത്താവായ കൊട്ടാരത്തിൽ ശങ്കുണ്ണി അദ്ദേഹത്തെക്കുറിച്ചുള്ള ലേഖനത്തിലെ ആമുഖത്തിൽ എഴുതിയിരിയ്ക്കുന്നത്. തൃശ്ശൂർ പൂരത്തിനു അദ്ദേഹത്തിന്റെ സാന്നിധ്യം ക്ഷേത്രമതിലകത്ത് ഇലഞ്ഞിത്തറയിൽ ഉണ്ടായിരിക്കുമായിരുന്നു. അദ്ദേഹത്തിനു മുൻപിൽ അരങ്ങേറിയ ചെണ്ടമേളം പിന്നീട് പ്രശസ്തമാവുകയും ഇലഞ്ഞിത്തറമേളം എന്നറിയപ്പെടുകയും ചെയ്തു. <ref>ഐതിഹ്യമാല/കൊച്ചി ശക്തൻതമ്പുരാൻ തിരുമനസ്സുകൊണ്ട് -- കൊട്ടാരത്തിൽ ശങ്കുണ്ണി -- കറന്റ് ബുക്സ്, കോട്ടയം</ref>
 
== പേരിനു പിന്നിൽ ==
[[ശിവൻ|ശിവപെരുമാളിന്റെ]] സ്ഥലം എന്നർത്ഥമുള്ള '''തിരു-ശിവ-പേരൂർ''' ആണ് [[തൃശ്ശിവപേരൂർ|തൃശ്ശിവപേരൂരും]] പിന്നീട് [[തൃശ്ശൂർ|തൃശ്ശൂരും]] ആയിതീർന്നത്. തൃശ്ശൂർ വടക്കുംനാഥക്ഷേത്രത്തിലെ പ്രതിഷ്ഠാമൂർത്തികൾ മൂന്നാണ്; [[ശിവൻ|ശ്രീപരമശിവൻ]], [[ശ്രീരാമൻ|ശ്രീരാമസ്വാമി]], ശങ്കരനാരായണമൂർത്തി. [[ശിവൻ|ശിവപെരുമാൾ]] ഏറ്റവും വടക്കുഭാഗത്തും [[ശ്രീരാമൻ]] തെക്കുഭാഗത്തും ശങ്കരനാരായണസ്വാമി മദ്ധ്യഭാഗത്തും കുടികൊള്ളുന്നു. വടക്കുഭാഗത്തുള്ള ശിവപെരുമാൾക്കാണ് ഇവിടെ ക്ഷേത്രാചാരപ്രകാരം പ്രാധാന്യവും, പ്രശസ്തിയും. വടക്കേ അറ്റത്തുള്ള ശിവന്റെ പേരിൽ അറിയപ്പെട്ട ക്ഷേത്രം പിന്നീട് വടക്കുംനാഥക്ഷേത്രമായതായും കരുതുന്നു <ref>സ്ഥലനാമ കൗതുകം -- പ്രൊഫ.പി.എ.രാമചന്ദ്രൻ നായർ -- റെയിൻബൊ പബ്ലിഷേസ്</ref> കേരളം ശൈവാധിപത്യത്തിൽ ആയിരുന്നതിനാൽ വടക്കെ അറ്റത്ത് പ്രതിഷ്ഠിച്ച ശിവനാണ് നാഥൻ എന്നു പിന്നീട് സങ്കല്പമുണ്ടായി. “വടക്ക് നാഥൻ“ എന്ന ശൈവ സങ്കല്പം കാലാന്തരത്തിൽ വടക്കുന്നാഥൻ എന്ന പേർ നേടിക്കൊടുത്തു.<ref> പി.ജി.രാജേന്ദ്രൻ രചിച്ച “ക്ഷേത്ര വിജ്ഞാനകോശം”</ref>.
 
