"തിബെത്തിന്റെ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ++
(ചെ.) +
വരി 1:
{{History of Tibet}}
 
==ഭൂമിശാസ്ത്രം==
{{പ്രലേ|തിബെത്ത്}}
പുരാതന സംസ്കാരങ്ങളായ ഇന്ത്യയുടെയും ചൈനയുടെയും നടുവിലായി തിബെത്ത് സ്ഥിതിചെയ്യുന്നു. തിബെത്തൻ പീഠഭൂമിയുടെ കിഴക്കായി സ്ഥിതിചെയ്യുന്ന മലനിരകൾ ചൈനീസ് അതിർത്തിയിൽ സ്ഥിതിചെയ്യുന്നു. നേപാളിലെ ഹിമാലയപർവ്വതം ഇന്ത്യയുടെയും തിബെത്തിന്റെയും ഇടയിലായി നിലകൊള്ളുന്നു. ''ലോകത്തിന്റെ മേൽക്കൂര'' എന്നും ''ഹിമപാതത്തിന്റെ നാട്'' എന്നും തിബെത്തിന് അപരനാമധേയങ്ങളുണ്ട്. സിനോ ടിബെറ്റൻ ഭാഷാകുടുംബത്തിലെ ടിബെറ്റോ ബർമൻ വിഭാഗത്തിൽപ്പെടുന്ന ഭാഷയാണ് ടിബെറ്റൻ ഭാഷ.
 
== ആദിമചരിത്രം ==
Line 16 ⟶ 20:
==== നാഹ്-തി-ത്സാൻ പൊ ഐതിഹ്യം ====
 
ഐതിഹ്യങ്ങളെ ആധാരമാക്കി ബുതൊൻ ക്രിസ്തു വർഷം പതിനാലാം നൂറ്റാണ്ടിൽ എഴുതിവച്ചചരിത്രത്തിന്റെ ചുരുക്കം: ബുദ്ധന്റെ നിർവാണംകഴിഞ്ഞു് വളരെആണ്ട്കൾക്ക് ശേഷം [[കോസലരാജ്യം]] വാണ പ്രസേനജിത്ത് തന്റെ അഞ്ചാമത്തെ മകനെ വികൃതരൂപിയാണെന്ന കാരണം കൊണ്ട് വളർത്താൻ ഇഷ്ടപ്പെടാതെ ചെമ്പുപാത്രത്തിൽ കിടത്തി ഗംഗയിലൊഴുക്കിവിട്ടു. രാജകുമാരനെ ഒരു കർഷകനെടുത്തു വളർത്തി വലുതായപ്പോൾ രാജകുമാരൻ ചരിത്രം മനസ്സിലാക്കി, ഒരു രാജാവാകണം, അല്ലെങ്കിൽ മരിയ്ക്കണം എന്ന് തീരുമാനിച്ചു് ഹിമാലയത്തിലേയ്ക്കുപോയി. യാത്രാവസാനം തിബത്തിലെ ത്സാൻ-താൻ എന്ന പീഠപ്രദേശത്തെത്തിയ രാജകുമാരനെ സ്വർഗത്തിൽ നിന്ന് വന്ന ദേവനാണെന്ന് കരുതി തിബത്തുകാർ രാജാവായി സ്വീകരിച്ചു . കസേരയിൽ ഇരുത്തി മനുഷ്യർ എടുത്തുകൊണ്ടുവന്ന രാജാവു് എന്ന അർത്ഥത്തിൽ നാഹ്-തി-ത്സാൻ പൊ എന്ന് അവർ അദ്ദേഹത്തെ വിളിച്ചു. പിൽക്കാലത്ത് തലസ്ഥാനമായ ലാസ്സ[[ലാസ]] ആയിടത്ത് നാഹ്-തി-ത്സാൻ പൊ രാജാവു് യുമ്പു ലഗാൻ കൊട്ടാരം പണിതു. ഐതിഹ്യപ്രകാരം തിബത്തിലെ നാഹ്-തി-ത്സാൻ പൊ രാജാവിന്റെ ഭരണം തുടങ്ങിയത് ക്രിസ്തുവിന് മുമ്പു് 127 മുതലാണെന്ന് കരുതപ്പെടുന്നു വളരെക്കാലം തിബത്തു ഭരിച്ച അദ്ദേഹത്തിന്റെ പിൻഗാമികളുടെ കാലത്ത് തിബത്തിൽ ബൊൻ മതം പ്രചരിച്ചു.
 
