"മിഷ്ന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
യഹൂദമതത്തിലെ വാചികനിയമങ്ങളുടെ (Oral Torah) ആദ്യത്തെ ക്രോഡീകരണമാണ് '''മിഷ്ന'''. റബൈനിക സാഹിത്യത്തിലെ ആദ്യത്തെ കൃതിയുമാണിത്.
റാബിനിക യഹൂദതയുടെ ആദ്യത്തെ സമഗ്രസംഹിത എന്നു വിളിക്കാവുന്ന മിശ്നാ എബ്രായ ഭാഷയിലാണ് എഴുതപ്പെട്ടിരിക്കുന്നത്. ആറു ശ്രേണികളായി ക്രമീകരിച്ചിരിക്കുന്ന 63 നിബന്ധങ്ങളുടെ സമാഹാരമാണത്. എല്ലാ നിബന്ധങ്ങളിലുമായി 531 അദ്ധ്യായങ്ങൾ ഉണ്ട്.
==ഉള്ളടക്കം==
മിശ്നായുടെ ശ്രേണികൾ താഴെപ്പറയുന്ന ആറു വിഷയങ്ങളെ സ്പർശിക്കുന്നവയാണ്:-
കൃഷി: ബൈബിളിലെ വിശുദ്ധിനിയമങ്ങളുമായി ചേർന്നു പോകുംവിധം കർഷകർ തങ്ങളുടെ തൊഴിലിനെ എങ്ങനെ ക്രമപ്പെടുത്തണമെന്നതിനെ സംബന്ധിച്ച നിർദ്ദേശങ്ങളാണ് ഇതിന്റെ ഉള്ളടക്കം.
തിരുനാളുകൾ: ദേവാലയത്തിലും ആവാസസ്ഥാനങ്ങളിലും വിശുദ്ധദിനങ്ങൾ എവ്വിധം ആചരിക്കണമെന്ന് ഈ ഭാഗം വിശദീകരിക്കുന്നു.
സ്ത്രീകൾ: ഭാര്യാഭർതൃബന്ധത്തിലും കുടുംബബന്ധങ്ങളിൽ പൊതുവേയും പാലിക്കേണ്ട വിശുദ്ധിനിയമങ്ങളാണ് ഇവിടെ പരിഗണിക്കപ്പെടുന്നത്.
നഷ്ടപരിഹാരങ്ങൾ: രാജനീതിയും നീതിപാലനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഈ ഖണ്ഡത്തിൽ വിശകലനം ചെയ്യപ്പെടുന്നു. ശാസനവ്യവസ്ഥ, തർക്കപരിഹാരം എന്നിവ ഇതിന്റെ പരിധിയിൽ വരുന്നു.
വിശുദ്ധവസ്തുക്കൾ: തിരുനാളുകൾ ഒഴിച്ചുള്ള കാലത്തെ ബലികളേയും ആരാധനാവിധികളേയും സംബന്ധിച്ച നിഷ്ഠകളാണ് ഇതിൽ ചർച്ച ചെയ്യപ്പെടുന്നത്.
ശുദ്ധാശുദ്ധികൾ: ദേവാലയചര്യയിലും ദൈവോപാസനയിലും ജീവിതത്തിൽ പൊതുവേയും പാലിക്കേണ്ട വിശുദ്ധിനിയമങ്ങളാണ് ഇതിന്റെ വിഷയം. അശുദ്ധിയുടെ ഉല്പത്തിയും സ്രോതസ്സുകളും വിവരിക്കുന്ന ഇത്, അവക്കു പരിഹാരമായ വിശുദ്ധിനിഷ്ഠകളും വിവരിക്കുന്നു.
 
വായനക്കാരന് വിഷയത്തേയും അതു പ്രസക്തമാകുന്ന സാമൂഹ്യസ്ഥിതിയേയും കുറിച്ച് സാമാന്യധാരണ ഉണ്ടെന്ന സങ്കല്പത്തിലുറച്ചതാണ് മിശ്നയിലെ വിഷയപരിഗണന. അതിനാൽ വിശദീകരണങ്ങളും പാശ്ചാത്തല വിവരണവും മറ്റും ഒഴിവാക്കുന്ന അതിസംക്ഷിപ്ത ശൈലിയാണിതിൽ കാണുന്നത്. പലപ്പോഴും ഏതെങ്കിലും വിഷയത്തെ സംബന്ധിച്ച ഒന്നിലധികം നിലപാടുകൾ അവതരിപ്പിച്ച ശേഷം അവയെ പിന്തുണക്കുന്ന ന്യായങ്ങൾ അവതരിപ്പിക്കുകയോ അവക്കിടയിൽ തീർപ്പു കല്പിക്കുകയോ ചെയ്യാതെ നിർത്തുന്നു. മിശ്ന കൂടുതൽ അന്വേഷണങ്ങളുടേയും പഠനവിശകലനങ്ങളുടേയും തുടക്കമാകാൻ ഇതു കാരണമായി.
"https://ml.wikipedia.org/wiki/മിഷ്ന" എന്ന താളിൽനിന്ന് ശേഖരിച്ചത്