==ക്ഷേത്രനിർമ്മിതി==
പടിഞ്ഞാറേ ഗോപുരത്തിലൂടെ അകത്തുകടന്നാൽ ആദ്യം കാണുന്നത് ഒരു ശിലയാണ്. കലിശില എന്നറിയപ്പെടുന്ന ഈ ശില ഓരോ ദിവസവും വലുതായിക്കൊണ്ടിരിയ്ക്കുകയാണെന്നും ഇത് ഗോപുരത്തോളം ഉയരം വച്ചാൽ അന്ന് ലോകം അവസാനിയ്ക്കുമെന്നും വിശ്വസിയ്ക്കപ്പെടുന്നു. അതുകഴിഞ്ഞാൽ വടക്കുഭാഗത്ത് കൂത്തമ്പലം കാണാം. കേരളത്തിൽ ഇന്ന് നിലനിൽക്കുന്നവയിൽ വച്ച് ഏറ്റവും വലുതും ലക്ഷണയുക്തവുമായ കൂത്തമ്പലമാണിത്. വിശേഷദിവസങ്ങളിൽ ഇവിടെ [[കൂത്ത്|കൂത്തും]] [[കൂടിയാട്ടം|കൂടിയാട്ടവുമുണ്ടാകും]]. കൂത്തമ്പലത്തിലെ ശില്പങ്ങൾ വളരെ മനോഹരമായി നിർമ്മിച്ചിരിയ്ക്കുന്നു. ചെമ്പ് മേഞ്ഞ ഈ നാട്യഗൃഹത്തിന് 23½ മീറ്റർ നീളവും 17½ മീറ്റർ വീതിയുമുണ്ട്. കേരളത്തിലെ പ്രസിദ്ധരായ കൂടിയാട്ട വിദഗ്ദ്ധന്മാർ ഇവിടെ പല തവണ കൂത്തും കൂടിയാട്ടവും അവതരിപ്പിച്ചിട്ടുണ്ട്.
 
നാലമ്പലത്തിന്റെ വലിപ്പവുംവലുപ്പവും വളരെ രസകരമായ ഒരു പ്രത്യേകതയാണ്. കേരളത്തിലെ ഏറ്റവും വലിയ നാലമ്പലവും ഇവിടെത്തന്നെയാണ്. നാലമ്പലത്തിന്റെ പുറംചുവരുകളെ ചുറ്റി വിളക്കുമാടം പണിതീർത്തിരിയ്ക്കുന്നു. അകത്തേയ്ക്ക് കടന്നാൽ വലിയ മൂന്ന് ശ്രീകോവിലുകൾ കാണാം. അവയിൽ വടക്കേയറ്റത്തെ ശ്രീകോവിലിൽ അനഭിമുഖമായി ശിവനും പാർവ്വതിയും, നടക്കുള്ള ശ്രീകോവിലിൽ ശങ്കരനാരായണനും, തെക്കേയറ്റത്തെ ശ്രീകോവിലിൽ ശ്രീരാമനും കുടികൊള്ളുന്നു. മൂന്ന് ശ്രീകോവിലുകളും അത്യപൂർവ്വമായ ചുവർച്ചിത്രങ്ങളാലും ദാരുശില്പങ്ങളാലും അലംകൃതമാണ്. എന്നാൽ ഫലപ്രദമായ ഇടപെടലില്ലാത്തതുമൂലം അവയിൽ പലതും നാശോന്മുഖമാണ്. ഏറ്റവും വലിയ ശ്രീകോവിൽ ശിവന്റേതാണ്. മൂന്ന് ശ്രീകോവിലുകൾക്കുമുന്നിലും നമസ്കാരമണ്ഡപങ്ങളുണ്ട്. ശിവന്റെ ശ്രീകോവിലിന് തെക്കുകിഴക്കുഭാഗത്ത് തിടപ്പള്ളി സ്ഥിതി ചെയ്യുന്നു.
 