=== അറിയപ്പെടുന്ന ചരിത്രം ===
Line 64 ⟶ 68:
 
=== ദലൈ ലാമ രാഷ്ട്രീയ ഭരണാധികാരിയാകുന്നു ===
[[അഞ്ചാം ദലായ് ലാമ|അഞ്ചാമത്തെ ദലൈ ലാമയുടെ]] കാലമായപ്പോൾ ദലൈ ലാമ രാഷ്ട്രീയ അധികാരികൂടിയായി. ത്സാങ് രാജവാഴ്ചയ്ക്ക് ശേഷം1642-ൽ മംഗോളിയൻ രാജാവു് ഗുർഷി ഖാന്റെ സംരക്ഷണത്തോടെ ദലൈ ലാമ ഏകീകൃത തിബത്തിന്റെ രാഷ്ട്രീയ ഭരണാധികാരിയും മതമേലധികാരിയും ആയി....
 
ആറാമത്തെ ദലൈലാമയുടെ കാലത്ത് തിബത്തിൽ ആരംഭിച്ച അരാജകത്വം 18-ാം ശ.-ത്തിന്റെ രണ്ടാം ദശകത്തിൽ ചൈനയിലെ മഞ്ചു രാജവംശം തിബത്തിൽ മേധാവിത്വം ഉറപ്പിക്കുന്നതുവരെ നിലനിന്നു. തിബത്തിന്റെ നിയന്ത്രണത്തിനും ഭരണകാര്യങ്ങളുടെ നടത്തിപ്പിനുമായി മഞ്ചു ഭരണാധികാരികൾ റസിഡന്റ് മന്ത്രിമാരെ (അമ്പാൻ) നിയമിച്ചു. തിബത്തിൽ ആക്രമണം നടത്തിയ (1788-92) നേപ്പാളിലെ ഗൂർഖകളെ മഞ്ചുക്കൾ അയച്ച സൈന്യം പരാജയപ്പെടുത്തി. ഇന്ത്യയിൽ അധികാരം സ്ഥാപിച്ചിരുന്ന ബ്രിട്ടീഷുകാർ ഗൂർഖകളെ സഹായിച്ചിരിക്കാമെന്ന സംശയത്താൽ മഞ്ചു ചക്രവർത്തി വിദേശ സാന്നിധ്യം ഒഴിവാക്കാനായി തിബത്തിന്റെ അതിർത്തികൾ അടച്ചിടാൻ തീരുമാനിച്ചു. തിബത്തിലെ വിദേശകാര്യ ബന്ധങ്ങളെല്ലാം അമ്പാനുകളുടെ മേൽനോട്ടത്തിലാക്കി.
Line 79 ⟶ 83:
 
