"പാർസെക്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

101 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
നക്ഷത്രങ്ങളിലേക്കും [[ഗാലക്സി|ഗാലക്സികളിലേക്കും]] ഒക്കെ ഉള്ള ദൂരം പറയാന്‍ ഉപയോഗിക്കുന്നു ഒരു ഏകകം ആണ് പാര്‍സെക്‌ (Paresc). ഇത്‌ [[പ്രകാശ വര്‍ഷം|പ്രകാശ വര്‍ഷത്തിലും]] വലിയ ഏകകം ആണ്.
 
സൂര്യനും ഭൂമിയും തമ്മിലുള്ള അകലം 1 [[സൌരദൂരം]] ആണ്. ഈ 1 AU ദൂരം, ഒരു ആര്‍ക്ക്‌ സെക്കന്റ്‌ കോ‍ണീയ ആളവ്‌ എത്രയും ദൂരത്താണോ ചെലുത്തുന്നത്‌ അതിനെയാണ് ഒരു പാര്‍സെക്‌ എന്ന്‌ പറയുന്നത്‌ . (One parsec is the distance at with 1 AU subtends an angle of one arc second). ഇത്‌ വളരെ കൃത്യമായി പറഞ്ഞാല്‍ 30.857×10^12 കിലോമീറ്റര്‍ ആണ്. ഇത്രയും കിലോമീറ്ററിനെ പ്രകാശവര്‍ഷത്തിലേക്ക്‌ മാറ്റിയാല്‍ 3.26 പ്രകാശ വര്‍ഷം ആണെന്ന്‌ കിട്ടുന്നു. അതായത്‌ ഒരു പാര്‍ സെക്‌പാര്‍സെക്‌ എന്ന്‌ പറഞ്ഞാല്‍ 3.26 പ്രകാശ വര്‍ഷം.
 
നമ്മളോട്‌ ഏറ്റവും അടുത്ത നക്ഷത്രമായ [[പ്രോക്സിമാ സെന്‍‌ടോറി|പ്രോക്സിമാ സെന്‍‌ടോറിയിലേക്ക്‌]] ഉള്ള ദൂരം 1.29 പാര്‍സെക് ആണ്. നമ്മുടെ ഗാലക്സിയായ [[ആകാശ ഗംഗ|ആകാശ ഗംഗയുടെ]] മദ്ധ്യത്തിലേക്ക്‌ 8000 പാര്‍സെക് ദൂരമുണ്ട്‌. നമ്മുടെ സ്വന്തം ഗാലക്സിയുടെ മദ്ധ്യത്തിലേക്ക്‌ തന്നെ ഇത്രയും ദൂരമുണ്ടെങ്കില്‍ മറ്റുള്ള ഗാലക്സികളിലേക്ക്‌ എത്രയധികം ദൂരം ഉണ്ടാകും. അതിനെ ഒക്കെ സൂചില്‍പ്പിക്കാന്‍ കിലോ പാര്‍സെകും (10^3 പാര്‍സെകും) മെഗാ പാര്‍സെകും (10^6 പാര്‍സെകും) ഒക്കെ ജ്യോതി ശാസ്ത്രജ്ഞര്‍ ഉപയോഗിക്കുന്നു. ഉദാഹരണത്തിന് നമ്മുടെ തൊട്ടടുത്ത ഗാലക്സിയായ [[ആന്‍ഡ്രോമിഡ]] ഗാലക്സ്സിയിലേക്ക്‌ 0.77 മെഗാ പാര്‍സെക്‌ ദൂരമുണ്ട്‌.
 
ദൂരെയുള്ള നക്ഷത്രങ്ങളിലേക്കും ഗാലക്സികളിലേക്കും ഉള്ള ദൂരം പറയുമ്പോള്‍ പ്രകാശ വര്‍ഷവും പാര്‍സെകും മാറിമാറി ഉപയോഗിക്കാറുണ്ട്‌‌.
 
[[Category:ഉള്ളടക്കം]][[Category:ജ്യോതിശാസ്ത്രം]]
[[Category:ജ്യോതിശാസ്ത്രം]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/24709" എന്ന താളിൽനിന്ന് ശേഖരിച്ചത്