നാലമ്പലത്തിനും പ്രവേശനദ്വാരത്തിനുമിടയിൽ ഇടുങ്ങിയ ഒരു വിടവുണ്ട്. അവയിൽ ശിവന്റെ നടയ്ക്കുനേരെയുള്ള വിടവിനുസമീപമായി ഭഗവദ്വാഹനമായ [[നന്തി]]യുടെ ഒരു കൂറ്റൻ പളുങ്കുവിഗ്രഹമുണ്ട്. നന്തിയെ ഇവിടെ ഉപദേവനായി കരുതിവരുന്നു. നന്തിവിഗ്രഹത്തിന്റെ ഇരുവശത്തുമായി രണ്ട് ചുവർച്ചിത്രങ്ങളുണ്ട്. ഒന്ന്, അത്യപൂർവ്വമായ വാസുകീശയനരൂപത്തിലുള്ള ശിവനാണ്; മറ്റേത്, 20 കൈകളോടുകൂടിയ [[നടരാജൻ‌|നൃത്തനാഥനും]]. രണ്ടിടത്തും വിശേഷാൽ പൂജകളും വിളക്കുവയ്പും നടത്തിവരുന്നു.
വടക്കുകിഴക്കുഭാഗത്ത് ഒരു വലിയ കുഴിയുണ്ട്. കാട്ടാളനായി വന്ന് തന്നെ പരീക്ഷിച്ച ശിവന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ [[അർജുനൻ]] ശ്രമിച്ചപ്പോൾ അദ്ദേഹത്തിന്റെ വില്ലായ ഗാണ്ഡീവം തട്ടിയുണ്ടായതാണ് ഈ കുഴിയെന്ന് വിശ്വസിയ്ക്കപ്പെടുന്നു. അതിനാൽ വിൽക്കുഴിയെന്ന് പറയപ്പെടുന്നു. ഇവിടെ സ്ഥിരം ജലമുണ്ടാകും. ഏത് കടുത്ത വേനൽക്കാലത്തും ഇത് വറ്റിപ്പോകില്ല എന്നതാണ് അത്ഭുതം. ഇവിടെ കാലുകഴുകിവേണം ക്ഷേത്രദർശനം നടത്താൻ എന്നതാണ് ആചാരം. വടക്കേഗോപുരത്തോടുചേർന്ന് ശിവന്റെ ഒരു പളുങ്കുശില്പം കാണാം. അതിനുചുറ്റും വെള്ളം പരന്നുകിടക്കുന്നു. ഭഗവാന്റെ ജടയിൽ നിന്ന് ഗംഗ ഉതിർന്നുവീഴുന്ന രൂപമാണ് ഇത്.
 
ക്ഷേത്രമതിൽക്കെട്ടിനുപുറത്ത് വടക്കുകിഴക്കേമൂലയിലായി രണ്ട് കുളങ്ങളുണ്ട്. ഒന്ന് സൂര്യപുഷ്കരിണിയെന്നും മറ്റേത് ചന്ദ്രപുഷ്കരിണിയെന്നും അറിയപ്പെടുന്നു. രണ്ട് കുളങ്ങളും ഒരുകാലത്ത് ശോച്യാവസ്ഥയിലായിരുന്നു. ഒടുവിൽ 2015ൽ2015-ൽ നടന്ന നവീകരണകലശത്തിന്റെ ഭാഗമായാണ് അവ വൃത്തിയാക്കിയത്. ശാന്തിക്കാരും ഭക്തരും ഈ കുളങ്ങളിൽ കുളിച്ചുവേണം ദർശനം നടത്താൻ എന്നാണ് ആചാരം. എന്നാൽ, ഇന്ന് അത് പ്രായോഗികമല്ല.
 
== പ്രധാന പ്രതിഷ്ഠകൾ ==
വട്ടശ്രീകോവിലിൽ മൂന്നാമത്തെ അറയായ ഗർഭഗൃഹത്തിനുള്ളിൽ നെയ്യ് കൊണ്ട് മൂടി മനുഷ്യദൃഷ്ടിയ്ക്ക് ഗോചരനാകാത്ത വിധത്തിൽ ജ്യോതിർലിംഗമായി വടക്കുംനാഥൻ ദർശനമരുളുന്നു. ജ്യോതിർലിംഗത്തിൽ ഏകദേശം എട്ടൊമ്പതടി ഉയരത്തിൽ 25 അടിയോളം ചുറ്റളവിൽ നെയ്മല സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. അന്തരീക്ഷത്തിലെ താപവും ദീപങ്ങളുടെ ചൂടും കൊണ്ടുപോലും ഇതിനു നാശം സംഭവിക്കുന്നില്ല. ശിവലിംഗം കാണാൻ കഴിയാത്ത ഏകക്ഷേത്രമാണ് വടക്കുംനാഥക്ഷേത്രം.
 
നെയ്മലയിൽ ദർശനത്തിനുവേണ്ടി ചന്ദ്രക്കലകൾ ചാർത്തുന്നുണ്ട്. നെയ്മല ഇടിയുകയാണെങ്കിൽ ആ ഭാഗത്തുള്ള ദേശങ്ങൾക്ക് അനിഷ്ടം സംഭവിക്കുമെന്നു് കരുതുന്നു. 2006 നവംബർ 19ന്19-ന് അത്തരത്തിലൊരു സംഭവമുണ്ടായി. ക്ഷേത്രനട അടച്ചുപോയ സമയത്ത് ഉഗ്രമായ തീപ്പിടുത്തമുണ്ടായി നെയ്യ് മുഴുവൻ ഉരുകിപ്പോയി. എന്നാൽ ശിവലിംഗം ദർശനീയമായില്ല. 2005ൽ2005-ൽ ക്ഷേത്രത്തിൽ നടന്ന ദേവപ്രശ്നത്തിൽ ക്ഷേത്രത്തിൽ അഗ്നിബാധയുണ്ടാകും എന്ന് പറഞ്ഞിരുന്നു. അതിന് പ്രതിവിധിയായി അതിരുദ്രമഹായജ്ഞം നടത്താനിരിക്കുമ്പോഴായിരുന്നുനടത്താനിരിയ്ക്കുമ്പോഴായിരുന്നു അഗ്നിബാധ.
 