1950 ഒക്റ്റോബറിൽ ചൈനീസ് സേന തിബത്തിൽ പ്രവേശിച്ചു. 1951 മെയ് മാസത്തിൽ ചൈനയും തിബത്തും ഒരു ഉടമ്പടിയുണ്ടാക്കി. ഇതോടെ ചൈനയുടെ മേൽക്കോയ്മ നിലവിൽ വന്നു. തിബത്തിന് നാമമാത്ര സ്വയംഭരണം മാത്രമാണ് ഉണ്ടായിരുന്നത്. പിന്തുടർച്ചക്കാരനായ പഞ്ചൻലാമ 1952-ൽ തിബത്തിന്റെ തലസ്ഥാന നഗരിയിൽ എത്തി. 1954-ലെ ചൈനയുടെ നാഷണൽ പീപ്പിൾസ് കോൺഗ്രസ്സിൽ ദലൈലാമയും പഞ്ചൻലാമയും പങ്കെടുത്തു. ചൈന തിബത്തിൽ സൈനിക റോഡുകളും വ്യോമത്താവളങ്ങളും നിർമിച്ചു. തിബത്തിൽ ചൈനയുടെ ഇടപെടൽ ഇന്ത്യാ-തിബത്ത് അതിർത്തിയിൽ അസ്വസ്ഥത ഉളവാക്കുന്നതായിരുന്നു. ചൈനയുടെ നയപരിപാടികളേയും പ്രവർത്തനരീതികളേയും ഒരു വിഭാഗം തിബത്തുകാർ എതിർക്കുകയുണ്ടായി. ചൈനക്കെതിരായി ഒരു വിഭാഗക്കാർ കലാപമുണ്ടാക്കി. തിബത്തുകാരുടെ പ്രതിഷേധങ്ങളെ ചൈന അമർച്ചചെയ്തു. തിബത്തൻ സ്വയംഭരണ മേഖലയ്ക്കുവേണ്ടിയുള്ള പ്രിപ്പറേറ്ററി കമ്മിറ്റി (Preparatory Committee for the Autonmous Region of Tibet ) ചൈനയുടെ നേതൃത്വത്തിൽ 1955-ൽ ഉണ്ടാക്കി. ദലൈലാമ ഇതിന്റെ അധ്യക്ഷനായും പഞ്ചൻലാമയെ ഉപാധ്യക്ഷനായും നിയമിച്ചു. എന്നാൽ 1959 ദലൈലാമ ഇന്ത്യയിൽ അഭയംതേടി. ഇതോടെ പഞ്ചൻലാമയെ അധ്യക്ഷസ്ഥാനത്ത് അവരോധിച്ചു. ചൈനയ്ക്കെതിരെ തിബത്തിൽ വീണ്ടും പ്രതിഷേധങ്ങൾ ഉണ്ടാവുകയും ചൈന അവയെ അടിച്ചമർത്തുകയും ചെയ്തുകൊണ്ടിരുന്നു. ധാരാളം തിബത്തുകാർ അഭയംതേടി ഇന്ത്യയിലെത്തി. 1965-ൽ തിബത്തിനെ ചൈനാ റിപ്പബ്ളിക്കിലെ ഒരു സ്വയംഭരണ മേഖലയാക്കി. അതനുസരിച്ച് തിബത്തിലെ ഭരണം നടത്തിവരുന്നു.
 
തിബെത്തിലുണ്ടായിരുന്ന 6,000-ഓളം ബുദ്ധമതവിഹാരങ്ങളിൽ സിംഹഭാഗവും 1959-1961 കാലഘട്ടത്തിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയാൽ തകർക്കപ്പെട്ടു.<ref>Craig (1992), p. 125.</ref> [[Cultural Revolution|സാംസ്കാരിക വിപ്ലവത്തിന്റെ]] കാലത്ത് [[റെഡ് ഗാർഡുകൾ]]{{sfn|Shakya|1999|p=320}} ടിബെതിലെ ബുദ്ധമതവിഹാരങ്ങളുൾപ്പെടെയുള്ള മതകേന്ദ്രങ്ങൾ .{{sfn|Shakya|1999|p=314-347}}
 
1989-ൽ പഞ്ചൻലാമ 50-ആമത്തെ വയസ്സിൽ ഹൃദയസ്തംഭനംമൂലം നിര്യാതനായി<ref name="BBC">{{cite news| title = Panchen Lama Poisoned arrow |url =http://www.bbc.co.uk/dna/h2g2/A644320 | publisher = BBC|date=2001-10-14 | accessdate = 2007-04-29}}</ref>
Line 85 ⟶ 91:
==അവലംബം==
{{RL}}
[[വർഗ്ഗം:തിബെത്തിന്റെ ചരിത്രം]]
"https://ml.wikipedia.org/wiki/തിബെത്തിന്റെ_ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്