"മിനോടോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 6:
 
മിനോസിന് മിനോടോറിനെ കൊല്ലാൻ മനസ്സു വന്നില്ല. പകരം അതിനെ തടവിലിടാനായി രാജശില്പി [[ഡെഡാലസ്|ഡെഡാലസിന്റെ]] സഹായം തേടി. ഡെഡാലസ് പുറത്തുകടക്കാനാവാത്തവിധം കുരുക്കുകൾ നിറഞ്ഞ [[ലാബ്രിന്ത്|ലാബിരിന്ത്]] പണി കഴിപ്പിച്ചു. മിനോടോർ അതിനകത്ത് സ്വതന്ത്രമായി ഓടി നടന്നെങ്കിലും ഒരിക്കലും രക്ഷപ്പെടാനായില്ല. മിനോസ് യുദ്ധത്തടവുകാരെ മിനോടോറിന് ഭക്ഷണമായി നല്കി.
[[File:Knossos silver coin 400bc.jpg| thumb|left|200px|ലാബിരിന്ത് മാതൃക - ക്രീറ്റിൽ നിന്നു കണ്ടെടുത്ത വെള്ളിനാണയത്തിൽ]]
 
 
[[File:Minotaurus.gif|thumb|200px|right| മിനട്ടോർ ലാബിരിന്തിനകത്ത്- രൂപ കല്പന- ലോഹത്തകിടിൽ ചെതുക്കിയത് മെഡിസി ശേഖരം, ഫ്ലോറൻസ് ]]
മിനോസിന്റെ ഏക പുത്രൻ അന്ഡ്രോജിസ് [[ഏഥൻസ്|ഏഥൻസിൽ]] വെച്ച് കൊല്ലപ്പെട്ടപ്പോൾ മിനോസ് ഏഥൻസ് ആക്രമിച്ചു കീഴടക്കി. ഒമ്പതു വർഷം കൂടുമ്പോൾ ഏഴു യുവാക്കളേയും ഏഴു യുവതികളേയും മിനോടോറിനു ഭക്ഷണമായി നല്കണമെന്ന് ഏഥൻസുകാരോട് കല്പിച്ചു. ഈ പതിവ് തുടർന്നു പോകെ [[തേസിയസ്]] ഏഥൻസ് സന്ദർശിക്കാനെത്തി. ഏഥൻസുകാരുടെ സഹായിക്കാൻ തീരുമാനിച്ചു. ഇരകളുടെ കൂട്ടത്തിൽ സ്വയം ഉൾപ്പെടുത്തി.[[ File:Theseus Minotaur Ramey Tuileries.jpg| 200px|right|thumb|തേസിയസ്-മിനോടോർ മൽപിടുത്തം ]]
 
"https://ml.wikipedia.org/wiki/മിനോടോർ" എന്ന താളിൽനിന്ന് ശേഖരിച്ചത്