നെയ്യഭിഷേകം തന്നെയാണ് വടക്കുംനാഥന്റെ പ്രധാന വഴിപാടും. ശുദ്ധമായ ആറിടങ്ങഴി പശുവിൻ നെയ്യാണ് ഇവിടെ അഭിഷേകത്തിന് ഉപയോഗിയ്ക്കുന്നത്. അഭിഷേകത്തെത്തുടർന്നുണ്ടാകുന്ന നെയ്മലയ്ക്ക് ബലമുണ്ടാക്കാനായി ഇളനീരഭിഷേകവും നടത്തിവരുന്നു. ധനുമാസത്തിലെ തിരുവാതിര കഴിഞ്ഞുവരുന്ന മൂന്ന് തിങ്കളാഴ്ചകളിൽ ഇതിന്റെ 101 മടങ്ങ് നെയ്യും 1001 മടങ്ങ് ഇളനീരും അഭിഷേകം ചെയ്യാറുണ്ട്. ദേവസ്വം വകയും ഭക്തരുടെ വകയും വഴിപാടുണ്ട്. കൂടാതെ കൂവളമാല, പിൻവിളക്ക്, ഉദയാസ്തമനപൂജ, ഉമാമഹേശ്വരപൂജ, കതിനവെടി തുടങ്ങിയവയും വഴിപാടുകളിൽ പ്രധാനം.
 
===ഗണപതി===
കേരളത്തിലെ ഭൂരിപക്ഷം ക്ഷേത്രങ്ങളിലും ഉപദേവനായി സർവവിഘ്നവിനാശകനും ശിവപാർവ്വതീപുത്രനുമായ ഗണപതിഭഗവാന്റെ സാന്നിദ്ധ്യമുണ്ടാകും. ഏതൊരു ശുഭകർമ്മവും വിഘ്നങ്ങളില്ലാതെ പൂർത്തിയാകാൻ ഗണപതിയെ വന്ദിച്ചുകൊണ്ട് തുടങ്ങുന്നതാണ് ഹൈന്ദവാചാരം. തൃശ്ശൂർ വടക്കുംനാഥക്ഷേത്രത്തിൽ നാലമ്പലത്തിനകത്ത് ശിവന്റെ ശ്രീകോവിലിന് തെക്കുപടിഞ്ഞാറുഭാഗത്താണ് ഗണപതിപ്രതിഷ്ഠ. ശിവന്റെയും ശങ്കരനാരായണന്റെയും ശ്രീകോവിലുകൾക്ക് ഏകദേശം ഒത്ത നടുക്കായാണ് ഗണപതിയുടെ ശ്രീകോവിൽ. കിഴക്കോട്ട് ദർശനമായി തിടപ്പള്ളിയിലേയ്ക്ക് നോക്കിയാണ് ഗണപതിഭഗവാൻ ഇരിയ്ക്കുന്നത്. മൂന്നടി പൊക്കം വരുന്ന ശിലാവിഗ്രഹത്തിൽ വെള്ളിഗോളക ചാർത്തിയിരിയ്ക്കുന്നു. ചതുർബാഹുവായ ഭഗവാൻ വലതുകൈകളിൽ മഴുവും വരദമുദ്രയും ഇടതുകൈകളിൽ കയറും മോദകവും ധരിച്ചിരിയ്ക്കുന്നു. ഒറ്റയപ്പവും കറുകമാലയും നാളികേരമുടയ്ക്കലുമാണ് ഗണപതിയ്ക്ക് പ്രധാന വഴിപാടുകൾ. കൂടാതെ ദിവസവും ക്ഷേത്രത്തിൽ ഗണപതിഹോമവും നടത്തുന്നുണ്ട്. ഒറ്റയപ്പപ്രിയനായ ഗണപതിഭഗവാന് ഉദയാസ്തമനപൂജയായി അപ്പം നേദിച്ചുവരുന്നുണ്ട്. ഗണപതിപ്രീതിയ്ക്കായി 1993ൽ1993-ൽ തുടങ്ങിയ കർക്കടകമാസത്തിലെ അഷ്ടദ്രവ്യമഹാഗണപതിഹോമവും ആനയൂട്ടും വളരെ ചുരുങ്ങിയകാലം കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റിയവയാണ്.
 
