"മലബാറിലെ സിയാറത്ത് യാത്ര നിരോധനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ബ്രിട്ടീഷ് സർക്കാരിനെതിരെ കലാപങ്ങൾ സംഘടിപ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
ബ്രിട്ടീഷ് സർക്കാരിനെതിരെ കലാപങ്ങൾ സംഘടിപ്പിക്കുന്നതിന് മുൻപ് മാപ്പിളമാർ മുസ്ലിം പുണ്യ പുരുഷൻമാരുടെയും , രക്ത സാക്ഷികളുടെയും അനുഗ്രഹം തേടി രക്ഷ ധരിക്കുകയും , [[മഖ്ബറ]] സന്ദർശനം നടത്താറുമുണ്ടായിരുന്നു. സിയാറത്ത് എന്ന പേരിലാണ് ഇത്തരം യാത്രകൾ അറിയപ്പെട്ടിരുന്നത്.
 
മലബാറിലെ സൂഫി സ്വാതന്ത്ര്യ സമര പോരാളി [[മമ്പുറം സയ്യിദ് അലവി തങ്ങൾ]] ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങൾക്ക് മുൻപ് നടുവിലത്തെ പള്ളിയിലെ മഖ്ബറ , [[ഹസ്സൻ ജിഫ്രി]] യുടെ മഖ്‌ബറ ,[[കോഴിക്കോട്]] തെക്കുംതല ജുമുഅത്ത് പള്ളി [[ശൈഖ് അബുൽവഫാ ശംസുദ്ദീൻ മുഹമ്മദ്]] മഖ്ബറ , [[പൊന്നാനി]] മഖ്ദൂമുമാരുടെ മഖ്ബറ എന്നിവിടങ്ങളിലേക്ക് അനുഗ്രഹം തേടി യാത്ര നടത്താറുണ്ടായിരുന്നു.<ref>http://satyasarani.com/mampuram-thangal-poraliyum-prabhodhakanum/</ref> കലാപങ്ങൾ സംഘടിപ്പിക്കുന്നതിന് ഇത്തരം യാത്രകൾ പ്രചോദനം നൽകുന്നുവെന്ന് മനസ്സിലാക്കിയ ബ്രിട്ടീഷ് സർക്കാർ നിയമം മൂലം സംഘടിതമായുള്ള ഇത്തരം യാത്രകളും , റാതീബുകളും നിയമം മൂലം നിരോധിച്ചു. <ref>As related in the Judgment in Case No. 7/2 I, quoted by Gopalan Nair, Moplah Rebellion, p. I9, and Hitchcock, Malabar Rebellion, p. 29.</ref>
 
നിരോധനം മറികടന്നു ആലി മുസ്ലിയാരും അനുയായികളും നടത്തിയ [[ചേരൂർ]] സിയാറത്ത് യാത്രകളാണ് 1921 ലെ മലബാർ കലാപത്തിന് നിദാനമായി മാറിയത് <ref>As related in the Judgment in Case No. 7/2 I, quoted by Gopalan Nair, </ref>
 
 
"https://ml.wikipedia.org/wiki/മലബാറിലെ_സിയാറത്ത്_യാത്ര_നിരോധനം" എന്ന താളിൽനിന്ന് ശേഖരിച്ചത്