"മോൻ ജനത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

7 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
}}
[[ബർമ്മ|ബർമ്മയിലെ]] ഒരു ഗോത്ര ജനവിഭാഗമാണ് '''മോൻ ജനത'''-(Mon people). ഇപ്പോഴത്തെ [[മ്യാൻമാർ|മ്യാൻമറിലെ]] മോൻ സംസ്ഥാനത്തും പെഗു ഡിവിഷനും ബാഗോ ഡിവിഷനും ചേർന്നുള്ള ബാഗോ പ്രവിശ്യയിലുമാണ് ഈ ജനത വസിക്കുന്നത്. കൂടാതെ ബർമ്മയുടേയും തായ്‌ലാന്റിന്റേയും തെക്കൻ തീരത്തും ഇർറവാഡി നദീമുഖ തുരുത്തിലും മോൻ ജനങ്ങൾ വസിക്കുന്നുണ്ട്.
തെക്കുകിഴക്കൻ ഏഷ്യയിലെ ആദ്യകാല ജനതയിൽ ഉൾപ്പെട്ട ഒരു വിഭാഗമാണ് മോൻ ജനത. ഇൻഡോചൈനയിൽ ബുദ്ധമതത്തിലെ ഒരു അവാന്തര വിഭാഗമായ തേരവദ[[ഥേരവാദ]] ബുദ്ധിസം പ്രചരിപ്പിച്ചത് ഈ ജനതയാണ്. ബർമ്മൻ സംസ്‌കാരത്തിന്റെ സ്വാധീനമായിരുന്നു മോൻ ജനതയുടെ പ്രധാന സ്രോതസ്സ്.
ആസ്‌ട്രോഏഷ്യാറ്റിക് ഭാഷയായ മോൻ ഭാഷയാണ് ഇവർ സംസാരിക്കുന്നത്.
ദക്ഷിണപൂർവേഷ്യൻ രാജ്യങ്ങളിൽ എട്ട് കോടിയോളം ജനങ്ങൾ ഉപയോഗിക്കുന്ന ഭാഷകളെ ദക്ഷിണപൂർവേഷ്യൻ ഭാഷകൾ എന്നോ ആസ്‌ട്രോഏഷ്യാറ്റിക് ഭാഷകൾ എന്നോ അറിയപ്പെടുന്നുടുന്നുണ്ട്. തായ്‌ലാന്റിലെ ആദിമ ജനവിഭാഗമായ നിയാഹ് കുർ ജനതയും മോൻ ജനതയുടെതും പൊതുവായ ഒരു ഉറവിടമാണെന്നാണ് കരുതുന്നത്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2439224" എന്ന താളിൽനിന്ന് ശേഖരിച്ചത്