ക്ഷേത്രമതിൽക്കെട്ടിനുപുറത്ത് പടിഞ്ഞാറുഭാഗത്ത് പടിക്കെട്ടുകൾക്ക് സമീപമുള്ള നടുവിലാലിലും ഗണപതിയ്ക്ക് പ്രതിഷ്ഠയുണ്ട്. ഒന്നരയടി പൊക്കം വരും ഇവിടത്തെ ശിലാവിഗ്രഹത്തിന്. പടിഞ്ഞാട്ടാണ് ദർശനം. ക്ഷേത്രത്തിനകത്തെ ഗണപതിവിഗ്രഹത്തിന്റെ അതേ രൂപമാണ് ഇവിടത്തെ വിഗ്രഹത്തിനും. ഇവിടെ ആദ്യം ഒരു തറ മാത്രമാണ് ഉണ്ടായിരുന്നത്. അവിടെ [[ശബരിമല]] തീർത്ഥാടകരും [[പുലിക്കളി]]ക്കാരും നാളികേരമുടയ്ക്കാൻ തുടങ്ങിയപ്പോൾ അവിടെ ഗണപതിയെ പ്രതിഷ്ഠിച്ചു. തുടർന്ന് അവിടെ ഒരു ക്ഷേത്രവും പണിതു. ഇന്ന് ആ ക്ഷേത്രം വടക്കുംനാഥക്ഷേത്രത്തിന്റെ ഉപക്ഷേത്രമായി കണക്കാക്കപ്പെടുന്നു. പടിഞ്ഞാറുഭാഗത്തുനിന്ന് തൃശ്ശൂർ നഗരത്തിലേയ്ക്ക് കടക്കുന്നവർ ആദ്യം കാണുന്നത് ഈ ക്ഷേത്രമാണ്. രണ്ട് ഗണപതിപ്രതിഷ്ഠകൾക്കും [[വിനായക ചതുർത്ഥി]]നാളിൽ വിശേഷാൽ പൂജകളും 1008 നാളികേരം കൊണ്ട് വിശേഷാൽ ഗണപതിഹോമവുമുണ്ടാകും.
 
===അയ്യപ്പൻ===
നാലമ്പലത്തിനുപുറത്ത് തെക്കുപടിഞ്ഞാറുഭാഗത്ത് പ്രത്യേകം തീർത്ത ക്ഷേത്രത്തിലാണ് ഹരിഹരപുത്രനായ അയ്യപ്പന്റെ പ്രതിഷ്ഠ. കിഴക്കോട്ട് ദർശനം. ശബരിമലയിലെ വിഗ്രഹത്തിന്റെ അതേ രൂപമാണ് ഇവിടത്തെ വിഗ്രഹത്തിനും. ഒന്നരയടി പൊക്കം വരും. അതേസമയം ഇവിടെ ശിലാവിഗ്രഹമാണ് (ശബരിമലയിലും മുമ്പ് ശിലാവിഗ്രഹമായിരുന്നു. 1950ൽ1950-ൽ ക്ഷേത്രം കൊള്ളയടിച്ച ചില ഭീകരവാദികൾ അത് തകർത്തെറിഞ്ഞ് ക്ഷേത്രത്തിന് തീവച്ചു. തുടർന്ന് ക്ഷേത്രം പുതുക്കിപ്പണിതശേഷമാണ് ഇന്നത്തെ പഞ്ചലോഹവിഗ്രഹം നിർമ്മിച്ച് പ്രതിഷ്ഠിച്ചത്‌). മറ്റ് ഉപദേവതാക്ഷേത്രങ്ങളിൽനിന്ന് വ്യത്യസ്തമായി അയ്യപ്പന്റെ ശ്രീകോവിലിനുമുന്നിൽ ഒരു മുഖമണ്ഡപം പണിതീർത്തിട്ടുണ്ട്. ശബരിമലയ്ക്ക് പോകുന്നവർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം അവിടെയാണ്. അവിടെ പ്രത്യേകമായി വഴിപാട് കൗണ്ടറുമുണ്ട്. എള്ളുതിരി കത്തിയ്ക്കലാണ് അയ്യപ്പന്റെ നടയിലെ പ്രധാന വഴിപാട്. മണ്ഡലകാലത്ത് 41 ദിവസവും നെയ്യഭിഷേകവും പുഷ്പാഭിഷേകവും നടത്താറുണ്ട്.
 
