"ജ്യോതിഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11:
പ്രാചീനകാലത്ത് നഗ്നനേത്രങ്ങൾകൊണ്ട് നിരീക്ഷിക്കാമായിരുന്ന നക്ഷത്രങ്ങളേയും ഗ്രഹങ്ങളേയും നിരീക്ഷിച്ചാണ് ജ്യോതിഷത്തിന്റെ വളർച്ചയുണ്ടായത്. [[സൂര്യൻ]], [[ചന്ദ്രൻ]], [[ബുധൻ]], [[ശുക്രൻ]], [[ചൊവ്വ]], [[വ്യാഴം]], [[ശനി]] എന്നീ ഏഴ് ആകാശവസ്തുക്കളും ചാന്ദ്രപഥവും [[ക്രാന്തിവൃത്തം|ക്രാന്തിവൃത്തവും]] സംയോജിക്കുന്ന സ്ഥാനങ്ങളെ വിശേഷിപ്പിക്കുന്ന [[രാഹു]], [[കേതു]] എന്നീ സ്ഥാനങ്ങളും ചേർത്ത് നവഗ്രഹങ്ങളുള്ളതായി പ്രാചീനർ സങ്കൽപ്പിച്ചു. സൂര്യനെയും ചന്ദ്രനെയും രാഹുവിനേയും കേതുവിനേയും ഗ്രഹങ്ങളായാണ് ഈ മാതൃകയിൽ സങ്കല്പിച്ചിരുന്നത്. ഒരാൾ ജനിക്കുന്ന സമയത്തുള്ള നവഗ്രഹങ്ങളുടെ സ്ഥാനം അടയാളപ്പെടുത്താൻ സാധിച്ചാൽ പിന്നീട് എത്രനാളുകൾ കഴിഞ്ഞാലും ആസമയത്തെ നവഗ്രഹങ്ങളുടെ സ്ഥാനം മനസ്സിലാക്കി അയാളുടെ പ്രായം കണക്കാക്കുവാൻ ഈ സങ്കേതത്തിലുടെ കഴിഞ്ഞിരുന്നു. ആദ്യകാലത്ത് ദിക്കറിയുന്നതിനും കാലഗണനയ്ക്കുമൊക്കൊയായി പുരോഹിതന്മാരും സഞ്ചാരികളും കർഷകരും മറ്റും ഉപയോഗിച്ചിരുന്ന സമ്പ്രദായമായിരുന്നു ഇത്.
 
ഈ സമ്പ്രദായത്തിൽ നിന്ന് ഫലഭാഗജ്യോതിഷം (ജ്യോത്സ്യം) വികസിച്ചുവന്നത് ക്രിസ്തുവിന് മുൻപ് ഏഴാം നൂറ്റാണ്ടിൽ ബാബിലോണിയയിലാണ്. നവഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും സ്ഥാനം കണക്കാക്കി ഗ്രഹനിർണ്ണയം, മുഹൂർത്തചിന്ത, ഫലനിർണ്ണയം, ഭാവിപ്രവചനം മുതലായവ നടത്തുന്ന രീതിയാണ് ഫലഭാഗം ജ്യോതിഷം (ജ്യോത്സ്യം) എന്നുപറയുന്നത്. ഗ്രഹങ്ങളുടെ സ്ഥാനം ഒരു വ്യക്തിയുടെ ഭാവിയെ സംബന്ധിച്ച സൂചനകൾ നൽകുന്നു എന്ന വിശ്വാസം ബാബിലോണിയയിലെ [[കാൽദിയൻ]] പുരോഹിതന്മാരാണ് പ്രചരിപ്പിച്ചത്. [[അലക്സാണ്ടർ|അലക്സാണ്ടറുടെ]] പടയോട്ടത്തോടെ ഇത് മറ്റുസ്ഥലങ്ങളിലേക്കും വ്യാപിച്ചു. ഗ്രഹങ്ങളെ അനുഗ്രഹ - നിഗ്രഹ ശേഷിയുള്ള ദേവന്മാരായി സങ്കല്പിച്ചുകൊണ്ട് നടത്തുന്ന ഈ പ്രവചനങ്ങൾക്കടിസ്ഥാനമായ ഫലഭാഗ ജ്യോതിഷം ക്രിസ്തുവിന് മുൻപ് രണ്ടാം നൂറ്റാണ്ടോടെയാണ് ഇന്ത്യയിൽ പ്രചാരത്തിലായത്. ഇത്തരം പ്രവചനങ്ങൾ ശരിയാണെന്ന് ഒരു വിഭാഗം ആളുകൾ വിശ്വസിക്കുന്നു. <ref name="ജ്യോതിശ്ശാസ്ത്ര വിജ്ഞാനകോശം"> </ref> ജ്യോത്സ്യപ്രകാരം പ്രവചനങ്ങൾ നടത്തുന്ന വ്യക്തിയെ '''ജോത്സ്യൻ''' എന്നു പറയുന്നു.ജ്യോതിഷം ജനനസമയത്തെ ഗ്രഹനില ആധാരമാക്കി ഭൂത- ഭാവി-വർത്തമാനകാലത്തെ ഫലങ്ങൾ പ്രവചിക്കുന്നആളുകളാണ് ജോത്സ്യന്മാർ. ഭാരതീയ ജ്യോതിഷത്തിന്റെ ഫലഭാ‌ഗമാണ് ഇക്കുട്ടർ കൈകാര്യം ചെയ്യുന്നത്. ജാതകപ്പൊരുത്തം, മുഹുർത്തം, ദോഷങ്ങൾ മാറുന്നതിനുള്ള വഴിപാടുകൾ നിർദ്ദേശിക്കൽ എന്നിവയെല്ലാം ജ്യോത്സ്യന്മാരുടെ പ്രവർത്തികളിൽപ്പെടുന്നു. ഭാവി ഫലപ്രവചനങ്ങൾക്ക് ശാസ്ത്രീയ അടിത്തറ അവകാശപ്പെടാനില്ലാത്തതിനാൽ ഇത്തരം പ്രവചനങ്ങൾ വിശ്വാസത്തിലധിഷ്ഠിതമായി മാത്രം നടത്തുന്നവയാണ്[അവലംബം ആവശ്യമാണ്]. ഈ കാര്യങ്ങൾക്ക് ജ്യോത്സ്യന്മാർ പ്രതിഫലവും വാങ്ങാറുണ്ട്.
 
