"ഒഡീസ്സസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 47:
പ്രേതാത്മക്കളെ ക്ഷണിച്ചു വരുത്താൻ അവരുടെ രക്തദാഹം ശമിപ്പിക്കേണ്ടിയിരുന്നു. ഇതിനായി ആടുകളെ കൊന്ന് ഒഡീസ്സസ് ചോരക്കുളം തീർത്തു. കൊതിമൂത്ത് ഒടിയടുത്ത മറ്റു പരേതാത്മാക്കളെ തടുത്തു നിർത്തി, ആദ്യത്തെ ഊഴം ടൈറെസിയസിനു നല്കണമെന്നും സിർസി പറഞ്ഞിരുന്നു. ടൈറെസിയസിന്റെ പ്രേതം പ്രത്യക്ഷപ്പെട്ടു, രക്തപാനം ചെയ്തു. ഒഡീസ്സസിന്റെ ചോദ്യങ്ങൾക്കു മറുപടിയും നല്കി. ഇഥക്കയിലെത്താൻ ഒഡീസ്സസിന് സാധിക്കുമെന്നും പക്ഷെ അനുചരർക്ക് അതിനു വിഘ്നം കാണുന്നുണ്ടെന്നും ടൈറെസിയസ് പ്രവചിച്ചു. സൂര്യദ്വീപിലെ കാളക്കുട്ടന്മാരെ ഉപദ്രവിക്കാതിരുന്നാൽ എല്ലാം ശരിയായ പടി നടക്കും. ടൈറെസിയസിനു ശേഷം രക്തപാനത്തിനായെത്തിയ അനേകം ഗ്രീക്കു യോദ്ധാക്കളെ ഒഡീസ്സസ് കണ്ടു. ഇവരിൽ അക്കിലസിനും അജാക്സിനുമൊപ്പം അഗമെംനണും ഉണ്ടായിരുന്നു.{{sfn|Homer|p=152- 171}}
===സിറേനുകളുടെ ദ്വീപിൽ ===
വശ്യമധുരമായ ഗാനമുതിർത്ത് കടൽയാത്രികരെ അപകടപ്പെടുത്തിക്കൊല്ലുന്ന [[സിറേൻസിറെൻ |സിറേനുകളെപ്പറ്റി]] സിർസി ഒഡീസ്സസിന് മുന്നറിയിപ്പു നല്കിയരുന്നു. അനുചരരുടെ ചെവിയി മെഴുക് ഉരുക്കിയൊഴിച്ചും, സ്വയം ബന്ധനസ്ഥനായ നിലയിലും ഒഡീസ്സസ് ഈ അപകടം തരണം ചെയ്തു.{{sfn|Homer|p=172-7}}
 
===സ്കില്ല-ചാരിബ്ഡിസ് കടലിടുക്കിലൂടെ ===
മെസ്സീന കടലിടുക്കിന്റെ ഇരുവശത്തുമായി പാർപ്പുറപ്പിച്ചിരുന്ന ഭീകരരാക്ഷസികളായ [[സ്കില്ല |സ്കില്ലയും]] [[ചാരിബ്ഡിസ് |ചാരിബ്ഡിസും]] കടൽയാത്രികരുടെ പേടിസ്വപ്നമായിരുന്നു. ഒഡീസ്സസിന്റെ കപ്പൽ ഈ അപകടവും തരണം ചെയ്തെങ്കിലും ആൾനാശം സംഭവിച്ചു{{sfn|Homer|p=178-9}}.{{sfn|Ovid|p=375-77}}, {{sfn|Hamilton|p=}}
"https://ml.wikipedia.org/wiki/ഒഡീസ്സസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്