===സിംഹോദരൻ===
 
===പരശുരാമൻ===
നാലമ്പലത്തിനുപുറത്ത് വടക്കുകിഴക്കേമൂലയിലുള്ള ഒരു തറയിൽ പടിഞ്ഞാട്ട് ദർശനമായാണ് പരശുരാമന്റെ സ്ഥാനം. ഇവിടെ പരശുരാമസങ്കല്പത്തിലുള്ള ദീപപ്രതിഷ്ഠയാണുള്ളത്. ക്ഷേത്രത്തിൽ വിഗ്രഹപ്രതിഷ്ഠ നടത്തിയതിന്റെ സ്മരണയ്ക്കാണത്രേ പരശുരാമനെ ഇവിടെ പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. ഇവിടെ വച്ചാണ് അദ്ദേഹം അന്തർദ്ധാനം ചെയ്തതെന്നും കഥയുണ്ട്. പരശുരാമൻ കടുത്ത ക്ഷത്രിയവിരോധിയായതിനാൽ അദ്ദേഹത്തിന്റെ സാന്നിദ്ധ്യമുള്ള ഈ തറയിലേയ്ക്ക് ക്ഷത്രിയർക്ക് പ്രവേശനമില്ല. പരശുരാമന് പ്രത്യേകപൂജകളോ വഴിപാടുകളോ ഇല്ല.
 
===നന്ദികേശ്വരൻ===
===നന്തികേശ്വരൻ===
പരമശിവന്റെ വാഹനമായ നന്തികേശ്വരൻ (നന്തി എന്ന് ചുരുക്കിപ്പറയുന്നു) ഇവിടെ ഒരു ഉപദേവനായി കുടികൊള്ളുന്നു. ശിവന്റെ നടയ്ക്കുനേരെ മുമ്പിലുള്ള നാലമ്പലക്കെട്ടിലാണ് നന്തിപ്രതിഷ്ഠ. കേരളത്തിൽ ഇന്നുള്ള ഏറ്റവും വലിയ നന്തിവിഗ്രഹമാണിത്. നന്തിയ്ക്ക് രണ്ട് സന്ധ്യയ്ക്കും വിളക്കുവയ്പും നിവേദ്യവുമുണ്ട്.
 
 
===ഋഷഭൻ===
വടക്കുംനാഥന്റെ നാലമ്പലത്തിന്റെ വടക്കുപടിഞ്ഞാറേമൂലയിൽ പ്രത്യേകമായിത്തീർത്ത് നാലമ്പലക്കെട്ടിൽ തെക്കോട്ട് ദർശനമായാണ് ശിവഭൂതഗണങ്ങളിലൊരാളായ ഋഷഭന്റെ പ്രതിഷ്ഠ. നന്തിനന്ദി തന്നെയാണ് വാസ്തവത്തിൽ ഋഷഭനായും കുടികൊള്ളുന്നത്. ഋഷഭൻ സദാ ധ്യാനനിമഗ്നനും നഗ്നണുമാണത്രേ! അതിനാൽ രണ്ടുകൈകളും കൊട്ടി ദേവനെ ഉണർത്തി, വസ്ത്രത്തിൽനിന്ന് ഒരു നൂലെടുത്തുവേണം വന്ദിയ്ക്കാൻ. ദേവൻ അനുഗ്രഹിച്ചുകഴിഞ്ഞാൽ വീണ്ടും ഉറങ്ങും. ഇതിനുപിന്നിൽ ഒരു ഐതിഹ്യമുണ്ട്: ആദ്യം ഋഷഭൻ കിഴക്കോട്ട് ദർശനമായാണ് കുടികൊണ്ടിരുന്നത്. നിൽക്കുന്ന രൂപത്തിലായിരുന്നു പ്രതിഷ്ഠ. ഒരുദിവസം രാവിലെ ക്ഷേത്രത്തിൽ വന്ന ശാന്തിക്കാർ വിഗ്രഹം ഉറങ്ങുന്നതായി കണ്ടുവത്രേ! തുടർന്ന് വിഗ്രഹം തെക്കോട്ട് ദർശനമാക്കി പണിതു. ഒരുകാലത്ത് കേരളത്തിൽ ബുദ്ധ-ജൈനമതങ്ങൾ ചെലുത്തിയിരുന്ന സ്വാധീനത്തിന്റെ പ്രതീകമായി ഋഷഭനെ കണ്ടുവരുന്നു. ഋഷഭൻ ഒരു ജൈനതീർത്ഥങ്കരനാണെന്നും കൈകൊട്ടി വിളിച്ചുണർത്തി നൂലെടുത്ത് തൊഴുന്നത് ജൈനമതാചാരത്തിന്റെ തുടർച്ചയാണെന്നും ചരിത്രകാരന്മാർ കണക്കാക്കുന്നു.
 
