"കോട്ടക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 10:
ഇവിടം ഇപ്പോൾ സർക്കാർ സംരക്ഷണയിലാണ്. സന്ദർശകരെ ആകർഷിക്കുന്നതിനായി ടൗൺഹാളും, ആർട്ടു ഗാലറിയും,സന്ധ്യാസംഗമ ഇരിപ്പിടങ്ങളും പ്രകാശ,ദൃശ്യ വിരുന്നുകളുമായി കുന്ന് മോടിപിടിപ്പിച്ചിരിക്കുന്നു. കോട്ടക്കുന്നിലേക്ക് പ്രവേശനത്തിന് പത്ത് രൂപ പ്രവേശന ചാർജ് ഈടാക്കുന്നുണ്ട്. വാഹന പാർക്കിങിനും ഫീ ഈടാക്കുന്നുണ്ട്.
കോട്ടക്കുന്നിന്റെ ചരിവിൽ മലപ്പുറം മുനിസിപ്പാലിറ്റിയും ഡി.ടി.പി.സി.യും സംയുക്തമായി സംഘടിപ്പിക്കുന്ന കോട്ടക്കുന്ന് അമ്യൂസ്മെന്റ് പാർക്ക് എന്ന പേരിൽ ഒരു വാട്ടർ തീം പാർക്കുണ്ട് (സാങ്കേതിക കാരണങ്ങളാൽ വാട്ടർ തീം പാർക്ക് ഇപ്പോൾ പ്രവർത്തിക്കുന്നില്ല) . 30 ഏക്കറിൽ നിർമ്മിച്ചിരിക്കുന്ന ഈ പാർക്കിൽ കുട്ടികൾക്കും മുതിർന്നവർക്കും ഉപയോഗപ്പെടുത്താവുന്ന വിവിധ വിനോദോപാധികളും റൈഡുകളുമുണ്ട്. എല്ലാ സായാഹ്നങ്ങളിലും വിശിഷ്യ വാരാധ്യങ്ങളിൽ ഇവിടെ കാഴ്ചകാരെക്കൊണ്ട് നിറയുന്നു. ഇപ്പോൾ ഇവിടെ മലപ്പുറം ഡി. ടി. പി. സിയുടെ ആഭിമുഖ്യത്തിൽ ഒരു വാട്ടർ ഡാൻസ് കം ലേസർ ഷോ എല്ലാ ശനിയാഴ്ച്ചകളിലും, ഞായറാഴ്ച്ചകളിലും നടന്നു വരുന്നു
എല്ലാ വർഷവും ഇവിടെ നടത്തപ്പെടുന്നു.
==ഗതാഗതസൗകര്യം==
മലപ്പുറം ടൗണിൽ മഞ്ചേരി റോഡിൽനിന്ന് ഇടതുവശത്തേക്കുള്ള ആദ്യ റോഡുതന്നെ ഈ ടൂറിസ്റ്റ് കേന്ദ്രത്തിലേക്കാണ്. ഈ റോഡിലൂടെ പോകുന്ന വാഹനങ്ങൾ കോട്ടക്കുന്നിൻെറ പ്രവേശനകവാടത്തിൽ പാർക്കിങ് ഫീ നൽകി നിർത്തിയിടേണ്ടതാണ്. എന്നാൽ, കുന്നിനു മുകളിലേക്ക് വാഹനം നേരിട്ട് കൊണ്ടുപോകാനുദ്ദേശിക്കുന്നവർക്ക് ആദ്യറോഡിലൂടെ പോകാതെ മഞ്ചേരി റോഡിൽതന്നെ മൂന്നാംപടിക്കു സമീപം ഇടതുവശത്തേക്കുള്ള റോഡിലൂടെ പോയാൽ വാഹനങ്ങൾ നേരിട്ട് കോട്ടക്കുന്നിന് മുകളിലേക്ക് കൊണ്ടുപോകാം. ഇപ്പോൾ ഒരാൾക്ക് പത്ത് എന്ന തോതിൽ പ്രവേശന ഫീസ് വാങ്ങുന്നുണ്ട്.
വരുംകാലങ്ങളിൽ കോട്ടക്കുന്ന് കേരളത്തിലെ തന്നെ വലിയ വിനോദ സഞ്ചാരമായി മാറും,അതിനുള്ള പദ്ധതികള്‍ക്കായി മലപ്പുറം ടൂറിസവും സംസ്ഥാന സർക്കാരും ഒരുങ്ങിക്കഴിഞ്ഞു.
അതിന്റെ ഭാഗമായി കുട്ടികൾക്കായുള്ള ട്രാഫിക് പാർക്ക് 2016ൽ കോട്ടക്കുന്നിൽ തുറന്നു.
വിവിധ തരം കലാപരിപാടികൾ,ലേസര്‍ ഷോ,പെറ്റ്സ് ഷോ, തുടങ്ങിയവ എല്ലാ മാസവും ഇവിടെ നടന്നു വരുന്നു.
== ചിത്രശാല ==
|