പ്രാചീന കാലം മുതൽ പരമ്പരാഗതമായി ഈ ശാസ്ത്ര വിഷയത്തിൽ ജ്ഞാനം ഉണ്ടായിരുന്നവരെ ഗണക എന്നറിയപ്പെട്ടിരുന്നു. ഇവരിൽ ഗണക ബ്രാഹ്മണർ,നക്ഷത്ര ദർശകർ,അചാര്യർ, ജോശ്ശി(ജ്യോതിഷി),പണ്ഡിറ്റുകൾ തുടങ്ങിയ നാമങ്ങളിൽ അറിയപ്പെട്ടിരുന്നവർ ഉത്തര ഭാരതത്തിലും, കണിയാർ ദക്ഷിണ ഭാരതത്തിലും ജ്യോതിഷ ശാസ്ത്രത്തിൽ സമ്പൂർണ ആധിപത്യം ചെലുത്തിയിരുന്നു. വേദാങഗ ജ്യോതിഷവും കാല വിതാന ഗണിതവും സമനയിപ്പിച്ചാണു കണിയാർ വിഭാഗം ജ്യോതിഷത്തെ കൈകാര്യം ചെയ്തിരുന്നത്.ആദ്യകാല ജ്യോതിഷികൾ , ഗണിത പണ്ഡിതരും, മഹാ ജ്യോതിശാസ്ത്രഞരും കൂടിയായിരുന്നു. പിൽക്കാലത്ത് മറ്റ് സമുദായങ്ങളിൽ ഉള്ളവരും ജ്യോതിഷത്തിൽ അറിവ് നേടി,ജ്യോതിഷം ഒരിക്കലും ഒരു ജോലി അല്ല ,അതൊരു സേവനമാണ് ,പണം വാങ്ങി ജ്യോതിഷം പറയാൻ പാടില്ല ,ജ്യോതിഷത്തിലെ ഒരു ഗ്രന്ഥത്തിലും അത് പറഞ്ഞിട്ടുമില്ല
പുരാതന കാലം മുതൽക്കു തന്നെ ജ്യോതിഷ ശാസ്ത്രം പഠിച്ചവർ അത് ദുര്യോപയോഗം ചെയ്യാതിരിക്കുന്നതിനു വേണ്ടി ജ്യോൽസ്യന്മാർക്കായി നിയമങ്ങളും നിലവിലുണ്ട് പക്ഷെ നിർഭാഗ്യവശാൽ അതുപോലുള്ള ഒരുകാര്യങ്ങളും ന്യൂ ജനറേഷൻ ജ്യോത്സ്യന്മാർ നോക്കിയിട്ടില്ല എന്നതാണ് സത്യം ,
 
== വിഭാഗങ്ങൾ ==
"https://ml.wikipedia.org/wiki/ജ്യോതിഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്