"ലോധി രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,097 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
('1451 മുതൽ 1526 വരെ ദില്ലി സുൽത്താനത്ത് ഭരിച്ചിരു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
1489 ൽ ബഹ്ലൂൽ ലോധിയുടെ മരണശേഷം ദില്ലിയുടെ ഭരണം ഏറ്റെടുക്കുകയും ''സിക്കന്തർ ഷാ'' എന്ന സ്ഥാനപ്പേര് സ്വീകരിക്കുകയും ചെയ്ത അദ്ദേഹത്തിൻറെ രണ്ടാമത്തെ പുത്രനായ നിസാം ഖാൻ ആണ് സിക്കന്തർ ലോധി (ഭ.കാ.1489–1517). 1504 ൽ '''[[ആഗ്ര]]''' നഗരം പണികഴിപ്പിച്ചതും തലസ്ഥാനം [[ഡൽഹി|ദില്ലിയിൽ]] നിന്നും ആഗ്രയിലേക്ക് മാറ്റിയതും സിക്കന്തർ ലോധിയാണ്. കമ്പോള നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സിക്കന്തർ കവി എന്ന നിലയിലും ശോഭിചിരിന്നു. ''ഗുൽരുക്'' എന്ന തൂലികാനാമത്തിലാണ് കവിതകൾ രചിച്ചിരുന്നത്. [[ബീഹാർ]] കീഴടക്കി തൻറെ സാമ്രാജ്യത്തോട് ചേർത്തതാണ് സിക്കന്തറിൻറെ പ്രധാന നേട്ടം.
==[[ഇബ്രാഹിം ലോധി]]==
സിക്കന്തർ ലോധിയുടെ ഇളയ പുത്രനായിരിന്നു [[ഡൽഹി|ദില്ലി]] ഭരിച്ച അവസാനത്തെ [[സുൽത്താൻ]] ആയ ഇബ്രാഹിം ഖാൻ ലോധി (ഭ.കാ.1517–1526). മികച്ച യോധാവായിരിന്നുവെങ്കിലും ഭരണനൈപുണ്യം കുറഞ്ഞവനായിരിന്നു ഇബ്രാഹിം ലോധി. സ്വേച്ഛാധിപത്യ പ്രവണതയും ഭരണവ്യവസ്ഥയും സൈനികശേഷിയും ശക്തിപ്പെടുത്താതെയുള്ള നടപടികളും തികഞ്ഞ പരാജയമായിരിന്നു. അതുകൊണ്ട് തന്നെ നിരവധി ലഹളകളും കലാപങ്ങളും ഇബ്രാഹിമിന് നേരിടേണ്ടി വന്നിട്ടുണ്ട്. ഇബ്രാഹിം ലോധിയുടെ കീഴിൽ ലാഹോറിലെ ഗവർണറായിരുന്ന ദൗലത് ഖാൻ ലോധിയും, ഇബ്രാഹിം ലോധിയുടെ അമ്മാവനായ ആലം ഖാനും ചേർന്ന് ഗൂഢാലോചന നടത്തി അഫ്ഗാനിൽ നിന്നും [[ബാബർ|ബാബറെ]] ദില്ലി ആക്രമിക്കുന്നതിന്‌ ക്ഷണിച്ചു. അങ്ങിനെ 1526 ലെ [[ഒന്നാം പാനിപ്പത്ത് യുദ്ധം| പാനിനിപ്പത്ത് യുദ്ധത്തിൽ]] ബാബർ ഇബ്രാഹിം ലോധിയെ പരാജയപ്പെടുത്തുകയും [[മുഗൾ സാമ്രാജ്യം|മുഗൾ സാമ്രാജ്യത്തിൻറെ]] സ്ഥാപനത്തിന്‌ വഴി തെളിക്കുകയും ചെയ്തു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2419588" എന്ന താളിൽനിന്ന് ശേഖരിച്ചത്