"ഷാ വലീയുള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 27:
വിദേശത്തെ പഠന സമയത്തു ഇദ്ദേഹം മുഹമ്മദ് നബിയെ സ്വപ്നം കണ്ടുവെന്ന് പറയപ്പെടുന്നു . തുടർന്ന് 1732 ജൂലായ് 9, 1732 ന് ഡൽഹിയിലേക്ക് തിരിച്ചെത്തുകയും ഗ്രന്ഥ രചനകളിൽ മുഴുകുകയും ചെയ്തു .[[പേർഷ്യൻ]] ഭാഷയിൽ ഖുറാനും , ഹദീസിനും പരിഭാഷ നിർമ്മിച്ചു . അദ്ദേഹത്തിന്റെ മക്കൾ അത് പിന്നീട് [[ഉർദു|ഉർദുവിലേക്കും]] പരിഭാഷപ്പെടുത്തി. ദില്ലിയിൽ പ്രസിദ്ധീകരിച്ചു.<ref name=LM-77>ലാസ്റ്റ് മുഗൾ{{സൂചിക|൧}}, [https://books.google.co.in/books?id=wYW5J-jQn8QC&pg=PA77#v=onepage താൾ: 77]</ref> ഖുറാൻ ഹദീസ് വ്യാഖ്യാനത്തോടൊപ്പം തന്നെ സൂഫിസത്തെ കുറിച്ചും മദീനയിലെ ആത്മീയ ചാലുകളെ കുറിച്ചുമൊക്കെ പത്തിലധികം പ്രശസ്തമായ രചനകൾ നിർവഹിച്ചിട്ടുണ്ട്
 
ഡൽഹിയിലെ ഇസ്‌ലാമിക സമൂഹം രാഷ്ട്രീയ പരമായും മത പരമായും ജീർണ്ണത അനുഭവിക്കുന്ന സമയമായിരുന്നു അത്. സ്വതവേ സൂഫികളിലെപിടുത്തക്കാരായും രാഷ്ട്രീയ കാര്യങ്ങളിൽ ഇടപ്പെടുന്നവരായുമാണ് നക്ഷ ബന്ധി യോഗികൾ അറിയപ്പെടുന്നത്. ഷാഹ് ദഹ്‌ലവിയുടെ സ്ഥിതിയും വിത്യസ്ഥമല്ലായിരുന്നു. മദീനയിൽ നിന്നും മടങ്ങി ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ഷാ വലീയുള്ള ഇസ്‌ലാമിക ഭരണം നില നിർത്താനാവിശ്യമായ ഇടപെടലുകൾ നടത്തി . അഫ്‌ഗാനിലെയും മറ്റും മുസ്ലീം രാജാക്കന്മാരെ ക്ഷണിച്ചു ബ്രിട്ടീഷ് അനുകൂലികൾക്കെതിരെ യുദ്ധ മുന്നണി ഉണ്ടാക്കിയെങ്കിലും അത് വിജയം കാണാതെ അവസാനിച്ചു .
ഡെൽഹിയിൽ പ്രചാരത്തിലിരുന്ന അനിസ്‌ലാമിക ജീവിതരീതികളോടും അദ്ദേഹം കടുത്ത എതിർപ്പ് പ്രകടിപ്പിച്ചു.സൂഫികളുടെ പേരിൽ നടക്കുന്ന അനാചാരങ്ങളെ ശക്തമായി വിമർശിച്ചു . സൂഫി ശവ കുടീരങ്ങൾ കേന്ദ്രീകരിച്ചു നടക്കുന്ന ഗാന ആലാപന സദസ്സുകളും, സ്ത്രീകളുടെ നൃത്തവും സൂഫിസമോ, ഇസ്‌ലാമികമോ അല്ലെ ആദ്ദേഹം ഫത്‌വ നൽകി. സൂഫി ദർഗകളെ [[വിഗ്രഹാരാധന|വിഗ്രഹാരാധനയുമായി]] സാമ്യപ്പെടുത്തി പരിവർത്തനം ചെയ്യുന്നവർക്ക് ശക്തമായ താക്കീത് നൽകി. സൂഫി ശവ കുടീരങ്ങൾ സന്ദർശിക്കുന്നതിൽ നിന്നും സ്ത്രീകളെ വിലക്കണമെന്ന സിദ്ധാതക്കാരനായിരുന്നു.ബ്രാഹ്മണ ജ്യോതിഷികളിൽ നിന്ന് ഉപദേശം വാങ്ങൽ, ആഭരണങ്ങളണിയാനായി സ്ത്രീകളുടെ മൂക്ക് കുത്തൽ, ശവകുടീരങ്ങളിൽ ദീപം തെളിക്കൽ, ദർഗ്ഗകളിലെ സംഗീതാലാപനം, എന്നിവയെല്ലാം മതവിരുദ്ധമാണ് എന്ന പക്ഷക്കാരനായിരുന്നു
"https://ml.wikipedia.org/wiki/ഷാ_വലീയുള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്