"റാണിപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q7293073 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 43:
 
റാണിപുരത്തിന്റെ പ്രകൃതിസൗന്ദര്യം [[ഊട്ടി|ഊട്ടിയോട്]] ഉപമിക്കാം. എങ്കിലും ഊട്ടിയെപ്പോലെ തടാകങ്ങളോ അത്രയും തണുപ്പോ റാണിപുരത്ത് ഇല്ല. വിനോദസഞ്ചാരത്തിനായി മലകയറുവാൻ ഒരു നല്ല സ്ഥലമാണ് റാണിപുരം. രണ്ട് മലകയറ്റ പാതകൾ ഇടതൂർന്ന നിത്യഹരിത വനങ്ങൾക്ക് ഇടയ്ക്കുകൂടി ഉണ്ട്. മലകയറ്റ പാതയിൽ ഇടയ്ക്കിടക്കായി മലചെത്തിയ പടികൾ ഉണ്ടാക്കിയിട്ടുണ്ട്. ഈ കാട്ടുവഴികളിലെ പ്രകൃതിസൗന്ദര്യം മനോഹരമാണ്. മലമുകളിൽ (“മണി”യിൽ) എത്തുമ്പോഴുള്ള കാഴ്ച അതിമനോഹരമാണ്.
[[File:Ranipuram1.jpg|thumb|Ranipuram]]
 
അധികം സഞ്ചരിച്ചിട്ടില്ലാത്ത ഈ ഭൂപ്രദേശം പ്രകൃതിസ്നേഹികൾക്കും പക്ഷിനിരീക്ഷകർക്കും ഒരു ആകർഷണകേന്ദ്രമാണ്‌. [[ചിത്രശലഭം|ചിത്രശലഭങ്ങളും]] കിളികളും മലമുകളിൽ ധാരാളമായുണ്ട്. [[കരിമ്പരുന്ത്]] (Black eagle), [[ചുള്ളിപ്പരുന്ത്]] (Crested serpent eagle), [[ചെറിയ ചിലന്തിവേട്ടക്കാരൻ]] (Little spider hunter) എന്നിവ മലമുകളിൽ സാധാരണമാണ്. വേനൽക്കാലത്ത് [[ആന|ആനകളുടെ]] വിഹാരരംഗമാണ് ഇവിടം. അടുത്തകാലത്തായി ഇവിടെ [[പുള്ളിപ്പുലി|പുള്ളിപ്പുലിയെയും]] കണ്ടിട്ടുണ്ട്. ജൈവ-വിനോദസഞ്ചാരത്തിന് അനന്തസാധ്യതകളുള്ള സ്ഥലമാണ് ഇത്. [[കെ.ടി.ഡി.സി|കെ.ടി.ഡി.സിയുടെ]] ഗസ്റ്റ് ഹൌസുകൾ റാണിപുരത്ത് ലഭ്യമാണ്. ചില സ്വകാര്യ സംരംഭങ്ങളും ഇവിടെ ഹോട്ടലുകൾ തുടങ്ങിയിട്ടുണ്ട്. [[പാനത്തടി|പാനത്തടിയിൽ]] നിന്നും ജീപ്പുവഴി റാണിപുരത്തേക്ക് പോവുന്നതാണ് ഇന്ന് ഏറ്റവും എളുപ്പത്തിൽ എത്തുവാനുള്ള മാർഗ്ഗം.
"https://ml.wikipedia.org/wiki/റാണിപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്