===വേട്ടേയ്ക്കരൻ===
 
===ആദിശങ്കരാചാര്യർ===
അദ്വൈതവേദാന്തികനായിരുന്ന ആദിശങ്കരാചാര്യർ ഹിന്ദുമതത്തിന് പുതിയൊരു ഭാവം നൽകുന്നതിൽ സുപ്രധാനമായ പങ്ക് വഹിച്ചു. 32 വർഷം മാത്രം നീണ്ടുനിന്ന ജീവിതം കൊണ്ട് ഒരുപാട് സ്ഥലങ്ങൾ സന്ദർശിയ്ക്കുകയും ഒരുപാട് കൃതികൾ രചിയ്ക്കുകയും ചെയ്ത അദ്ദേഹം സമാധിയടഞ്ഞത് വടക്കുംനാഥക്ഷേത്രത്തിൽ വച്ചാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു ([[കേദാർനാഥ് ക്ഷേത്രം|കേദാർനാഥിൽ]] വച്ചാണ് അദ്ദേഹം സമാധിയടഞ്ഞതെന്നും പറയപ്പെടുന്നു. ഇന്ന് രണ്ടിടത്തും അദ്ദേഹത്തിന് സമാധിപ്രതിഷ്ഠകളുണ്ട്). അദ്ദേഹത്തിന്റെ അച്ഛനമ്മമാർക്ക് പുത്രസൗഭാഗ്യം ലഭിച്ചതുതന്നെ വടക്കുംനാഥനെ ഭജിച്ചതുമൂലമാണ്. പ്രായാധിക്യം മൂലം അവർക്ക് വരാൻ കഴിയാതായപ്പോൾ അവർക്കുവേണ്ടി ഭഗവാൻ [[കാലടി]]യിൽത്തന്നെ കുടികൊണ്ടുവെന്ന് കഥയുണ്ട്. അവിടെ ഇപ്പോൾ തിരുവെള്ളമാന്തുള്ളി മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നു. ഒരിയ്ക്കൽ ശങ്കരാചാര്യർ ഇവിടെയിരുന്ന് വിഷ്ണുപാദാദിസ്തവം രചിയ്ക്കുന്നതിനിടയിൽരചിയ്ക്കുന്നതിനിടയിലാണ് പെട്ടെന്ന് സമാധിയായെന്നുംസമാധിയായതെന്നും പിന്നീട് അദ്ദേഹത്തിന്റെ ശിഷ്യന്മാരാണ് അത് പൂർത്തിയാക്കിയതെന്നും പറയപ്പെടുന്നു. ശങ്കരാചാര്യർ സ്ഥാപിച്ച മൂന്ന് മഠങ്ങൾ (തെക്കേ മഠം, നടുവിൽ മഠം, വടക്കേ (ബ്രഹ്മസ്വം) മഠം) ഇന്നും ക്ഷേത്രത്തിന് സമീപമുണ്ട്. ശങ്കരാചാര്യർ സമാധിയായ സ്ഥാനത്താണ് ഇന്ന് അദ്ദേഹത്തിന്റെ ശ്രീകോവിൽ പണിതിരിയ്ക്കുന്നത്. ശങ്കരാചാര്യരുടെ പൂർണകായപ്രതിമ കിഴക്കോട്ട് ദർശനമാക്കി പ്രതിഷ്ഠിച്ചിരിയ്ക്കുന്നു. നാലടി ഉയരം കാണും. ശ്രീകോവിലിനുചുറ്റും ശങ്കരാചാര്യരുടെ ജീവിതകഥയിലെ ചില സുപ്രധാന സന്ദർഭങ്ങൾ മനോഹരമായി ആവിഷ്കരിച്ചിട്ടുണ്ട്. ശങ്കരാചാര്യരുടെ ശ്രീകോവിലിന് തെക്കുഭാഗത്തായി ശംഖചക്രങ്ങളുടെ രൂപങ്ങളും കൊത്തിവച്ചിട്ടുണ്ട്. വിഷ്ണുഭഗവാന്റെ തിരുവായുധങ്ങളായ ശംഖചക്രങ്ങളുടെ ശിലാരൂപങ്ങൾ ക്ഷേത്രത്തിലെ ശൈവവൈഷ്ണവശക്തിസംയോഗത്തെ സൂചിപ്പിയ്ക്കുന്നു.
 
===കാശീവിശ്വനാഥൻ===
സിംഹോദരന്റെ ശ്രീകോവിലിന് വടക്കുപടിഞ്ഞാറുഭാഗത്ത് നാലമ്പലച്ചുവരിൽ ത്രികോണാകൃതിയിൽ ഒരു ചെറിയ ദ്വാരമുണ്ട്. ആ ദ്വാരത്തിലൂടെ വടക്കുംനാഥന്റെ താഴികക്കുടം കണ്ടുതൊഴുന്ന ഭക്തർ തുടർന്ന് അതിന് കിഴക്കുഭാഗത്തുള്ള ഒരു തറയിൽ കയറിനിന്ന് വടക്കുകിഴക്കേമൂലയിലേയ്ക്ക് തിരിഞ്ഞുനോക്കി [[കാശി വിശ്വനാഥക്ഷേത്രം|കാശീവിശ്വനാഥനെ]] വന്ദിയ്ക്കുന്നു. കാശീവിശ്വനാഥൻ തന്നെയാണ് വടക്കുംനാഥനായി വാഴുന്നത് എന്ന വിശ്വാസമാണ് ഇതിനുപിന്നിൽ. ഇതുകഴിഞ്ഞാൽ ഇതിന് തൊട്ടുമുമ്പിലുള്ള ബലിക്കല്ലിന് മുകളിൽ കല്ലുകൾ കൂട്ടിയിടുന്ന ഒരു ആചാരമുണ്ടായിരുന്നു. 2005ൽ2005-ൽ നടന്ന ദേവപ്രശ്നത്തിൽ ആ ആചാരം റദ്ദാക്കി. എന്നാൽ ഇന്നും ഇതറിയാത്ത ചിലർ ഇത് തുടർന്നുപോരുന്നുണ്ട്. ഇതിനടിയിലൂടെ ഒരു രഹസ്യമാർഗ്ഗമുണ്ടെന്നും അതുവഴി നേരെ കാശിയിലെ മണികർണികാഘട്ടത്തിലെത്തിച്ചേരാമെന്നും വിശ്വസിയ്ക്കപ്പെടുന്നു. പണ്ട് ഇവിടെ ഭജനമിരുന്ന ദേശമംഗലം നമ്പൂതിരിയ്ക്ക് കാശീവിശ്വനാഥദർശനം എന്ന മോഹം സാധിച്ചുകൊടുക്കാൻ വടക്കുംനാഥൻ തന്നെ നിർമ്മിച്ചുകൊടുത്തതാണ് ആ വഴിയെന്നും ഏതാനും മണിക്കൂറുകൾക്കുള്ളിൽ കാശിയിലെത്തി ദർശനം പൂർത്തിയാക്കിയ അദ്ദേഹം തുടർന്ന് ഇതേ മാർഗ്ഗത്തിലൂടെ വടക്കുംനാഥക്ഷേത്രത്തിൽ തിരിച്ചെത്തിയെന്നും വിശ്വസിയ്ക്കപ്പെടുന്നു. തുടർന്ന് ഈ വഴി അടച്ചു. ഈ വഴിയിലൂടെ ഗംഗയും ശ്രീലകത്ത് വരുമെന്ന് പാർവ്വതിയ്ക്ക് തോന്നിയതുമൂലമാണത്രേ ഇതടച്ചതുപോലും! ഈ വഴി അടച്ചതിൽ നമ്മളും പങ്ക് വഹിച്ചു എന്ന വിശ്വാസമാണത്രേ കല്ലുകൾ കൂട്ടിയിടുന്നതിനുപിന്നിലുണ്ടായിരുന്നതുപോലും!
 
===ചിദംബരനടരാജൻ, രാമനാഥസ്വാമി===
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2556018" എന്ന താളിൽനിന്ന് ശേഖരിച്ചത്